രണ്ടോ അതിൽ അധികമോ തന്മാത്രകൾ ചേർന്ന് മറ്റൊരു വലിയ തന്മാത്ര ഉണ്ടാക്കുന്ന പ്രവർത്തനമാണ് അഡിഷൻപ്രവർത്തനം(Addition reaction) എന്ന് ഓർഗാനിക് രസതന്ത്രത്തിൽ അറിയപ്പടുന്നത് .ദ്വിബന്ധനവും ത്രിബന്ധനവും ഉള്ള തന്മാത്രകളാണ് അഡിഷൻപ്രവർത്തനത്തിൽ ഏര്പ്പെടുന്നത് .ഉദാഹരണത്തിന് കാർബൺ കാർബൺ ദ്വിബന്ധനം ത്രിബന്ധനം (C=C),കാർബൺ നൈട്രജൻ ദ്വിബന്ധനം(C=N).

ക്ലോറിൻ ഈഥീനുമായുള്ള രാസപ്രവർത്തനം

രണ്ട് തരത്തിലുള്ള പോളാർ അഡിഷൻപ്രവർത്തനം(Addition reaction) ആണ് പ്രധാനമായും ഉള്ളത് .ഒന്ന് നുക്ലിയോഫിലിക് അഡിഷൻ അടുത്തത് ഇലക്ട്രോഫലിക് അഡിഷൻ.രണ്ട് തരത്തിലുള്ള നോൺപോളാർ അഡിഷൻപ്രവർത്തനങ്ങളും ഉണ്ട്,ഒന്ന് ഫ്രീ റാഡിക്കൽ രസപ്രവർത്തനവും രണ്ട് സൈക്ലോ അഡിഷനും .

ഇലേക്ട്രൊഫലിക് അഡിഷൻ, നുക്ലിയോഫിലിക് അഡിഷൻ , ഫ്രീ റാഡിക്കാൽ രസപ്രവർത്തനം(മുകളിൽ നിന്ന് താഴേക്ക് എന്ന ക്രമത്തിൽ)

നൂക്ലിയോഫിലിക് അഡിഷൻ

തിരുത്തുക

ഇലേക്ട്രോൺ കുറവുള്ള തന്മാത്രകളുമയി പ്രവർത്തിക്കുന്ന രാസപദാർത്ഥത്തെ ആണ് ന്യുക്ലിയോഫൈൽ എന്ന് പറയുന്നത് .ഇവ ഇലെക്ട്രോൻ ധാരാളം ഉള്ളവയാണ്.ഉദാഹരണത്തിന് ദ്വിബന്ധനം ത്രിബന്ധനം എന്നിവ ഉള്ള തന്മാത്രകൾ .ഈ രാസപ്രവർത്തനം ജീവജാലങ്ങളിലെ ഉപാപചയത്തിൽ ഉൾപ്പെടുന്നു ,കുടാതെ മരുന്നുകൽ ഉണ്ടാക്കുവൾ ഇത്തരം രാസപ്രവർത്തനാം ഉപയോഗിക്കുന്നു.

കാർബൺ ഹെറ്റിറോ അറ്റോം പദാർത്ഥത്തിലേക്ക് ഉള്ള അഡിഷൻ

തിരുത്തുക

ദ്വിബന്ധനവും ത്രിബന്ധനവുമയി ന്യുക്ലിയോഫൈൽ അഡിഷൻ പ്രവർത്തിക്കുന്നത്തിൽ പങ്കെടുക്കുന്നത് സാധാരണമാണ്.ഇത്തരം ബന്ധനങ്കൾ വളരെ പോളാർ ആണ്, അതിനാൽ കാർബണിന് ഒരു ഭാഗികമായ നെഗറ്റീവ് ചാർജ് ലഭിക്കുന്നു. അതിനാൽ ഈ തന്മാത്ര ഒരു ഇലേക്ട്രോഫൈൽ ആയി പ്രവർത്തിക്കുന്നു,ആ കാർബൺ ഒരു ഇലേക്ട്രോഫിലിക് കേന്ദ്രമായും പ്രവർത്തിക്കുന്നു ,ഈ അണു ആണ് ന്യുക്ലിയോഫൈലിൻറെ ലക്ഷ്യം ആകുന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ π ബന്ധനം പൊട്ടുകയും σ ബന്ധനം രൂപപ്പെടുകയും ചെയ്യുന്നു

 
കാർബോനൈൽഗ്രൂപ്പിലേക്ക് ഉള്ള അഡിഷൻ

മുകളിൽ തന്നിരിക്കുന്ന ചിത്രത്തിൽ കാണിക്കുന്ന പ്രവർത്തനം 1,2-നുക്ലിയോഫിലിക് അഡിഷൻ എന്ന് അറിയപ്പെടുന്നു.

ഇലേക്ട്രൊഫലിക് അഡിഷൻ

തിരുത്തുക

ഈ രാസപ്രവർത്തനത്തിൽ ഒരു ഇലേക്ട്രോഫൈൽ (ഇലക്‌ട്രോൺ ധാരാളം ഉള്ള പധാർതം)ഒരു ദ്വിബന്ധനമോ ത്രിബന്ധനമോ ആയി പ്രവർത്തിക്കുന്നു, അതുമൂലം π ബന്ധനം പൊട്ടുകയും σ ബന്ധനം രൂപപ്പെടുകയും ചെയ്യുന്നു.

 

ഈ രാസപ്രവർത്തനം നയിക്കുന്നത് ഒരു ഇലേക്ട്രോഫൈൽ (X+) ആണ്,അത് ഇലേക്ട്രോൺ ധാരാളം ഉള്ള C=C യുമായി കോവാലെന്റ് ബന്ധനം ഉണ്ടാക്കുന്നു.ഈ പ്രവർത്തനത്തിൽ X+ കാർബൺ-കാർബൺ ബന്ധനത്തിന് പോസ്സിറ്റിവ് ചാർജ് നൽകുന്നതിനാൽ ഇവിടെ കാർബോ കാറ്റയോൺ ഉണ്ടാകുന്നു.

ഫ്രീ റാഡിക്കൽ അഡിഷൻ

തിരുത്തുക

ഫ്രീ റാഡിക്കൽ അഡിഷൻ രണ്ട്പ്രവർത്തിച്ച് തമ്മിലോ ഒരു റാഡിക്കലും ഒരു നോൺ-റാഡിക്കൽ പദർധവും തമ്മിലാണ് നടക്കുക. ഫ്രീ റാഡിക്കൽ അഡിഷൻ മൂന്നു സ്റ്റെപ് ആയി ആണ് നടക്കുക

  1. ഇനിറ്റ്യേഷൻ (Initiation) : ഒരു നോൺ റാഡിക്കൽ മുന്നോടിയിൽ നിന്നും ഒരു റാഡിക്കൽ ഉണ്ടാക്കപെടും
  2. പ്രോപഗേഷൻ (Propagation) :ഒരു റാഡിക്കൽ വേറൊരു നോൺ റാഡിക്കലും ആയി പ്രവർത്തിച്ച് ഒരു പുതിയ റാഡിക്കൽ ഉണ്ടാകുന്നു .
  1. റ്റെർമിനേഷൻ (Termination):രണ്ടു റാഡിക്കൽ തമ്മിൽ പ്രവർത്തിച്ച് ഒരു നോൺ പ്രവർത്തിച്ച് ഉണ്ടാകുന്നു .

 

സൈക്ലോ അഡിഷൻ

തിരുത്തുക

രണ്ടോ അതിൽ കൂടുതലോ തന്മാത്രകൾ ചേർന്ന് ഒരു സൈക്ലിക് അടക്റ്റ് ഉണ്ടാവുകയും അതിൽ ബന്ധന ആദിക്യത്തിൽ ഒരു മൊത്തമായ കുറവ് ഉണ്ടാവുകയും ചെയ്യുന്ന ഒരു പെരി സൈക്ലിക് രാസപ്രവര്താനത്തെ ആണ് സൈക്ലോ അഡിഷൻ എന്ന് പറയുന്നത് .ഇതിന്റെ പരിണത ഫലം ഒരു സൈക്ലിസ്സെഷൻ പ്രവർത്തനം ആണ് .മിക്കവാറും ഉള്ള എല്ലാ സൈക്ലോഅഡിഷൻ പ്രവർത്തനങ്ങളും ഒരു സങ്കടിത പ്രവർത്തനം ആണ് അഡിഷൻ പ്രവർത്തനത്തിന്റെ ഒരു ഭാഗം ആയ ഈ പ്രവർത്തനം ഒരു നൂക്ലിയോഫിലിന്റെയോ ഇലേക്ട്രൊഫലിന്റെയോ സഹായം ഇല്ലാതെ കാർബൺ - കാർബൺ ബന്ധനം രൂപീകരിക്കും .ഇതിനു ഉദാഹരണം ആണ് : തെർമൽ സൈക്ലോഅഡിഷൻ, ഫോട്ടോകെമികൽ സൈക്ലോ അഡിഷൻ.

തെർമൽ സൈക്ലോഅഡിഷനും അതിന്റെ സ്റ്റീറിയോ കെമിസ്റ്റ്റിയും

തിരുത്തുക

ഈ സൈക്ലോ അഡിഷൻ പ്രവർത്തനത്തിൽ രാസപഥാർത്തങ്ങൾ അതിന്റെ പ്രഥമ ഇലക്ട്രോണിക് സ്റ്റേറ്റ് ഇൽ ആയിരിക്കും .ഇവയുടെ പ്രാരംഭ പദാർത്ഥത്തിൽ സാദാരണയായി (4n + 2) π എലെക്ട്രോൺസ് പങ്കെടുക്കാറുണ്ട്.ഓർബിറ്റൽ പ്രതിസമത കാരണം ആണ് ഈ പ്രവർത്തനം നടക്കുന്നത് .എന്നിരുന്നാലും 4n π എലെക്ട്രോൺസ് വഴി നടക്കുന്ന തെർമൽ സൈക്ലോഅഡിഷനു ഉദാഹരണം ആണ് കീറ്റീന്റെ ഡൈമെറിസെഷൻ ..

ഫോട്ടോകെമികൽ സൈക്ലോ അഡിഷൻ

തിരുത്തുക

4n π എലെക്ട്രോൺസ് പങ്കെടുക്കുന്ന സൈക്ലോ അഡിഷൻ. ഫോട്ടോകെമികൽ പ്രവര്ത്തനനിരിതമാക്കിയും നടക്കാം .ഇതിന്റെ ഒരു ഘടകത്തിൽ ഹോമോയിൽ(HOMO ) നിന്നും ലുമൊയിലേക്ക് (LUMO ) കയറ്റം ചെയ്കപ്പെടും .സുപ്രമോളികുലാർ പ്രഭാവത്തിനു സൈക്ലോഅഡിഷനിൽ സ്വാദീനിക്കാൻ കഴിയും.ഇതിനു ഉദാഹരണം ആണ് trans-1,2-bis(4-pyridyl)ethene ഇൽ നടക്കുന്ന സൈക്ലോ അഡിഷൻ.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

[[1]];britannica

"https://ml.wikipedia.org/w/index.php?title=അഡിഷൻ_പ്രവർത്തനം&oldid=2911032" എന്ന താളിൽനിന്ന് ശേഖരിച്ചത്