അടക്കസ്വരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടക സംഗീതത്തിൽ വിവാദിസ്വരത്തിനുളള തമിഴ് പേരാണ് അടക്കസ്വരം. രാഗങ്ങളുടെ സ്വരൂപനിർണയനത്തിൽ സ്വരങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു രാഗത്തിലെ സ്വരങ്ങൾ തമ്മിലുളള ബന്ധത്തെ ആസ്പദമാക്കി വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ സ്വരബന്ധങ്ങളെ നാലായി വിഭജിച്ചിരിക്കുന്നു. മൂന്നാമത്തേതായ വിവാദിസ്വരത്തിന് പൊതുവ്യവഹാരഭാഷയിൽ അടക്കസ്വരമെന്ന് സംഗീതശാസ്ത്രജ്ഞർ പറയുന്നു. അടക്കസ്വരം ഒരു രാഗത്തിൽ ശത്രുസ്വരത്തിന്റെ സ്ഥാനത്തുളള ഒന്നാണ്. കാരണം അതു വാദി സംവാദിപ്പൊരുത്തത്താൽ പുഷ്ടമായ രാഗത്തിന്റെ രഞ്ജിപ്പിനെ തകർക്കുന്നു. ആകയാൽ അടക്കസ്വരപ്രയോഗം വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അടക്കസ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |