അഞ്ചീ മിൻ (Anchee Min) or മിൻ അൻക്വി (ചൈനീസ്: 閔安琪; pinyinMǐn Ānqí; ജനനം: ജനുവരി 14, 1957 ഷാങ്ഹായി, ചൈന) സാൻ ഫ്രാൻസിസ്കോയിലും ഹാങ്ഹായിയിലുമായി ജീവിക്കുന്ന ഒരു ചൈനിസ്‍-അമേരിക്കൻ എഴുത്തുകാരിയാണ്. “Red Azalea”, “The Cooked Seed: A Memoir” എന്നിങ്ങനെ രണ്ട് ഓർമ്മക്കുറിപ്പുകൾ, 6 ചരിത്ര നോവലുകൾ എന്നിവ അഞ്ചീ മിൻറേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ഫിക്ഷൻ രചനകളിൽ ചെയർമാൻ മാവോ സേതൂങ്ങിൻറെ പത്നിയായ ജിയാങ്ങ് ക്വിങ്ങ്  ചൈനയിലെ അവസാനത്തെ ചക്രവർത്തിനിയായിരുന്ന ഡൊവാഗെർ സിക്സി എന്നിവരെപ്പോലെയുള്ള ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യമുണ്ട്

Anchee Min
ജനനം (1957-01-14) ജനുവരി 14, 1957  (67 വയസ്സ്)
Shanghai, China
പൗരത്വംAmerican
കലാലയംSchool of the Art Institute of Chicago
തൊഴിൽAuthor
ജീവിതപങ്കാളി(കൾ)Lloyd Lofthouse
കുട്ടികൾLauryann Jiang
വെബ്സൈറ്റ്ancheemin.com

ജീവിതരേഖ തിരുത്തുക

1957 ജനുവരി4 ന് ഷാങ്ങ്ഘായിയിലാണ് മിൻ ജനിച്ചത്. മാതാപിതാക്കൾ അദ്ധാപകരായിരുന്നു.[1]  സാംസ്കാരിക വിപ്ലവം തുടങ്ങിയ കാലത്ത് അവർക്ക് ഒൻപതു വയസ്സായിരുന്നു പ്രായം.[2]  ഒരു കുട്ടിയെന്ന നിലയിൽ, ലിറ്റിൽ റെഡ് ഗാർഡിൽ അംഗമായിരുന്ന അവർ മാവോയിസ്റ്റ് വിരുദ്ധനായിരുന്ന തൻറെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് അധികാരികൾക്കു റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കുവാൻ ചുമതലപ്പെടുത്തപ്പെട്ടിരുന്നു.[3]അവർക്ക് 17 വയസ്സു പ്രായമുള്ളപ്പോൾ കിഴക്കൻ ചൈന കടലിന് അടുത്തുള്ള ഒരു കൂട്ടു കൃഷിസ്ഥലത്തേക്ക് അവർ അയയ്ക്കപ്പെട്ടു.[4] അവിടെ അവർക്ക് വളരെ ഭീതിജനകമായ അവസ്ഥകളെ നേരിടേണ്ടിവന്നിരുന്നു. ദിവസം 18 മണിക്കൂർ വരെ ജോലിയെടുക്കേണ്ടതുണ്ടായിരുന്നു.[5]  താമസിയാതെ നട്ടെല്ലിനു തകരാർ സംഭവിക്കുകയും ചെയ്തു.[6]കൂട്ടു കൃഷിയിടത്തിൽ വച്ച് ഷാങ്ങ്ഹായ് ഫിലിം സ്റ്റുഡിയോയിൽ നിന്നുള്ള  ഒരു സംഘം അവരുടെ കഴിവുകൾ കണ്ടെത്തുകയും ഒരു നടിയായി മാഡം മാവോയെക്കുറിച്ചുള്ള ഒരു പ്രചരണ ചിത്രത്തിൽ പങ്കെടുക്കുന്നതിനു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.[7][8]  എന്നാൽ​ ഈ ചിത്രം പൂർത്തിയായില്ല.[9]  മാവോ സേതൂങിൻറെ മരണത്തിനും ജിയാങ് ക്വിങ്ങിൻറെ[10]  പതനത്തിനും ശേഷം, അവർ മുഖ്യധാരയിൽനിന്നു ബഹിഷ്കരിക്കപ്പെടുകയും മോശം പെരുമാറ്റങ്ങളെ നേരിടേണ്ടിവരുകയും ചെയ്തു. വിഷാദത്തിനടിമപ്പെട്ട അവർ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നു.[11]  ഇതിനിടെ അവരുടെ അമേരിക്കൻ സുഹൃത്തും നടിയുമായ ജോൻ ചെന്നിൻറെയും സിങ്കപ്പൂരിലുള്ള അവരുടെ അമ്മായിയുടെ സ്പോൺസർഷിപ്പ് സഹായത്തോടെയും മിൻ ഒരു പാസ്പോർട്ട് സംഘടിപ്പിക്കുകയും ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുകയും ചെയ്തു.[12]പിന്നീട് അവർ അമേരിക്കയിലേയ്ക്കു കുടിയേറി. അമേരിക്കയിലേക്ക് കുടിയേറിയതിനുശേഷം, മിൻ ഒരേ സമയം അഞ്ചു ജോലികൾവരെ ചെയ്തിരുന്നു.[13][14]  Sesame Street എന്ന കുട്ടികളുടെ വിദ്യാഭ്യാസ പരമ്പര സ്ഥിരമായി കാണുകയും ഇംഗ്ലീഷ് പഠിക്കാനാരംഭിക്കുകയും ചെയ്തു.[15][16]ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫൈൻ ആർട്സിൽ B.F.A., M.F.A ബിരുദങ്ങൾ നേടി.[17]അവർ വിവാഹം കഴിച്ചിരിക്കുന്നത് Lloyd Lofthouse എന്ന എഴുത്തുകാരനെയാണ്.[18]  മകൾ ലൌറിയാൻ ജിയാങ്ങ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നു.[19]

രചനകൾ തിരുത്തുക

Memoirs തിരുത്തുക

Fiction തിരുത്തുക

  • Katherine Hamish Hamilton, 1995, ISBN 978-0-241-13541-9
  • Becoming Madame Mao (Boston, Mass.: Houghton Mifflin. ISBN 0-618-12700-3.). Based on the life of Jiang Qing, the last wife of Mao Zedong.
  • Wild Ginger: A Novel. Houghton Mifflin Harcourt. January 1, 2004. ISBN 978-0-547-34937-4. Retrieved June 8, 2013.
  • Empress Orchid Bloomsbury Publishing Incorporated, 2004, ISBN 9780747566984
  • The Last Empress (Bloomsbury Publishing Plc, 2007, ISBN 9780747578505). Based on the life of Empress Dowager Cixi, the late 19th and early 20th century Qing dynasty Empress Dowager.
  • Pearl of China: A Novel. Bloomsbury Publishing, April 9, 2010, ISBN 978-1-60819-151-2. Inspired by the life of Pearl S. Buck as a girl and young woman in China.

അവലംബം തിരുത്തുക

  1. McAlpin, Heller (2013-05-09). "'The Cooked Seed' details Anchee Min's fraught immigrant saga". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved 2016-04-10.
  2. "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
  3. "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
  4. McAlpin, Heller (2013-05-09). "'The Cooked Seed' details Anchee Min's fraught immigrant saga". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved 2016-05-25.
  5. "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
  6. "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
  7. Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.
  8. Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.
  9. Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.
  10. Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.
  11. Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.
  12. Scott, A. O. (2000-06-18). "The Re-education of Anchee Min". The New York Times. ISSN 0362-4331. Retrieved 2016-04-10.
  13. "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
  14. "An Evening with Anchee Min - National Writers Series". National Writers Series (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2016-05-25.
  15. "Anchee Min: 'If I had stayed in China, I would be dead'". Telegraph.co.uk. Retrieved 2016-04-10.
  16. "A 'Cooked Seed' Sprouts After All, In America". NPR.org. Retrieved 2016-05-25.
  17. "Anchee Min". Voices from the Gaps. University of Minnesota. Retrieved June 8, 2013.
  18. http://nationalwritersseries.org/programs/an-evening-with-anchee-min/
  19. "Overcoming Odds, Author's Success & Daughter's Talents Forged 'Self Worth'". Asia Society. Archived from the original on 2016-04-20. Retrieved 2016-04-10.
"https://ml.wikipedia.org/w/index.php?title=അഞ്ചീ_മിൻ&oldid=3622704" എന്ന താളിൽനിന്ന് ശേഖരിച്ചത്