ബൈബിൾ കഥാപാത്രങ്ങളായ ആഹാബിന്റെയും ഈസേബലിന്റെയും പുത്രിയും, ഇസ്രയേൽ രാജാവായിരുന്ന ഒമ്രിയുടെ പൌത്രിയുമായിരുന്നു അഥല്യ. ഇവർ യഹൂദരാജാവായിരുന്ന ജെഹോരാമിന്റെ ഭാര്യ ആയിരുന്നു. ജെഹോരാമിന്റെ പിൻഗാമിയും സ്വപുത്രനുമായ അഹാസിയാവിന്റെ മരണശേഷം അഥല്യ സിംഹാസനം കൈവശപ്പെടുത്തുകയും അധികാരത്തിൽ തുടരുന്നതിനുവേണ്ടി, രാജകുടുംബത്തിൽ ശേഷിച്ചവരെയെല്ലാം കൊല്ലിക്കുകയും ചെയ്തു. എന്നാൽ അഗാസിയാവിന്റെ പുത്രനായ യോവാശിനെ അദ്ദേഹത്തിന്റെ സഹോദരി രക്ഷപ്പെടുത്തി ഒളിവിൽ പാർപ്പിച്ചു. അഥല്യ ആറുവർഷം അധികാരത്തിലിരുന്നു. രക്ഷപ്പെട്ട യോവാശിനെ യഹോയാദാ എന്ന പുരോഹിതൻ കിരീടധാരണം ചെയ്യിച്ചു. അഭിഷേകത്തിന്റെ കോലാഹലംകേട്ട് തത്സമയം അവിടെ എത്തിയ അഥല്യയെ ജനക്കൂട്ടം പിടികൂടി കൊലപ്പെടുത്തുകയുണ്ടായി.

അഥല്യ
ജൂദന്മാരുടെ രാജ്ഞി
Athaliah from "Promptuarii Iconum Insigniorum"
ഭരണകാലം842 – 837 BC
മുൻ‌ഗാമിAhaziah of Judah
പിൻ‌ഗാമിJehoash of Judah
രാജകൊട്ടാരംHouse of Ahab
പിതാവ്Ahab
മാതാവ്Jezebel

1960-ൽ ജീൻ ബാപ്ടിസ്റ്റ് റസീൻ എന്ന ഫ്രഞ്ചു സാഹിത്യകാരൻ ഈ കഥയെ ആസ്പദമാക്കി അഥാലി എന്ന അഞ്ചു രംഗങ്ങളുള്ള ഒരു ദുരന്തനാടകം രചിച്ചിട്ടുണ്ട്. മനുഷ്യമനസ്സിന്റെ അനുപമസൃഷ്ടി എന്നാണ് ഈ കൃതിയെക്കുറിച്ച് വോൾട്ടയർ അഭിപ്രായപ്പെട്ടിട്ടുള്ളത്.

അവലംബംതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഥല്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഥല്യ&oldid=3622905" എന്ന താളിൽനിന്ന് ശേഖരിച്ചത്