അഞ്ജലൈ അമ്മാൾ
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യൻ പോരാട്ടത്തിൽ അഞ്ജലൈ അമ്മാൾ സ്വാതന്ത്ര്യ സമര സേനാനായിരുന്നു. 1890- ൽ കടലുരിലെ മുദൂനഗർ എന്ന ലളിത പട്ടണത്തിൽ ജനിച്ചു. ഒരു ലളിതമായ കുടുംബത്തിലാണ് അവർ ജനിച്ചത്. അവർ അഞ്ചാം ക്ലാസ്സുവരെ പഠിച്ചിരുന്നു. ഒരു മാസിക ഏജന്റ് ആയിരുന്ന മുരുഗപ്പയായിരുന്നു ഭർത്താവ് . മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുന്നതിലൂടെ രാഷ്ട്രീയജീവിതം തുടങ്ങി. 1921- ൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത ആദ്യ വനിതയായി . അവരുടെ ഗ്രാമത്തിലെ വീടുകളും ഭൂമിയും വിറ്റ് സ്വാതന്ത്ര്യത്തിനുള്ള ഇന്ത്യയുടെ പോരാട്ടത്തിനായി പണം ചിലവഴിച്ചു 1927- ൽ നീലന്റെ പ്രതിമയെ നീക്കുന്നതിനുള്ള പോരാട്ടത്തിൽ പങ്കെടുത്തു. നീലൻ പ്രതിമയെ നീക്കം ചെയ്യാനായി നടത്തിയ പോരാട്ടത്തിൽ ഒമ്പതു വയസ്സുകാരിയായ തന്റെ മകൾ അമ്മാക്കണ്ണിനോടൊപ്പം ജയിലിലടച്ചു. ഗാന്ധി അഞ്ജലൈ അമ്മാളിനെയും മകളെയും ജയിലിൽ സന്ദർശിച്ചു. അദ്ദേഹം അമ്മാക്കണ്ണ് ലീലാവതി എന്ന പേരിൽ വർദ്ധ ആശ്രമത്തിലേയ്ക്ക് കൊണ്ടുപോയി. 1930- ൽ ഉപ്പു സത്യാഗ്രഹയിൽ പങ്കെടുത്തതിനെത്തുടർന്ന് അവൾക്ക് ഗുരുതരമായി പരിക്കേറ്റു.
1931- ൽ അഖിലേന്ത്യാ വനിതാ കോൺഗ്രസ്സിന്റെ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. 1932- ൽ വെല്ലൂർ ജയിലിലേക്ക് അയച്ചിരുന്ന മറ്റൊരു സമരത്തിൽ അവർ പങ്കെടുത്തു. വെല്ലൂർ ജയിലിലേക്ക് അയച്ചപ്പോൾ അവർ ഗർഭിണിയായിരുന്നു. പ്രസവത്തെ തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. മകന്റെ ജനനത്തിനുശേഷം രണ്ടാഴ്ചക്കകം വെല്ലൂർ ജയിലിൽ തിരിച്ചെത്തി. ഗാന്ധി കടലൂറിന് എത്തിയപ്പോൾ ബ്രിട്ടീഷ് സർക്കാർ അഞ്ജലൈ അമ്മാളിനെ സന്ദർശിക്കാൻ അദ്ദേഹത്തെ നിരോധിച്ചിരുന്നു. എന്നാൽ അഞ്ജല അമ്മാൾ ബുർഖ ധരിച്ചു കുതിരവണ്ടിയിൽ വന്നു അദ്ദേഹത്തെ സന്ദർശിച്ചു. അഞ്ജലൈയുടെ ധൈര്യം കാരണം, ഗാന്ധിജി അവരെ ദക്ഷിണേന്ത്യയിലെ ഝാൻസി റാണി എന്നു വിളിച്ചു. [1]1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം മൂന്നു തവണ അവർ തമിഴ്നാട് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1961 ജനുവരി 20 നു അഞ്ജല അമ്മാൾ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "Honour first woman MLA". thehindu.com.