അണ്ണാറാവു മിർജി
അണ്ണറാവു മിർജി ഒരു കന്നഡ സാഹിത്യകാരനായിരുന്നു. മുഴുവൻപേര്: അണ്ണപ്പ അപ്പണ്ണ മിർജി.
ആദ്യകാല ജീവിതം
തിരുത്തുക1918-ൽ മൈസൂറിലെ ബെൽഗാം ജില്ലയിൽപ്പെട്ട സേഡവാളയിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം സ്വന്തം ഗ്രാമത്തിലുള്ള സ്കൂളിൽ നടത്തി. 1948-ൽ ധാർവാഡ് ട്രെയിനിങ് കോളജിൽനിന്ന് അധ്യാപന പരിശീലനംനേടി.
ജീവിതരേഖ
തിരുത്തുകഒരു സാഹിത്യകാരൻ എന്ന നിലയിൽ നന്നേ ചെറുപ്പത്തിൽ തന്നെ അണ്ണാറാവു വിഖ്യാതി നേടി. ആദ്യകാലങ്ങളിൽ ഇന്ദുതനയ എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. സാഹിത്യവിമർശകൻ, ചെറുകഥാകൃത്ത്, നോവൽ കർത്താവ് എന്നീ നിലകളിൽ ലബ്ധപ്രതിഷ്ഠൻ. നിസർഗ, രാഷ്ട്രപുരുഷ, അശോകചക്രാ, പ്രതിസൻകാറ, രാമണ്ണമാസ്റ്റർ, ജൈനധർമ, ദത്തവാണി, ലേഖനകലെ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ[1]. ഇവയിൽ ജൈനധർമ എന്ന ഗ്രന്ഥം കന്നഡ മതസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയാണെന്ന് നിരൂപകൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബൃഹത്തായ നോവലുകൾ കന്നഡ നോവൽസാഹിത്യത്തിൽ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. 1970-ൽ കർണാടക സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 1975 ഡിസംബർ 2-ന് ഇദ്ദേഹം അന്തരിച്ചു.
പ്രധാന കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- നിസർഗ്ഗ
- രാഷ്ട്രപുരുഷ
- അശോകചക്ര
- ഭസ്മാസുര
- പ്രതിസരകാര
- ഹദഗെട്ട ഹള്ളി[2]
- സിദ്ദചക്ര
- എരഡു ഹെജ്ജെ
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുക- പ്രണയ സമാധി
- വിജയശ്രീ
- അമര കഥെഗളു
- ആയ്ദ കഥെഗളു
അന്യ കൃതികൾ
തിരുത്തുക- ജൈനധർമ്മ
കൂടുതൽ വായനയ്ക്ൿ
തിരുത്തുക- റ്റി. ഉബൈദ്, സർവ്വവിജ്ഞാനകോശം
അവലംബങ്ങൾ
തിരുത്തുക- ↑ http://www.worldcat.org/identities/np-anna%20rao%20appanna,%20mirji$1918
- ↑ Appanna, Mirji Anna Rao (1965). Hadageṭṭa haḷḷi: sāmājika kādambari. p. 174.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മിർജിയുടെ കൃതികളെ കുറിച്ച്
- [www.liirj.org/liirj/jan-feb-mar2013/06.pdf മിർജിയുടെ കൃതികളിൽ ദേശസ്നേഹം]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അണ്ണാറാവു മിർജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |