അഡമാവാ
ആഫ്രിക്കയിലെ നൈജീരിയ, കാമറൂൺ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ് അഡമാവാ. മുൻപ് ഫുലാനി അമീറൻമാരുടെ ഭരണത്തിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു ഇത്. ഉഷ്ണമേഖലയിൽ ഉത്തര അക്ഷാംശം 6oക്കും 11oക്കും, പൂർവരേഖാംശം 11oക്കും 15oക്കും ഇടയ്ക്കായിട്ടാണ് ഇതിന്റെ സ്ഥിതി.
അഡമാവാ | |
Region | |
രാജ്യം | Cameroon |
---|---|
Departments | Djérem, Faro-et-Déo, Mayo-Banyo, Mbéré, Vina |
Capital | Ngaoundéré |
Area | 63,691 കി.m2 (24,591 ച മൈ) |
Population | 4,95,185 (1987) |
Density | 8/കിമീ2 (21/ച മൈ) (8th) |
Governor | Joseph Noutsa |
അഡമാവാ ഉൾപ്പെട്ട കാമറൂൺ
|
19-ആം ശതകത്തിന്റെ തുടക്കത്തിൽ ഫുലാനി അമീറായ അഡാമ ഈ പ്രദേശം ആക്രമിച്ച് കറുത്ത വർഗക്കാരെ കീഴടക്കി; യോളാ തലസ്ഥാനമാക്കി ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിച്ചു. 1903-ൽ ബ്രിട്ടീഷുകാർ പടിഞ്ഞാറൻ ഭാഗങ്ങൾ കൈവശപ്പെടുത്തി നൈജീരിയായോടു ചേർത്തു. കിഴക്കൻ ഭാഗം കാമെറൂണിലും ലയിച്ചു. കാമെറൂണിലെ അഡമാവാ (Adamaoua) പ്രവിശ്യയുടെ വിസ്തീർണം 63691 ചതുരസ്ത്രകിലോമീറ്റർ ആണ്; നൈജീരിയൻ സംസ്ഥാനമായ അഡമാവ(Adamawa)യുടേത് 36917 ച.കി.മീ.ഉം.
നൈജീരിയൻഭാഗം സമതലവും കൃഷിപ്രധാനവുമാണ്. കറുത്ത വംശജരാണ് കൃഷിക്കാർ. ഫുലാനികൾ കാലിവളർത്തലാണ് തൊഴിലാക്കിയിട്ടുള്ളത്. ചോളം, ചെറുധാന്യങ്ങൾ, പരുത്തി ഇവ സമൃദ്ധമായി ഉത്പാദിപ്പിക്കപ്പെടുന്നു. തുകലും നിലക്കടലയും രണ്ടു പ്രധാന കയറ്റുമതിസാധനങ്ങളാണ്. ഭൂരിപക്ഷം ജനങ്ങളും ഇസ്ലാംമതക്കാരാണ്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡമാവാ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |