അക്ബർ ഇലാഹാബാദി
ഉർദു കവി. സയ്യദ് അക്ബർ ഹുസൈൻ എന്നാണ് പൂർണനാമം. 1846-ൽ അലഹബാദിൽ ജനിച്ചു. രണ്ടുമൂന്നു വർഷം സർക്കാരുദ്യോഗത്തിലിരുന്നശേഷം വീണ്ടും കോളജിൽ ചേർന്നു പഠിച്ച് നിയമബിരുദം നേടുകയും അലഹാബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ക്രമേണ മുൻസിഫായും ഹൈക്കോർട്ട് ജഡ്ജിയായും നിയമിതനായി. 1903-ൽ ഉദ്യോഗത്തിൽ നിന്നു വിരമിച്ചു.[1]
അക്ബർ ഇലാഹാബാദി | |
---|---|
![]() | |
ജനനം | |
മരണം | 15 ഫെബ്രുവരി 1921 | (പ്രായം 74)
ദേശീയത | British Indian |
തൊഴിൽ | Poet |
രചനാ സങ്കേതം | Ghazal |
വിഷയം | Love, Philosophy |
സ്വാധീനിക്കപ്പെട്ടവർ | Urdu poetry |
അക്ബർ വളരെ ചെറുപ്പത്തിൽത്തന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. ഉർദുകവിയും പണ്ഡിതനുമായ വഹീദുമായി ഇദ്ദേഹത്തിനു നിത്യസമ്പർക്കമുണ്ടായിരുന്നു. വഹീദിന്റെ നിർദ്ദേശങ്ങൾ അക്ബറിന്റെ കവിതാരചനയുടെ വികസനത്തിന് വളരെ സഹായകമായിത്തീർന്നു. ആദ്യകാലങ്ങളിൽ വഹീദിന്റെ ശൈലിയും രചനാരീതിയും അനുകരിച്ചെഴുതാനാണ് അക്ബർ ശ്രമിച്ചതെങ്കിലും അധികം വൈകാതെ സ്വന്തമായൊരു ശൈലി വളർത്തിയെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. മുസ്ലീം അനാചാരങ്ങളെ കവിതയിലൂടെ ഇദ്ദേഹം ശക്തിമത്തായി വിമർശിച്ചു. ഇക്കാരണത്താൽ പുരോഗമനാശയക്കാരനായ കവി എന്ന ഖ്യാതി അക്ബർക്കു ലഭിച്ചു.[2]
ഉർദു കവിതാരംഗത്ത് പുതിയൊരു സ്വരം ഉയർത്തുവാൻ അക്ബർക്കു കഴിഞ്ഞു. സാധാരണക്കാരന്റെ ഭാഷയിൽ തികച്ചും അകൃത്രിമമായ ശൈലിയിൽ ഇദ്ദേഹം രചിച്ച ഗീതകങ്ങൾക്ക് വളരെയധികം ജനപ്രീതി ലഭിച്ചു. സ്വന്തമായൊരു വ്യക്തിമുദ്രയുള്ള ഗീതകരചയിതാവ് എന്ന നിലയിൽ ഇദ്ദേഹം ഉർദുസാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 1921-ൽ അക്ബർ നിര്യാതനായി.[3]
അവലംബംതിരുത്തുക
പുറംകണ്ണികൾതിരുത്തുക
വീഡിയോതിരുത്തുക
- http://ekfankaar.wordpress.com/category/poet/akbar-allahabadi/
- http://www.youtube.com/watch?v=rp--bp3vWP8
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്ബർ ഇലാഹാബാദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |