കരിചാള

(അഞ്ചല ചെതുമ്പൽ മത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ലീപ്പിഡേ (Clupeidae) കുടുംബത്തിലെ സമുദ്രജല മത്സ്യമായ മത്തി വിഭാഗത്തിലെ ഒരു ഇനമാണ് കാരി ചാള (ചാള മത്തി) അഥവാ അഞ്ചല ചെതുമ്പൽ മത്തി . (ശാസ്ത്രീയനാമം: Sardinella fimbriata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Fringescale sardinella
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. fimbriata
Binomial name
Sardinella fimbriata
(Valenciennes, 1847)
Synonyms
  • Harengula fimbriata (Valenciennes, 1847)
  • Sardinelis fimbriata (Valenciennes, 1847)
  • Sardinella fimbricata (Valenciennes, 1847)
  • Spratella fimbriata (Valenciennes, 1847)

മത്സ്യങ്ങൾക്ക് പരമാവധി 13 സെ.മീ. വരെ നീളമുണ്ടാകും. കടലിൽ ഇവ 50 മീറ്റർ ആഴമുള്ള ഭാഗങ്ങളിൽ വരെ കാണപ്പെടുന്നു. തെക്കേ ഇന്ത്യൻ കടൽതീരങ്ങളിലും ബംഗാൾ ഉൾക്കടൽ മുതൽ ഫിലിപ്പൈൻസ് വരെയുള്ള ഭാഗങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. മുതുകുചിറകിൽ മുള്ളുകളുണ്ട്. പാർശ്വചിറകുകൾ താരതമ്യേന ചെറുതാണ്. ഇന്ത്യയുടെ തീരക്കടലിൽ നിന്ന് ഇവയെ ധാരാളമായി ലഭിക്കുന്നു. വാണിജ്യപ്രാധാന്യമുള്ള ഒരു മത്സ്യമാണ് കരിചാള. നെയ്യ്‌ മത്തി, സ്വർണവരയൻ മത്തി, കാരി ചാള എന്നിവയാണ് കേരളത്തിലെ സമുദ്രതീരങ്ങളിൽ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കരിചാള&oldid=3339604" എന്ന താളിൽനിന്ന് ശേഖരിച്ചത്