മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരനാണ്‌ അജോയ് കുമാർ എം.എസ്.[1]. അദ്ദേഹത്തിന്റെ "അങ്ങനെ ഒരു മാമ്പഴക്കാലം" എന്ന ഓർമ്മക്കുറിപ്പിനു 2011-ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[2]

അജോയ് കുമാർ എം എസ്
Ajoy kumar.PNG
ജനനം
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഅജോയ്, രവിക്കുട്ടൻ
തൊഴിൽഇന്ത്യൻ റയിൽവെ ഉദ്യോഗസ്ഥ്ൻ നോവലിസ്റ്റ്, കാർട്ടൂണിസ്റ്റ്, അനിമേറ്റർ
ജീവിതപങ്കാളി(കൾ)ശ്യാമ
കുട്ടികൾ
 • അച്യുത് ശങ്കർ
 • നന്ദകിഷോർ
മാതാപിതാക്ക(ൾ)
 • സുകുമാരൻ നായർ
 • മാധവിക്കുട്ടി

ജീവിതരേഖതിരുത്തുക

അജോയ് കുമാർ തിരുവനന്തപുരത്ത് ചെട്ടിക്കുളങ്ങരയിൽ ജനിച്ചു. കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. പേഴ്സണൽ മാനേജ്മെൻറ്, ഇൻഡസ്ട്രിയൽ ലോ, 3D അനിമേഷനിൽ എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. അദ്ദേഹം ഒരു കാർട്ടൂണിസ്റ്റും കൂടിയാണ്‌. അജോയുടെ ബ്ലോഗിൽ [3] അദ്ദേഹം തൻറെ ഓർമ്മക്കുറിപ്പുകൾ എഴുതിയിരുന്നു, ഈ കുറിപ്പുകളുടെ പ്രശസ്തിയാണ്‌ അദ്ദേഹത്തെ ഇതൊരു പുസ്തകമാക്കുവാൻ പ്രോത്സാഹിപ്പിച്ചത്‌. അദ്ദേഹത്തിന്റെ ബാല്യകാല കുറിപ്പുകളിലുള്ള രണ്ടു വികൃതിക്കുട്ടികളായ കവിത മനോരഞ്ജിനിയും, കൽപന പ്രിയരാഗിണിയും മലയാളനടിമാരായ ഉർവ്വശിയും കൽപ്പനയുമാണ്‌.

അദ്ദേഹത്തിൻറെ ആനിമേഷൻ കമ്പനിയാണ്‌ MTV ക്കു വേണ്ടി മലയാളത്തിലെ ആദ്യ 3 ഡി ആനിമേഷൻ വീഡിയോ ‘My love for you’ [4] നിർമ്മിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 3D ആനിമേഷൻ ടെലിഫിലിമിലും ജീവൻ ടിവിയിൽ സംപ്രേഷണം ചെയ്ത ആദ്യത്തെ 3 ഡി ആനിമേഷൻ ക്വിസ് പരിപാടിയിലും ഇദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്‌. സതേൺ റയിൽവേക്കു വേണ്ടിയും അദ്ദേഹം നിരവധി 3 ഡി ആനിമേഷൻ ജാഗ്രതാ വീഡിയോകൾ സംവിധാനം ചെയ്തിട്ടുണ്ട് [5][6]

പുസ്തകങ്ങൾതിരുത്തുക

 • "അങ്ങനെ ഒരു മാമ്പഴക്കാലം" [7][8]
 • "കൽക്കണ്ടക്കനവുകൾ" [9]

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. "About Author". keralabookstore.com.
 2. "പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". ksicl.blogspot.in.
 3. "അങ്ങനെ ഒരു മാമ്പഴക്കാലം". blogspot.com.
 4. "My Love for You" (ഭാഷ: ഇംഗ്ലീഷ്). youtube.com.
 5. "A Bad Idea" (ഭാഷ: ഇംഗ്ലീഷ്). youtube.com.
 6. "A Second Chance" (ഭാഷ: ഇംഗ്ലീഷ്). youtube.com.
 7. "Angane Oru Mambazhakkalam". keralabookstore.com.
 8. "Review" (ഭാഷ: ഇംഗ്ലീഷ്). indianruminations.com. ശേഖരിച്ചത് 16 December 2011.
 9. "Kalkkandakkanavukal". keralabookstore.com.
 10. "ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". ksicl.org.
 11. "Literary Awards" (ഭാഷ: ഇംഗ്ലീഷ്). indianruminations.com. ശേഖരിച്ചത് 23 September 2011.
"https://ml.wikipedia.org/w/index.php?title=അജോയ്_കുമാർ_എം.എസ്.&oldid=3104574" എന്ന താളിൽനിന്ന് ശേഖരിച്ചത്