അജുഗ റെപ്റ്റൻസ്

ചെടിയുടെ ഇനം

ബഗിൾ, ബ്ലൂ ബഗിൾ, ബഗിൾ ഹെർബ്, ബഗിൾ വീഡ്, കാർപെറ്റ് വീഡ്, കാർപെറ്റ് ബഗിൾ വീഡ്, കോമൺ ബഗിൾ, തുടങ്ങിയ പൊതുനാമങ്ങളിലറിയപ്പെടുന്ന അജുഗ റെപ്റ്റൻസ് "സെന്റ് ലോറൻസ് പ്ലാന്റ് എന്നും അറിയപ്പെടുന്നു. യൂറോപ്യൻ സ്വദേശിയായ ഈ സസ്യം ബഹുവർഷ കുറ്റിച്ചെടിയാണ്. വടക്കേ അമേരിക്കയുടെ ഭാഗങ്ങളിൽ വ്യാപകമായ ഈ സസ്യം ഒരു തോട്ടം സസ്യം ആയി ഭൂമിയ്ക്ക് പുതപ്പായി കാണപ്പെടുന്നു. നിരവധി കൾട്ടിവേഴ്സിനെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ "കെയ്റ്റ്ലിൻസ് ജയന്റ്" ("Caitlin's Giant") റോയൽ ഹാർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിട്ടുണ്ട്. [1] അജുഗ റെപ്റ്റൻസ്, യുണൈറ്റഡ് കിംഗ്ഡത്തിലെ ജൈവവൈവിദ്ധ്യ പ്രവർത്തന പദ്ധതിയായ പർപ്പിൾ മൂർ ഗ്രാസ ആൻഡ് റഷ് പാസ്ചേഴ്സ് ആവാസസ്ഥലത്തിലെ ഒരു ഘടകമാണ്.

അജുഗ റെപ്റ്റൻസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lamiaceae
Genus: Ajuga
Species:
A. reptans
Binomial name
Ajuga reptans

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സക്ക് പരമ്പരാഗത ഓസ്ട്രിയൻ മരുന്നുകളിലൊന്നായ ഉള്ളിൽ കഴിക്കുന്ന ഒരു ചായയായി അജുഗ റെപ്റ്റൻസ് ഔഷധി ഉപയോഗിക്കപ്പെടുന്നു.[2]

അവലംബങ്ങൾ

തിരുത്തുക
  1. "Ajuga reptans AGM". Royal Horticultural Society. Retrieved 27 July 2013.
  2. Vogl, S; Picker, P; Mihaly-Bison, J; Fakhrudin, N; Atanasov, A. G.; Heiss, E. H.; Wawrosch, C; Reznicek, G; Dirsch, V. M.; Saukel, J; Kopp, B (2013). "Ethnopharmacological in vitro studies on Austria's folk medicine--an unexplored lore in vitro anti-inflammatory activities of 71 Austrian traditional herbal drugs". Journal of Ethnopharmacology. 149 (3): 750–71. doi:10.1016/j.jep.2013.06.007. PMC 3791396. PMID 23770053.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അജുഗ_റെപ്റ്റൻസ്&oldid=3622689" എന്ന താളിൽനിന്ന് ശേഖരിച്ചത്