അണ്ടലൂർ ദൈവത്താർ
കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ ആരാധിക്കപ്പെടുന്ന മുഖ്യദേവതയാണ് അണ്ടലൂർ ദൈവത്താർ.
ഐതിഹ്യം
തിരുത്തുകശ്രീരാമസങ്കൽപ്പത്തിലുള്ള ദൈവമാണിതെന്നാണ് ഐതിഹ്യം.രാവണ വധത്തിനു ശേഷം രാമൻ സീതയുമൊത്ത് തിരിച്ചു വരുന്ന സങ്കൽപ്പത്തിലുള്ളതാണ് ഇവിടത്തെ ദൈവത്താർ. ശ്രീരാമൻ, ഹനുമാൻ, എന്നിവരുടെ സാന്നിദ്യം മേലെക്കാവിലും രാവണ സങ്കൽപ്പവും ലങ്കാ സങ്കൽപ്പവും താഴെക്കാവിലും വിശ്വസിക്കപ്പെടുന്നു.കൂടെ ഹനുമാൻ വേഷത്തിൽ ബപ്പിരിയൻ, ലക്ഷ്മണരൂപത്തിൽ അങ്കക്കാരൻ എന്നീ തെയ്യങ്ങൾ കൂടി ഈ തെയ്യത്തിനൊപ്പം കെട്ടിയാടിക്കും. സ്വർണ്ണം കൊണ്ട് നിർമ്മിച്ച മുടി അലങ്കാരങ്ങൾ ആണു ഈ കോലം അണിയുക , അങ്കക്കാരൻ വെള്ളിയിൽ തീർത്ത മുടിയും അണിയുന്നു.
അവലംബം
തിരുത്തുക- ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി