പരശുരാമനാൽ സ്ഥാപിതമായ നാലു മാന്ത്രിക-താന്ത്രിക സമ്പ്രദായങ്ങളിൽ പ്രധാന സ്ഥാനത്തുള്ളതാണ് ശ്രീ അടിയേരിമഠം. കണ്ണൂർ ജില്ലയിലെ ആറളത്താണ് ഈ നാലുകെട്ടായുള്ള മഠം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവതാസ്ഥാനത്ത് ഉച്ചിട്ട ഭഗവതി ആണ്. ഉച്ചിട്ട ഭഗവതിയുടെ ഉത്ഭവസ്ഥാനം അടിയേരിയാണ്.'അടിയേരിമഠത്തിൽ ഉച്ചിട്ടയമ്മ' എന്നാണ് ഈ ദേവിയെ വിളിച്ചുവരുന്നത്.ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിയിലെ ധര്മ്മദൈവം ദുര്ഗ്ഗയും ഭൈരവാദിപഞ്ചമൂര്ത്തികള് പ്രധാന ഉപാസനാ മൂര്ത്തികളുമാണ്. ഭഗവതി , ഭൈരവൻ എന്നീ ദേവതകളെ പ്രധാന ശ്രീകോവിലിലും രക്തചാമുണ്ടി , തേവര് ചാത്തൻ, കരുവാള് ഭഗവതി, കുട്ടിച്ചാത്തൻ ,ഘണ്ടാകര്ണ്ണൻ എന്നീ ദേവതകളെ രണ്ടാമത്തെ ശ്രീകോവിലിലും പൊട്ടന് , കുറത്തി ,ഗുളികന് എന്നീ ദേവതകളെ പുറത്തു യഥാവിധി സ്ഥാനം നല്കിയും മൂവാളംകുഴി ചാമുണ്ടിക്ക് മറ്റൊരു ശ്രീകോവിൽ നിര്മ്മിച്ചും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു.

തെയ്യങ്ങളുടെ തറവാടാണ് അടിയേരിമഠം. കളിയാട്ടമാണ് ഇവിടെ പ്രധാനം. ഉച്ചിട്ട ഭഗവതി , ഭൈരവന് , കുട്ടിച്ചാത്തൻ ,കരുവാള് ഭഗവതി , ഗുളികൻ , രക്തചാമുണ്ടി , തേവര് ചാത്തൻ , മൂവാളം കുഴി ചാമുണ്ടി , ഘണ്ടാകര്ണ്ണൻ എന്നീ തെയ്യങ്ങൾ 5 വര്ഷത്തില് ഒരിക്കല് ഇവിടെ കെട്ടിയാടിക്കുന്നു.

എല്ലാ മലയാള മാസവും ഒന്നാം തീയതിയും വിശേഷ ദിവസങ്ങളിലും ഇവിടെ ത്രികാല പൂജയും ഉച്ചയ്ക്ക് അന്നദാനവും നടത്തുന്നു . മീനം 6 മുതല് ആണ് മഹോത്സവം. മംഗല്യഭാഗ്യത്തിനായി സ്വയംവര പൂജ,താലി സമര്പ്പിക്കല് , സന്താന സൗഭാഗ്യത്തിനായി സന്താനഗോപാല പൂജ, തൊട്ടിലും കുട്ടിയും വെച്ചു തൊഴല് , കുട്ടികളുടെ ഐശ്വര്യത്തിനായി തുലാഭാരം തുടങ്ങിയവ ഇവിടെ പ്രധാനമാണ് .

സഞ്ജീവനി സേവാ പദ്ധതി , ഗോദാനപദ്ധതി , വിദ്യാഭ്യാസ സഹായ പദ്ധതി, ചികിത്സാ സഹായ പദ്ധതി തുടങ്ങിയ സേവന പദ്ധതികളും ആദ്ധ്യാത്മിക പഠന ക്ലാസ്, നിരവധി പുരുഷ വനിതാ സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക