സ്വാതന്ത്ര്യസമര കാലത്തു് മലബാറിലെ കർഷകർ നേരിട്ടിരുന്ന പ്രശ്നങ്ങൾക്കു് പരിഹാരം കാണാനായി രൂപീകരിച്ച സംഘടനയാണു് അഖില മലബാർ കർഷക സംഘം. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മലബാറിലെ കർഷകർ ഭൂരിപക്ഷവും ദരിദ്ര കർഷകരായിരുന്നു. ഇവർക്ക് ജന്മിമാരുടെയും ബ്രീട്ടീഷ് ഉദ്യോഗസ്ഥരുടെയും ചൂഷണങ്ങൾക്ക് ഒരുപോലെ വിധേയമാകേണ്ടിവന്നു. ജൻമിമാരുടെ അനിയന്ത്രിതമായ സാമ്പത്തിക ചൂഷണങ്ങളും, ചുങ്കം പിരിവും, നികുതിയുമെല്ലം ഇത്തരത്തിലുള്ള സാധാരണക്കാരെ വല്ലാതെ തളർത്തി. [1] ഈ ദുസ്ഥിതിക്കെതിരെ മലബാറിലെ പലഭാഗങ്ങളിലും വിവിധ കർഷക സംഘങ്ങൾ ഉയർന്നുവന്നു. ചിറ്ക്കൽ, കരിവെള്ളൂർ, കൊളച്ചേരി എന്നിവിടങ്ങളിൽ കർഷ സംഘങ്ങൾ ഉയർന്നുവന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവയ്കെല്ലാമായി ഒരു ഏകോപനമുണ്ടാകണമെന്ന് അക്കാലത്തെ നേതാക്കൾ തീരുമാനിക്കുകയും 1937 നവംബറിൽ പറശ്ശിനിക്കടവിൽ വെച്ചു നടന്ന ജനശ്രദ്ധ പിടിച്ചുപറ്റിയ കർഷക സമ്മേളനത്തിൽ വിഷ്ണു ഭാരതീയൻ, എ.കെ.ജി. കെ.പി.ഗോപാലൻ എന്നിവർ പങ്കെടുത്ത് അഖില മലബാർ കർഷക സംഘം എന്ന സംഘം രൂപീകരിച്ച്, കർഷകരുടെ ചെറുത്ത്‌ നിൽപ്പിന് ഒരു ഏകീകൃത സ്വഭാവമുണ്ടാക്കുകയും ചെയ്തു. 1937-ൽ രൂപീപരിച്ച ഇ സംഘടനയുടെ ആദ്യ പ്രസിഡണ്ടു് പി. നാരായണൻ നായരും ആദ്യ സെക്രട്ടറി കെ. എ. കേരളീയനുമായിരുന്നു.[2]

  1. നമ്മുടെ പറശ്ശിനി ഡോട് കോം[പ്രവർത്തിക്കാത്ത കണ്ണി]
  2. മണ്ണിനു് വേണ്ടി, ഏ കെ ജി, ചിന്താ പബ്ലിക്കേഷൻസു്. പുറം 20
"https://ml.wikipedia.org/w/index.php?title=അഖില_മലബാർ_കർഷകസംഘം&oldid=3701537" എന്ന താളിൽനിന്ന് ശേഖരിച്ചത്