തിരുവനന്തപുരം ജില്ലയിലെ  സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനായ  അഞ്ചുതെങ്ങ് സുരേന്ദ്രൻ 2015- 2020 കാലയളവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ മെമ്പറായും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായും സേവനം അനുഷ്ഠിച്ചിരുന്നു.  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ) ആറ്റിങ്ങൽ ഏര്യാകമ്മറ്റിയംഗമായും 2016 മുതൽ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറായും പ്രവർത്തിക്കുന്നു.  

ജീവിതരേഖ തിരുത്തുക

ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറ് ഏപ്രിൽ മാസം ഇരുപത്തിയഞ്ചാം തീയതി അഞ്ചുതെങ്ങ് കയർ സൊസൈറ്റിയ്ക്കു സമീപം പണിയിൽ വീട്ടിൽ, കയർ തൊഴിലാളികളായ ശ്രീധരൻ്റെയും കൗസല്ല്യയുടെയും മകനായി ജനിച്ചു.കുടുംബത്തിലെ എല്ലാവരും അഞ്ചുതെങ്ങ് കയർ സംഘത്തിലെ തൊഴിലാളികളായതുകൊണ്ട് പാക്കളത്തിലെ തണൽമരത്തിലെ ശിഖരങ്ങളിൽ കെട്ടിയ തൊട്ടിലിലായിരുന്നു ശൈശവത്തിലെ സിംഹഭാഗവും കഴിഞ്ഞിരുന്നത്.കുറഞ്ഞകൂലിക്ക് പണിയെടുക്കുന്ന അർദ്ധ പട്ടിണിക്കാരായിരുന്നു അഞ്ചുതെങ്ങിലെ കയർ തൊഴിലാളികൾ. കയർതൊഴിലാളികളുടെ ദാരിദ്ര്യം കണ്ടും അനുഭവിച്ചുമായിരുന്നു സുരേന്ദ്രൻ്റെ ബാല്യം

പൊതു പ്രവർത്തനം / രാഷ്ട്രീയ ജീവിതം തിരുത്തുക

പാക്കളത്തും കയർ തൊഴിലാളികളുമൊത്തു വളർന്നതിനാൽ കുട്ടിക്കാലം മുതൽ കയർ സമരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. കുട്ടിയായതിനാൽ പലപ്പോഴും നേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തിയിട്ടും മടങ്ങി പോകാതെ സമരക്കാരോടൊപ്പം സമരത്തിൻ്റെ ഭാഗമാകും.1980 മുതൽ കയർ തൊഴിലാളി യൂണിയൻ്റെ സജീവ പ്രവർത്തകനായി.1984 -മുതൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ മാനേജിംഗ് കമ്മറ്റി അംഗവും. നിലവിൽ കേരള കയർ വർക്കേഴ്സ് സെൻ്ററിൻ്റെ സെക്രട്ടറിമാരിൽ ഒരാളുമാണ്.  1985 മുതൽ  സി പി ഐ എം അംഗമായ സുരേന്ദ്രൻ 1991-ൽ അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റി അംഗമായി. 2017 മുതൽ CPM ആറ്റിങ്ങൽ ഏര്യാകമ്മറ്റിയംഗമായും പ്രവർത്തിച്ചുവരുന്നു.   തിരുത്തുക
മറ്റ് ബഹുജന സംഘടന പ്രവർത്തനം തിരുത്തുക

ഡിവൈഎഫ്ഐയുടെ അഞ്ചുതെങ്ങു പഞ്ചായത്ത് കമ്മറ്റി ജോയിൻ്റ് സെക്രട്ടറി,ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാകമ്മറ്റിഅംഗം,കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറിയായും ജില്ലാ ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1995 മുതൽ മത്സ്യതൊഴിലാളി മേഖലയിലും സജീവമായ സുരേന്ദ്രൻ മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുത്തിരുന്നു. 2000-ൽ സിഐടിയു ജില്ലാ കമ്മറ്റി അംഗമായി. സിഐടിയു നിർദ്ദേശപ്രകാരം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരെ സംഘടിപ്പിച്ചു ജനറൽ വർക്കേഴ്സ് യൂണിയൻ രൂപീകരിക്കുവാൻ നിർദ്ദേശിച്ച രണ്ടു പേരിൽ ഒരാൾ സുരേന്ദ്രനായിരുന്നു.

2016 മുതൽ സിഐടിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറിയായി.  സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.  2023 ഡിസം: 03 ന് ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറിയായി, 2023 മുതൽ കേരളാ സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ തിരുവനതപുരം പ്രസിഡണ്ട്, സംസ്ഥാന വൈസ്  പ്രസിഡ ണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയാണ്

പാർലമെന്ററി ജീവിതം തിരുത്തുക

1995- 2000 വരെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡുമെമ്പറായും ധനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായും 2000-2005 വരെ അഞ്ചുതെങ്ങ് മൂന്നാം വാർഡുമെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും 2010 -2015 വരെ അഞ്ചാം വാർഡുമെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായും 2015- 2020 കാലയളവിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷൻ മെമ്പറായും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

2000 മുതൽ അഞ്ചുതെങ്ങ് കയർസംഘം പ്രസിഡൻ്റും, 2019 നവംബർ മുതൽ അഞ്ചുതെങ്ങ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിക്കുകയാണ്.

2016 മുതൽ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പറായും തുടരുകയാണ് അഞ്ചുതെങ്ങ് സുരേന്ദ്രൻ

അവലംബം തിരുത്തുക

https://lsgkerala.gov.in/ml/lbelection/electdmemberpersondet/2015/3/2015000301301

https://lsgkerala.gov.in/ml/lbelection/electdmemberdet/2010/2411

https://www.sec.kerala.gov.in/public/elercd/download/acf73770-3e3e-4443-9ec8-642b06b00312

പുറംകണ്ണികൾ തിരുത്തുക