അക്രെഡിറ്റേഷൻ

വിക്കിപീഡിയ വിവക്ഷ താൾ

വാർത്തകളുടെ ശേഖരണത്തിനും വിതരണത്തിനും ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പത്രപ്രവർത്തകനെ അർഹനാക്കുന്ന അംഗീകരണപ്രക്രിയയാണ് അക്രെഡിറ്റേഷൻ. പത്രപ്രവർത്തകരെക്കൂടാതെ റേഡിയോ, ടെലിവിഷൻ, മറ്റു വാർത്താവിനിമയമാധ്യമങ്ങൾ എന്നിവയുടെ ലേഖകർക്കും കേന്ദ്രത്തിലും സംസ്ഥാനത്തിലും അക്രെഡിറ്റേഷൻ നല്കപ്പെടുന്നു. വിദേശപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയുടെ പ്രതിനിധികളും ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾക്ക് അർഹരാണ്.

മിക്ക ഗവൺമെന്റുകൾക്കും ഒരു അക്രെഡിറ്റേഷൻ കമ്മിറ്റിയുണ്ട്. പത്രലേഖകരും ഇതിൽ അംഗങ്ങളാണ്. ഈ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് ശുപാർശചെയ്യുന്നു.അങ്ങനെഅംഗീകൃതരായിത്തീരുന്ന ലേഖകർക്ക് അവരുടെ പ്രവർത്തനത്തിന് സഹായകമായ ഒട്ടേറെ സൗകര്യങ്ങൾ ഗവൺമെന്റിൽനിന്നു ലഭിക്കുന്നു.

യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്ന ലേഖകർക്കും അക്രെഡിറ്റേഷൻ നല്കപ്പെടുന്നു. സൈനികാധികാരികളാണ് ഇതു നല്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രെഡിറ്റേഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രെഡിറ്റേഷൻ&oldid=1697081" എന്ന താളിൽനിന്ന് ശേഖരിച്ചത്