അഡ ലവ്‌ലേസ്
പ്രശസ്ത കവി ലോർഡ് ബൈറന്റെ പുത്രിയായി 1815 ഡിസംബർ 10-നു ജനിച്ച അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി) എന്ന ലേഡി അഡ (ജനനം:1815 മരണം:1851 ) കമ്പ്യൂട്ടറിൻറെ പത്തൊൻപതാം നൂറ്റാണ്ടിലെ ചരിത്രത്തിൽ ഏറെ പ്രധാന്യമുള്ള വനിതയാണ്. ചാൾസ് ബാബേജിന്റെ അനലറ്റികൽ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താൻ സഹായിക്കുകയും, ചാൾസ് ബാബേജിന് പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ബാബേജിൻറെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു.. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയെയാണ്[1].
അഡ അഗസ്റ്റ കിംഗ് (ലവ്‌ലേസ് പ്രഭ്വി) | |
---|---|
![]() അഡ ലവ്‌ലേസ് | |
ജനനം | Piccadilly Terrace, London, England | ഡിസംബർ 10, 1815
മരണം | നവംബർ 27, 1852 6 Great Cumberland Place, Marylebone, London, England | (പ്രായം 36)
ലോർഡ് ബൈറൺന്റെ നിയമപരമായ ബന്ധത്തിലുള്ള ഒറെയൊരു അനന്തരാവകാശിയായിരുന്നു അഡ ലവ്‌ലേസ് (ബൈറൺന്റെ ബാക്കിയെല്ലാ കുട്ടികളും വേറെ ബന്ധങ്ങളിലുണ്ടായവരാണ്.) അവർ പിറന്ന് ഒരു മാസമാകുമ്പോഴേക്കും അമ്മ ആൻ ഇസബെല്ല ബൈറൺ പിതാവ് ലോർഡ് ബൈറണിൽ നിന്നും വിവാഹമോചനം നേടി. നാലുമാസങ്ങൾക്കു ശേഷം ഇംഗ്ലണ്ടിൽ നിന്നും പുറപ്പെട്ടു പോയ ബൈറൺ അവസാനം ഗ്രീക്ക് സ്വാതന്ത്രസമരകാലത്ത് അവിടെ വച്ച് മരണപ്പെട്ടു.
ജീവചരിത്രംതിരുത്തുക
കുട്ടിക്കാലംതിരുത്തുക
'തേജസ്വിയായ ആൺകുട്ടി' യെ പ്രതീക്ഷിച്ചിരുന്ന ബൈറൺ പെൺകുട്ടി പിറന്നപ്പോൾ നിരാശനായിരുന്നെന്ന് പറയപ്പെടുന്നു.ബൈറൺന്റെ അർദ്ധ സഹോദരി അഗസ്ത ലെയ്യിൽ നിന്നാണ് അഗസ്ത എന്ന പേരുവന്നത്.ആഡ എന്ന് വിളിച്ച് തുടങ്ങിയതും അദ്ദേഹമാണ്.
മുതിർന്ന ശേഷംതിരുത്തുക
ട്യൂട്ടറായിരുന്ന മേരി സോമെർവില്ലെയോട് ലവ്ലേസിന് അഗാദമായ സ്നേഹവും അടുപ്പവുമുണ്ടായിരുന്നു. ഇരുവരും നിരന്തരം കത്തിടപാടുകൾ നടത്തുമായിരുന്നു.സോമെർവില്ലെയാണ് 1833-ൽ ചാൾസ് ബാബേജിനെ പരിച്ചയപ്പെടുത്തിക്കൊടുത്തതും.
വിദ്യാഭ്യാസംതിരുത്തുക
മരണംതിരുത്തുക
ഗർഭാശയ കാൻസർ ബാധിച്ച് 1852 നവംബർ 26 ന് 36-ആം വയസ്സിലാണ് ലവ്‌ലേസ് അന്തരിച്ചത്. മരിക്കുമ്പോൾ ബൈറണും അതേ പ്രായമായിരുന്നു.