അജിത് സർക്കാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

അജിത് സർക്കാർ ബംഗാൾ സ്വദേശിയായ ഒരു സി.പി.ഐ.എം. പ്രവർത്തകനായിരുന്നു. അദ്ദേഹം 1980 മുതൽ 1998 -ൽ കൊല്ലപ്പെടുംവരെ പുർനിയ നിയമസഭാ മണ്ഡലത്തെ പ്രതിനിധികരിച്ചുള്ള ബീഹാർ നിയമ സഭയിലെ ഒരു സമാജികനായിരുന്നു. എസ്.എഫ്.ഐ -യിലുടെയായിരുന്നു അജിത് സർക്കാറിന്റെ രാഷ്ട്രീയ പ്രവേശനം.തീക്കൊള്ളിപോലെ ഉജ്ജ്വലമായ രീതിയിൽ അദ്ദേഹം ഭൂരഹിതരായ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു. ഭൂരഹിതർക്കുവേണ്ടി പ്രവർത്തിച്ചതിനാൽത്തന്നെ ജന്മികളിൽ പലരുടെയും ശത്രുതയ്ക്ക് പാത്രമായി. പാവപ്പെട്ടവർക്ക് വേണ്ടി വീടുകൾ നിർമ്മിച്ചുകൊടുത്ത സാഹചര്യത്തിൽ അജിത് സർക്കാറിനു് സ്വന്തമായി ഭവനംപോലുമില്ലായിരുന്നു. പതിനെട്ട് വർഷം 1998 ജൂൺ 14 വരെ അജിത് സർക്കാർ പൂർനിയ നിയമസഭാ മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിച്ചു. കാർ ഡ്രൈവറായ ഹരേന്ദ്ര ‍ഷർമ്മയും അഷ്‌ഫാഖ്വർ റഹ്മാൻ എന്നിവർചേർന്ന് പട്ടാപ്പകൽ സുഭാഷ് നഗറിൽവച്ച് അദ്ദേഹത്തിനു് നേരെ നിറയൊഴിച്ചാണു് അജിത് സർക്കാർ കൊല്ലപ്പെട്ടത്.[1]

അജിത് സർക്കാർ
പ്രമാണം:അജിത് സർക്കാർ.JPG
അജിത് സർക്കാർ
സമാജികൻ
ഓഫീസിൽ
1980–1998
മുൻഗാമിശാരദ പ്രസാദ് സിംഗ്
പിൻഗാമിമാധവി സർക്കാർ
മണ്ഡലംപൂർനിയ
വ്യക്തിഗത വിവരങ്ങൾ
ജനനം1947
മരണം14-05-1998
സുഭാഷ് നഗർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിമാധവി സർക്കാർ
കുട്ടികൾറീമ സർക്കാർ,
അമിത് സർക്കാർ
,പ്രിയങ്ക സർക്കാർ
വസതിപൂർനിയ
വെബ്‌വിലാസംhttp://www.tehelka.com/story_main41.asp?filename=Ne230509the_gangster.asp

1980 മുതൽ 1998

തിരുത്തുക

അജിത് സർക്കാർ 1980 -ൽ ശാരദാ പ്രസാദ്(കോൺഗ്രസ്), 1985-ൽ കമൽഡിയ നാരായൺ സിൻഹ (കോൺഗ്രസ്സ്), 1990-ൽ രവീന്ദ്ര നാരായൺ സിംഗ് (ജനതാദൾ), 1995 -ൽ രാജേഷ് രാജൻ (സമാജ് വാദി) എന്നിവരെ പരാജയപ്പെടുത്തിയാണു് തുടർച്ചയായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ അദ്ദേഹത്തിന്റഎ പ്രവർത്തനം വളരെ വ്യത്യസ്തമായിരുന്നു. ഗ്രാമങ്ങളിൽ മൺകുടങ്ങൾ പ്രതിഷ്ഠിച്ച് ഒരു രൂപാ നാണയം സംഭാവന സ്വീകരിച്ചായിരുന്നു പ്രചരണത്തിനുള്ള പണം സ്വരൂപിച്ചിരുന്നത്.

അജിത് സർക്കാറിന്റെ കൊലപാതക കേസ്

തിരുത്തുക

വളരെ ആവേശകരമായ രാഷ്ട്രീയ പ്രവർത്തനമാണു് അജിത് സർക്കാർ നയിച്ചിരുന്നത്. ഏത് സമയവും കർഷകരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകിയിരുന്നു. ദീർഘനളോളം പപ്പു യാദവ് എന്ന രാജേഷ് രാജൻ അജിത് സർക്കാറുമായി വ്യക്തി വിദ്വേഷത്തിലായിരുന്നു. പപ്പുയാദവ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പാർട്ടി പ്രവർത്തകനും കാർ ഡ്രൈവറും ചേർന്നു് 107 നിറകളൊഴിച്ചായിരുന്നു അജിത് സർക്കാറിനെ കൊലപ്പെടുത്തിയത്. 1999 -ൽ പപ്പു യാദവ് കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുകയും അന്തിമഫലമായി ബിഹാർ പോലീസിൽ നിന്നും കേസ് സി.ബി.ഐ -യ്ക്ക് കൈമാറുകയും ചെയ്തു. സി.ബി.ഐ ഈ കേസ് അന്വേഷിക്കുകയും പപ്പുയാദവിനെതിരെ അജത് സർക്കാറിനെ കൊലപ്പെടുത്തിയതിനു് പിന്നിലുള്ള ഗൂഢാലോചന പങ്ക് ചുമത്തുപ്പെടുകയും ചെയ്തു. പപ്പു യാദവ് സിക്കിം ജയിലിൽ അകപ്പെടുകയും തന്റെ രാഷ്ട്രീയ കുത്തകാധികാരസ്വാധീനത്താൽ ബീഹാർ ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. ദൃശ്യമാധ്യമങ്ങളുടെ ഗൗരവമായ ശ്രദ്ധയാകർഷിക്കപ്പെട്ട സാഹചര്യത്തിൽ ജയിൽ ശിക്ഷാനടപടികൾക്കനുസൃതമല്ലാത്ത ആരോപണങ്ങളാൽ സുപ്രീംകോടതി ഇടപെട്ട് പ്പു യാദവിനെ തിഹാർ ജയിലിലേക്കയച്ചു.സി.ബി.ഐ. പ്രധാനമായ ഒരുപാടാളുകളിലേയ്ക്ക് പ്രതി 620 കോളുകൾചെയ്തഎന്നു് കണ്ടെത്തിയപ്പോൾ സുപ്രീംകോടതി ജയിലിൽ മൊബൈൽ ജാമർ വയ്ക്കുവാനും സന്ദർശകർ ഫോണുമായി ജയിലിൽ പ്രവേശിക്കുന്നതും നിരോധിച്ചു.

  1. "Life term for Pappu Yadav, two others". The Hindu. Chennai, India. 15 February 2008. Archived from the original on 2014-04-04. Retrieved 20 July 2011.
"https://ml.wikipedia.org/w/index.php?title=അജിത്_സർക്കാർ&oldid=3775476" എന്ന താളിൽനിന്ന് ശേഖരിച്ചത്