അത്ബറ നദി
വടക്കുകിഴക്കൻ ആഫ്രിക്കയിലെ അത്ബറാ നദി (അറബി: نهنهر عطبرة; ലിപ്യന്തരണം: നഹർ അത്ബറ) വടക്കുപടിഞ്ഞാറൻ എത്യോപ്യയിലും, ടാന തടാകത്തിന് ഏകദേശം 50 കിലോമീറ്റർ വടക്കും ഗോണ്ടറിന് 30 കിലോമീറ്റർ പടിഞ്ഞാറുമായി ഒഴുകുന്നു. ഇത് 805 കിലോമീറ്റർ നീളത്തിൽ ഒഴുകിയതിനുശേഷം വടക്ക്-മധ്യ സുഡാനിലെ അറ്റ്ബറ നഗരത്തിൽ വെച്ച് (17.677 °N 33.970 °E) നൈൽ നദിയിലേക്ക് ചേരുന്നു. മെഡിറ്ററേനിയനിൽ എത്തുന്നതിനുമുമ്പ് നൈൽ നദിയുടെ അവസാന പോഷകനദിയാണ് അത്ബറാ.[1]
Atbarah River | |
---|---|
Country | Ethiopia, Sudan |
Physical characteristics | |
നദീമുഖം | Discharges into the Nile 17°40′41″N 33°58′25″E / 17.6781°N 33.9735°E |
നീളം | 805 കിലോമീറ്റർ (500 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 69,000 ച. �കിലോ�ീ. (27,000 ച മൈ) |
മഴക്കാലത്ത് (സാധാരണയായി ജൂൺ മുതൽ ഒക്ടോബർ വരെ), അറ്റ്‌ബറ നദിയിലെ ജലനിരപ്പ് സാധാരണ നിലയേക്കാൾ 18 അടി (5 മീറ്റർ) ഉയരുന്നു. ഈ സമയത്ത് എത്യോപ്യയിലെ അംഹാര മേഖലയിലെ വടക്കൻ, മധ്യ ജില്ലകൾക്കിടയിൽ ഇത് ശക്തമായ മാർഗ്ഗ തടസ്സമായി മാറുന്നു. ടെകീസിനുപുറമെ, അറ്റ്ബറയുടെ മറ്റ് പ്രധാന ഉപനദികളായ ടാന തടാകത്തിന് പടിഞ്ഞാറ് ഉയരുന്ന ഷിൻഫ നദിയും ഗോണ്ടാർ നഗരത്തിന് വടക്ക് ഗ്രേറ്റർ ആഞ്ചെറബും ഉൾപ്പെടുന്നു.
ചരിത്രത്തിൽ നദിയെ ക്കുറിച്ച്
തിരുത്തുകഅത്ബറാ നദിയെക്കുറിച്ച് അവശേഷിക്കുന്ന ആദ്യത്തെ പരാമർശം നടത്തിയിരിക്കുന്നത് ഏഷ്യാമൈനറിൽ താമസിച്ചിരുന്ന ഒരു ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനും, ചരിത്രകാരനുമായ സ്ട്രാബോ ആണ്. അദ്ദേഹം അസ്തബോറസ് നദിയെ വിളിച്ചിരുന്നത് അസ്റ്റാബറ (ഗ്രീക്ക്: Ασταβόρας) എന്നായിരുന്നു.[2] നദിയുടെ പേര് പരാമർശിക്കുന്ന മറ്റ് പുരാതന എഴുത്തുകാരിൽ അഗത്താർക്കിഡ്സ് ഉൾപ്പെടുന്നു. അദ്ദേഹം അത്ബരാ നദിയെ, അസ്തബരസ് (ഗ്രീക്ക്: Ασταβάρας) എന്ന് വിളിച്ചിരുന്നു.[3] റിച്ചാർഡ് പാൻഹർസ്റ്റും മറ്റുചിർലരും നദിയെ "ബോറസ് ജനതയുടെ നദി" എന്ന് മനസ്സിലാക്കണമെന്ന് വാദിച്ചിരുന്നു.
ജലശാസ്ത്രം
തിരുത്തുക1912 മുതൽ 1982 വരെയുള്ള കണക്ക് അനുസരിച്ച് അത്ബറാനദിയുടെ ശരാശരി പ്രതിമാസ ഒഴുക്ക് ഇങ്ങനെയാണ്.[4]
അവലംബം
തിരുത്തുക- ↑ Claude Rilly, Le méroïtique et sa famille linguistique, Peeters, Louvain 2010, p. 179
- ↑ Claude Rilly, Le méroïtique et sa famille linguistique, Peeters, Louvain 2010, p. 179
- ↑ LacusCurtius • Ptolemy's Geography — Book IV, Chapter 7". Penelope.uchicago.edu. Retrieved 2013-12-10.
- ↑ "Nile - Kilo 3". University of New Hampshire. 2000-02-26.