ഒരു സ്വീഡൻ സ്വദേശിയായ അധ്യാപികയും വോട്ടവകാശവാദിയുമായിരുന്നു ഹിൽഡ അഗസ്റ്റ ടോണിംഗ് (1857-1932) . ഭർത്താവ് പെർ ടോണിംഗിനൊപ്പം, 1879 മുതൽ അവർ ആദ്യം ബോർലാഞ്ചിനടുത്തുള്ള ഫോർൺബിയിലും ഫാലൂണിലുമുള്ള വിദ്യാലയങ്ങളിലും അദ്ധ്യാപനം നടത്തി. ഭർത്താവിന്റെ മരണശേഷം, 1898-ൽ അവർ റോണെബിക്ക് സമീപം ഒരു വാണിജ്യാവശ്യത്തിനുള്ള പച്ചക്കറിത്തോട്ടം സ്ഥാപിച്ചു. 1902-ൽ വനിതാ പ്രസ്ഥാനത്തിൽ ചേർന്ന അവർ നിരവധി വനിതാ വോട്ടവകാശ അസോസിയേഷനുകൾ സ്ഥാപിച്ചുകൊണ്ട് സ്ത്രീകളുടെ വോട്ടവകാശത്തിനായി സജീവമായി പ്രചാരണങ്ങൾ നടത്തി. ഒന്നാം ലോകമഹായുദ്ധകാലത്തെ, സമാധാന ശ്രമങ്ങളെ അവർ പിന്തുണച്ചു. 1920-കളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിന് ശേഷവും, ടോണിംഗ് സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്‌ക്കുന്നത് തുടർന്നു. റോണെബിക്ക് സമീപമുള്ള ഹിൽഡയുടെ സ്വന്തം കെട്ടിടം വോട്ടവകാശവാദികളുടെ കേന്ദ്രമാവുകയും അവിടെ പഠന-പരിശീലനങ്ങൾ നടത്തിവരികയും ചെയ്തു.[1][2][3]

അഗസ്റ്റ ടോണിംഗ് (c.1907)

ആദ്യകാല ജീവിതം തിരുത്തുക

1857 ഓഗസ്റ്റ് 14-ന് ലണ്ട് നഗരത്തിൽ ജനിച്ച ഹിൽഡ അഗസ്റ്റ ഗ്രോൺവാൾ, അധ്യാപകനും പിൽക്കാലത്ത് ഒരു  ഇടവക പുരോഹിതനുമായി മാറിയ ജോഹാൻ ഹെൻറിക് ഗ്രോൺവാൾ (1817-1894), അദ്ദേഹത്തിൻറെ ഭാര്യ ജൂലിയ ലോവിസ ഉൾറിക (മുമ്പ് അഡ്രിയാൻ; 1826-1923) എന്നിവരുടെ മകളായിരുന്നു. മാതാപിതാക്കളുടെ നാല് കുട്ടികളിൽ ഇളയ കുട്ടിയായിരുന്നു ഹിൽഡ. അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ, കുടുംബം ട്രെല്ലെബോർഗിനടുത്തുള്ള വസ്ട്ര ടോമാർപ്പിലേക്ക് താമസം മാറുകയും, അവിടെ പിതാവ് ഇടവക വികാരിയായി നിയമിക്കപ്പെടുകയും ചെയ്തു.

അവലംബം തിരുത്തുക

  1. Betts, Jane (29 August 2020). "Hilda Augusta Tonning". Svenskt kvinnobiografiskt lexikon. Retrieved 4 May 2021.
  2. "Fyra porträtt" (in Swedish). Blekinge Museum. Archived from the original on 2021-11-19. Retrieved 4 May 2021.{{cite web}}: CS1 maint: unrecognized language (link)
  3. "Förgrundskvinnor och -män" (in Swedish). Göteborgs Universitetsbibliotek. 4 September 2017. Retrieved 4 April 2021.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=അഗസ്റ്റ_ടോണിംഗ്&oldid=3902452" എന്ന താളിൽനിന്ന് ശേഖരിച്ചത്