അലക്സാണ്ടർ ചക്രവർത്തിയുടെ ആക്രമണകാലത്ത് (ബി.സി. 330-328) സിന്ധുനദീതീരത്ത് വസിച്ചിരുന്ന ഒരു ജനവർഗമാണ് അഗലസ്സോയികൾ . അഗലസ്സോയികൾക്കു 40,000ത്തോളം കാലാൾപ്പടയും 3,000 ത്തോളം കുതിരപ്പടയും ഉണ്ടായിരുന്നു. ഇവരുമായുള്ള ഏറ്റുമുട്ടലുകളിൽ അലക്സാണ്ടർ വിജയിയായി. എന്നാൽ യുദ്ധത്തിൽപരാജിതരായി എന്നതുകൊണ്ട് അലക്സാണ്ടറുടെ മേധാവിത്വം അംഗീകരിക്കുവാൻ അഗലസ്സോയികൾ തയ്യാറായില്ല. അലക്സാണ്ടർ കീഴടക്കിയ പ്രദേശത്തെ അഗലസ്സോയികൾ ഒന്നടങ്കം തീയിൽ ചാടി മരിക്കുകയാണുണ്ടായത് എന്ന് പറയപ്പെടുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാഹൂതി ചെയ്തവരെന്ന നിലയിൽ അഗലസ്സോയികൾ ചരിത്രത്തിൽ പ്രാധാന്യം അർഹിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗലസ്സോയികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗലസ്സോയികൾ&oldid=1694305" എന്ന താളിൽനിന്ന് ശേഖരിച്ചത്