ജാവാസ്ക്രിപ്റ്റിനെക്കൊണ്ട് കൂടുതൽ പ്രവർത്തികൾ ചെയ്യിക്കാൻ സാധ്യക്കുന്ന ഒരു ലൈബ്രറിയാണു അണ്ടർസ്കോർ.ജെ‌എസ്. ജെഎസിനു സമാനമാണിത്. പ്രോട്ടോടൈപ്.ജെ‌എസും റൂബി ഭാഷയും നൽകുന്ന സവിശേഷതകളുമായി ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്, പക്ഷേ പ്രോട്ടോടൈപ് അധിഷ്ഠിത പ്രോഗ്രാമിങ്ങ് ശൈലിക്കു പകരം ഫങ്ഷണൽ പ്രോഗ്രാമിംഗ് ശൈലിയാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഡോക്യുമെന്റേഷൻ അണ്ടർസ്കോർ.ജെ‌എസിനെ "ജെക്വറി ടക്സ്(jQuery's tux), ബാക്ക്ബോൺ.ജെഎസി(Backbone.js)-ന്റെ സസ്പെൻഡറുകൾ എന്നിവയ്‌ക്കൊപ്പം പോകാനുള്ള ടൈ" എന്നാണ് പരാമർശിക്കുന്നത്. ബാക്ബോൺ.ജെഎസ്, കോഫീസ്ക്രിപ്റ്റ്(CoffeeScript) എന്നിവയ്ക്ക് പേരുകേട്ട ജെറമി അഷ്കെനാസ് ആണ് അണ്ടർസ്കോർ.ജെ‌എസ് സൃഷ്ടിച്ചത്. [2]

അണ്ടർസ്കോർ.ജെ‌എസ്
വികസിപ്പിച്ചത്Jeremy Ashkenas, Julian Gonggrijp
ആദ്യപതിപ്പ്ഒക്ടോബർ 28, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-10-28)[1]
Stable release
1.13.4 / ജൂൺ 2, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-06-02)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJavaScript
വലുപ്പം7.5 KB production
68 KB development
തരംJavaScript library
അനുമതിപത്രംMIT
വെബ്‌സൈറ്റ്underscorejs.org

ചരിത്രം

തിരുത്തുക

ജെറമി അഷ്‌കെനാസ് 2009 അവസാനത്തോടെ ബാക്ബോൺ.ജെഎസിനൊപ്പം ഡോക്യൂമെന്റ് ക്ലൗഡ്(DocumentCloud) പ്രോജക്‌റ്റിൽ നിന്നുള്ള ഒരു സ്പിൻ-ഓഫായി അണ്ടർസ്‌കോർ സൃഷ്‌ടിച്ചു. പ്രോട്ടൊടൈപ്പ്.ജെഎസ്, ഒലിവർ സ്റ്റീലിന്റെ ഫങ്ഷണൽ ജാവാസ്ക്രിപ്റ്റ്, ജോൺ റെസിഗിന്റെ മൈക്രോ-ടെംപ്ലേറ്റിംഗ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പൊതുവായ ഫങ്ഷണൽ പ്രോഗ്രാമിംഗ് യൂട്ടിലിറ്റികൾ ലഭ്യമാക്കുന്ന ജാവാസ്ക്രിപ്റ്റിന് വേണ്ടിയുള്ള ആദ്യകാല ലൈബ്രറികളിൽ ഒന്നായിരുന്നു ഇത്.[3]

  1. Release 0.1.0, jashkenas/underscore, GitHub
  2. "JavaScript Meetup City", Open, The New York Times, April 4, 2012
  3. Ashkenas, Jeremy. "Underscore 0.4.0 source". cdn.rawgit.com. Retrieved 1 March 2021.
"https://ml.wikipedia.org/w/index.php?title=അണ്ടർസ്കോർ.ജെ‌എസ്&oldid=3819218" എന്ന താളിൽനിന്ന് ശേഖരിച്ചത്