അനന്തകൃഷ്ണൻ
മലേഷ്യൻ വ്യവസായിയും മതവിശ്വാസിയുമാണ് ടാറ്റപാനന്ദം അനന്ത കൃഷ്ണൻ(Tamil: த. ஆனந்தகிருஷ்ணன்) (ജനനം: 1 ഏപ്രിൽ 1938). ഫോർബ്സിൻറെ 2018 വാർഷിക പട്ടികയിൽ പറയുന്ന കണക്കുകളിൽ, മലേഷ്യയിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമനും ലോകത്തിലെ ഏറ്റവും സമ്പന്നരിൽ 219 സ്ഥാനവും " എ.കെ " എന്ന വിളിപ്പേരുള്ള ഇദ്ദേഹം നേടി.[2]
Ananda Krishnan | |
---|---|
த. ஆனந்தகிருஷ்ணன் | |
ജനനം | Tatparanandam Ananda Krishnan 1 ഏപ്രിൽ 1938 |
പൗരത്വം | Malaysia |
തൊഴിൽ | Sole Shareholder & Chairman, PanOcean Management Ltd Chairman, Usaha Tegas Sdn Bhd |
കുട്ടികൾ | 3 |
ജീവചരിത്രം
തിരുത്തുകമലേഷ്യയിലെ ക്വാലലംപൂരിൽ പ്രൈബബീൽഡിലെ തമിഴ് കുടുംബത്തിൽ 1938 ലാണ് അനന്ത കൃഷ്ണൻ ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവ്വികർ ശ്രീലങ്കയിൽ നിന്നുള്ളവരാണ്.
പ്രക്ഫീൽഡിലെ വിവേകാനന്ദൻ സ്കൂൾ വിദ്യാഭ്യാസത്തിൽ സ്കൂൾ വിദ്യാഭ്യാസം ലഭിച്ചു. അദ്ദേഹം ക്വാലാലമ്പൂരിൽ വിക്ടോറിയ കോളേജിൽ ഹൈസ്കൂൾ പഠിച്ചു. പിന്നീട് അദ്ദേഹം കോമൺവെൽത്ത് ഓഫ് നേഷൻസിന്റെ കൊളംബോ പ്രോഗ്രാമിന്റെ കീഴിലുള്ള പൊളിറ്റിക്കൽ സയൻസിലെ ബാച്ചിലർ ഓഫ് സയൻസ് മെൽബണിൽ പഠിച്ചു.1964 ൽ ബിരുദം നേടി.[3]
അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് അദ്ദേഹം ഒരു ബിസിനസ് ബിരുദാനന്തര ബിരുദം സമ്പാദിച്ചു
ബിസിനസ്
തിരുത്തുകമലേഷ്യൻ മാക്സിസ് കമ്മ്യൂണിക്കേഷൻസ്, ഇന്ത്യൻ എയർസെൽ എന്നിവരുടെ മുഖ്യ പങ്കാളിയാണ് ഇദ്ദേഹം
അനന്ത ക്യഷ്ണന് രണ്ട് പെൺമക്കളും ഒരു തേർവാഡാ ബുദ്ധമത സന്യാസിയായ അജഹാൻ സിരിപാന്യോ എന്നൊരു മകനും ഉണ്ട്.[4][5]
സംരംഭകത്വം
തിരുത്തുകമലേഷ്യൻ കൺസൾട്ടൻസി എം.ഐ.എ. ഹോൾഡിംഗ്സ് എസ്.ഡി.എൻ ഭിൻസാണ് കൃഷ്ണന്റെ ആദ്യ സംരംഭകത്വം.അദ്ദേഹം എക്സ്ചില്ലോ ട്രേഡിങ്ങാണ് സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം ചൂതാട്ടത്തിനിറങ്ങി (മലേഷ്യയിൽ). 1990 കളുടെ ആദ്യത്തിൽ അദ്ദേഹം മൾട്ടിമീഡിയ മേഖലയിലേക്ക് തിരിഞ്ഞു.
നിലവിൽ, മീഡിയ(ആസ്ട്രോ, ജോൺസ്റ്റൺ പ്രസ് പ്ലസ്), ഉപഗ്രഹം (മീസാറ്റ്, എസ്.ഇ.എസ്), എണ്ണ, ഗ്യാസ് (ബമി ആമ്മാദ, പെക്സോ), ടെലികമ്യൂണിക്കേഷൻസ് (മാക്സിസ്, എയർസെൽ, ആക്സിസ്, ശ്രീലങ്ക ടെലികോം) എന്നിവയിൽ അദ്ദേഹം ബിസിനസ്സ് ചെയ്യുന്നു. ഊർജ്ജ ഉത്പാദന (പവേറ്റേക്), ഗെയിമിംഗ് (പാൻ മലേഷ്യൻ പൂൾസ്), വിനോദപരിപാടികൾ (ഉഷ്ണമേഖലാ ദ്വീപുകൾ, ടി.ജി.വി. സിനിമാസ്), സ്വത്ത് (67% മാക്സിസ് ടവർ തുടങ്ങിയവ) എന്നിവയിൽ അദ്ദേഹത്തിന്റെ കീഴിലുള്ള തനാസ് പബ്ളിക് ലിമിറ്റഡ് കമ്പനിയാണ് ഓഹരികൾ സ്വന്തമാക്കിയത്.
മൾട്ടിമീഡിയ
തിരുത്തുക1980 കളുടെ മധ്യത്തിൽ ബോബ് ഗെൽഡോവുമായി ലൈവ് എയ്ഡ് സംഗീതക്കച്ചേരി സംഘടിപ്പിക്കാൻ സഹായിച്ചുകൊണ്ട് മൾട്ടിമീഡിയ രംഗത്ത് ഇദ്ദേഹം കടന്ന് വരുന്നത്. 1990 കളുടെ ആരംഭത്തിൽ അദ്ദേഹം ഒരു മൾട്ടിമീഡിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയുണ്ടായി, ഇപ്പോൾ രണ്ട് ടെലികമ്യൂണിക്കേഷൻ കമ്പനികൾ - മാക്സിസ് കമ്മ്യൂണിക്കേഷൻസ്, മീസാറ്റ് ബ്രോഡ്കാസ്റ്റ് നെറ്റ്വർക്ക് സിസ്റ്റങ്ങൾ, എസ്.ഇ.എസ് വേൾഡ് സ്കൈസ് എന്നിവ ഉൾപ്പെടുന്നു, കൂടാതെ മൂന്ന്സാറ്റലൈറ്റ് ഉപഗ്രഹങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
ബ്രിട്ടീഷ് ടെലികോം, ബെൽഗകോം, ഒറുഞ്ചു, ഓറഞ്ച് എസ്.എ., റോയൽ കെപിഎൻ എൻവി എന്നീ കമ്പനികൾക്ക് 1,080 ദശലക്ഷം ഡോളറിൻറെ 70 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ രാജ്യത്തിലെ ഏറ്റവും വലിയ സെല്ലുലാർ ഫോൺ കമ്പനിയായ മാക്സിസ് കമ്മ്യൂണിക്കേഷൻസിന്റെ 46 ശതമാനം വാങ്ങുകയും ചെയ്തു. മാക്സിസിന് പത്ത് ദശലക്ഷത്തിൽ കൂടുതൽ വരിക്കാരുണ്ട്, മലേഷ്യയിൽ ഏതാണ്ട് 40% വിപണി പങ്കാളിത്തമുണ്ട്. എയർസെൽ, ആക്സിസ്, ശ്രീലങ്ക ടെലികോം എന്നീ കമ്പനികളുടെ ഓഹരികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
അസ്ട്രോയും ഇൻഡ്യയുടെ സൺ നെറ്റ് വർക്കും തമ്മിലുള്ള ഉടമ്പടിയിൽ, ഇന്ത്യൻ വിപണികളായ യുഎസ്, വെസ്റ്റേൺ യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നീ രാജ്യങ്ങളിൽ പ്രത്യേകിച്ച് തമിഴ് ജനതക്ക് വേണ്ടിയുള്ള ടി.വി ചാനലുകൾ നിർമ്മിക്കാൻ കൃഷ്ണൻ പദ്ധതിയിട്ടിട്ടുണ്ട്. വെബ് അധിഷ്ഠിത ഇന്ററാക്ടീവ് അവതരിപ്പിക്കുന്ന ടി.വി സേവനങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. TVB.com, ഷാ ബ്രദേഴ്സിന്റെ മൂവി ആർക്കൈവുകളിൽ ഓഹരികൾ സ്വന്തമായുള്ള വ്യക്തിയാണ് അനന്ത കൃഷ്ണൻ.
അവലംബം
തിരുത്തുക- ↑ "Forbes List of Billionaires 2011". Forbes. Retrieved 20 February 2012.
- ↑ https://www.forbes.com/malaysia-billionaires/
- ↑ "Ananda Krishnan". Forbes. Archived from the original on 18 May 2008. Retrieved 26 May 2008.
- ↑ "The monk who flew in a jet". Business Bhutan. 1 January 2011. Archived from the original on 20 July 2016. Retrieved 25 December 2015.
- ↑ Chow, Tan Sin (24 April 2012). "Ananda Krishnan makes time for son". The Star. Retrieved 25 December 2015.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- "Usaha Tegas Group: Impacting lives"
- Forbes List of Billionaires
- Malaysian billionaire Ananda Krishnan bails out Johnston Press
- Malaysia and Singapore: Asian Nations of Economic Success by Globalization
- Malaysian Tycoon Ananda Krishnan reaps £120m from sale of Excel Archived 2011-06-12 at the Wayback Machine.
- WHEN TWO MEDIA TITANS CLASH
- Ananda Krishnan
- T. Ananda Krishnan
- What is it about billionaire T Ananda Krishnan that India has so much interest Archived 2013-01-03 at Archive.is, An article on India's The Economic Times