അക്ഷയകുമാർ ദത്ത
ഒരു ബംഗാളി സാഹിത്യകാരനാണ് അക്ഷയ കുമാർ ദത്ത (Akshay Kumar Dutta) (ബംഗാളി: অক্ষয় কুমার দত্ত) (15 ജൂലൈ 1820 – 18 മേയ് 1886). വംഗസാഹിത്യത്തിൽ പല ചലനങ്ങളും സൃഷ്ടിച്ച തത്ത്വബോധിനി പത്രികയുടെ ആദ്യത്തെ പത്രാധിപനാണ് ഇദ്ദേഹം. ഈ പത്രികയിലൂടെ പൌരസ്ത്യഭാഷാഗവേഷണത്തിന് ഇദ്ദേഹം വളരെ പ്രോത്സാഹനം നൽകി. ശാസ്ത്രവിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സാൻമാർഗികവിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങൾക്ക് പരക്കെ അംഗീകാരം ലഭിച്ചിരുന്നു. ഭാരതീയ ഉപാസക് സമ്പ്രദായ് എന്ന വിശിഷ്ടമായ മതഗ്രന്ഥമാണ് ദത്തയുടെ പ്രധാനകൃതി. പുതിയ ഒരു ഗദ്യശൈലിയുടെ പ്രണേതാവ് എന്ന നിലയിൽ ഇദ്ദേഹം സ്മരിക്കപ്പെടുന്നു.
Akshay Kumar Datta | |
---|---|
ജനനം | Akshay Kumar Datta 15 ജൂലൈ 1820 Bagerhat, British India |
മരണം | 18 മേയ് 1886 | (പ്രായം 65)
ദേശീയത | British Indian |
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദത്ത അക്ഷയകുമാർ ദത്ത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |