അതുല സമരസേഖര
ഒരു ശ്രീലങ്കൻ ഓസ്ട്രേലിയൻ കോച്ചും മുൻ ക്രിക്കറ്ററുമാണ് മൈതിപഗെ അതുല രൊഹിഥ സമരശേഖര എന്ന അതുല സമരശേഖര. 1961 ഓഗസ്റ്റ് 5ന് കൊളംബോയിൽ ജനിച്ചു [1]. നിലവിൽ ഓസ്ട്രേലിയയിൽ ഒരു ക്രിക്കറ്റ് കോച്ചായി ജോലിചെയ്യുന്നു. 1983നും 1994നും ഇടയിൽ നാല് ടെസ്റ്റുകളും 39 ഏകദിനങ്ങളും കളിച്ച ഓപ്പണിംഗ് ബാറ്റ്സ്മാനും മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്നു അദ്ദേഹം[2].
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | മൈതിപഗെ അതുല രൊഹിഥ സമരശേഖര | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കൊളംബോ | 5 ഓഗസ്റ്റ് 1961||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ബിഗ് സാം | ||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (1.829 മീ)* | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം-കൈയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം-കൈ-മീഡിയം | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം |
| ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 42) | 25 ഓഗസ്റ്റ് 1988 v ഇംഗ്ലണ്ട് | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 12 ഡിസംബർ 1991 v പാകിസ്താൻ | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 36) | 9 ജൂൺ 1983 v പാകിസ്താൻ | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 18 ഏപ്രിൽ 1994 v ന്യൂസിലൻഡ് | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
1983–1994 | കൊളംബോ ക്രിക്കറ്റ് ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 5 ജൂൺ 2010 |
1983ലും 1992ലും ക്രിക്കറ്റ് ലോകകപ്പിനായി പങ്കെടുത്ത ശ്രീലങ്കൻ ക്രിക്കറ്റ് ടീമുകളിലെ അംഗമായിരുന്നു സമരശേഖര[3].
ആദ്യകാലങ്ങളിൽ
തിരുത്തുകഗാലെയിലെ മഹീന്ദ കോളേജിലെ വിദ്യാഭ്യാസ കാലത്താണ് അതുല സമരശെഖര തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 1981ൽ നടന്ന വാർഷിക റിച്ച്മണ്ട്-മഹീന്ദ ക്രിക്കറ്റ് മത്സരത്തിൽ കോളേജ് ക്രിക്കറ്റ് ടീമിന്റെ നായകനായി. തുടർന്ന് കൊളംബോ ക്രിക്കറ്റ് ക്ലബിൽ ചേർന്നു, അവിടെ അദ്ദേഹം ടീമിന്റെ സ്ഥിരം സാനിധ്യമായി മാറി.
അന്താരാഷ്ട്ര കരിയർ
തിരുത്തുകഅദ്ദേഹം തന്റെ ഏകദിന അന്താരാഷ്ട്ര അരങ്ങേറ്റം 1983ലെ ക്രിക്കറ്റ് ലോകകപ്പിനിടെ പാക്കിസ്ഥാനെതിരെ സ്വാൻസിയിൽ വച്ച് നടത്തി. ഒരു മോശം തുടക്കത്തോടെയായിരുന്നു സമരശേഖരയുടെ അരങ്ങേറ്റ മത്സരം, ആദ്യ മത്സരത്തിൽ അദ്ദേഹം പൂജ്യനായി പുറത്തായി. ഏകദിന അരങ്ങേറ്റത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷം സമരശേഖര 1988 ഓഗസ്റ്റിൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം നടത്തി. ഏകദിന അരങ്ങേറ്റ മത്സരത്തിലേതു പോലെ ടെസ്റ്റിലെ കന്നി ഇന്നിംഗ്സിലും അദ്ദേഹം പൂജ്യനായി പുറത്തായി. എന്നാൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ നിരവധി ബൗണ്ടറികളുടെ അകമ്പടിയോടെ അർദ്ധ സെഞ്ച്വറി നേടിയ അദ്ദേഹം മത്സരത്തിൽ ആകെ രണ്ട് വിക്കറ്റുകൾ നേടിയും രണ്ട് ക്യാച്ചുകൾ എടുത്തും മികച്ച ഒരു ഓൾ റൗണ്ടർ പ്രകടനം പുറത്തെടുത്തു, എന്നാൽ ശ്രീലങ്ക 7 വിക്കറ്റിന് ഈ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു[4].
ഏകദിന ക്രിക്കറ്റിൽ വായുവിലൂടെയുള്ള ഷോട്ടുകൾ കളിച്ചുകൊണ്ട് ഫീൽഡ് നിയന്ത്രണങ്ങൾ വിജയകരമായി പ്രയോജനപ്പെടുത്തിയ ആദ്യ ഓപ്പണർമാരിൽ ഒരാളാണ് സമരശേഖര. മാർക്ക് ഗ്രേറ്റ്ബാച്ചും പിന്നീട് സനത് ജയസൂര്യയുമാണ് ഓപ്പണർമാരുടെ ഫീൽഡ് നിയന്ത്രണ സമീപനത്തിലെ മാറ്റത്തിന് കാരണമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, അതുല ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. ഏകദിന ക്രിക്കറ്റിൽ 1992ലെ ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ 75 റൺസ് നേടിയതാണ് അദ്ദേഹത്തിന്റെ ഏകദിനത്തിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനം. ആ മത്സരത്തിൽ അദ്ദേഹം ഏകദിന ചരിത്രത്തിലെ ആദ്യ വിജയകരമായ 300 റൺസ് പിന്തുടരലിൽ തന്റെ വെടിക്കെട്ട് ബാറ്റിംഗിൽ വെറും 31 പന്തിൽ അർദ്ധസെഞ്ച്വറി നേടി, ഈ മത്സരത്തിൽ 61 പന്തിൽ നിന്ന് അതുല നേടിയ 75 റൺസ് 313 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഇന്നിംഗ്സിന് മികച്ച ഒരു അടിത്തറയൊരുക്കി[5].
ലഭിച്ച പരിമിതമായ അവസരങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ അതുല പരാജയപ്പെട്ടു. മൂത്ത സഹോദരൻ അനുര സമരശേഖര ശ്രീലങ്കയിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരനുമായിരുന്നു. [2]
ക്രിക്കറ്റിന് ശേഷം
തിരുത്തുക1994 ൽ ബംഗ്ലാദേശിൽ പ്രൊഫഷണൽ ക്രിക്കറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ട് സമരശേഖര തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു, ടീമിൽ സ്ഥിരമായ ഒരു സ്ഥാനം പൂർണമായി സ്ഥാപിക്കാനുള്ള അവസരം ഒരിക്കലും ലഭിച്ചിട്ടില്ല എന്നതായിരുന്നു കാരണം[2].
മെൽബണിലെ പ്രാന്തപ്രദേശമായ ഹാംപ്ടൺ പാർക്കിലാണ് അതുല ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹത്തിനും ഭാര്യ തിലാനിക്കും രണ്ട് ആൺമക്കളുണ്ട്, സിഖിയും, സേത്തും, സീനായി മകളാണ്. ബാറ്റിംഗിലും, ബൗളിംഗിലും ഇപ്പോൾ യുവ ക്രിക്കറ്റ് കളിക്കാരെ ഇപ്പോൾ അദ്ദേഹം പരിശീലിപ്പിക്കുന്നു.
അന്താരാഷ്ട്ര അവാർഡുകൾ
തിരുത്തുകഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ്
തിരുത്തുകമാൻ ഓഫ് ദ മാച്ച് അവാർഡുകൾ
തിരുത്തുകക്രമം | എതിരാളി | വേദി | തീയതി | പ്രകടനം | ഫലം |
---|---|---|---|---|---|
1 | പാകിസ്ഥാൻ | വാക്ക സ്റ്റേഡിയം, പെർത്ത് | 23 നവംബർ 2016 | 1 ക്യാച്ച്; 60 (86 പന്തുകൾ: 8x4) | ശ്രീലങ്ക ഒരു റൺസിന് വിജയിച്ചു[6]. |
അവലംബം
തിരുത്തുക- ↑ http://www.espncricinfo.com/magazine/content/story/598345.html
- ↑ 2.0 2.1 2.2 ‘Big Sam’ was a hard hitter Archived 2019-02-17 at the Wayback Machine., The Island, Premasara Epasinghe ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "BS" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ There's an international cricketer in my back garden, Janaka Malwatta, ESPN cricinfo
- ↑ Sri Lanka tour of England, Only Test: England v Sri Lanka at Lord's, Aug 25-30, 1988
- ↑ Benson & Hedges World Cup, 3rd Match: Sri Lanka v Zimbabwe at New Plymouth, Feb 23, 1992
- ↑ "1989-1990 Benson & Hedges World Series - 3rd Match - Pakistan v Sri Lanka - Perth".
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഏകദിന ക്രിക്കറ്റിൽ ആദ്യമായി 300+ റൺസ് പിന്തുടർന്നു
- അതുല സമരസേഖര: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.