ഒരു കാർബണിക അമ്ലം. സംരചനാ ഫോർമുല, HOOC-CH2-C(COOH)=CH-COOH. കരിമ്പ്, ബീറ്റ്റൂട്ട്, ചോളം എന്നിവയിൽ ഇതു അടങ്ങിയിട്ടുണ്ട്.[2] കരിമ്പിൻ സിറപ്പിൽ (പാവ്) നിന്നു കിട്ടുന്ന കാൽസിയം അക്കോണിറ്റേറ്റിൽ നിന്ന് ഇതു വൻതോതിൽ നിർമ്മിക്കപ്പെടുന്നു. സിട്രിക് അമ്ലത്തെ സാന്ദ്ര സൾഫൂറിക്ക് അമ്ലം കൊണ്ടു 120-125 °C താപനിലയിൽ നിർജലീകരിച്ചും ഉത്പാദിപ്പിക്കാം. പരീക്ഷണശാലയിൽ അസറ്റിലീൻ ഡൈ കാർബോക്സിലിക് എസ്റ്ററും മലോണിക് എസ്റ്ററും തമ്മിലുള്ള ഘനീഭവിക്കൽ (condensation) വഴി ഇതു ലഭ്യമാക്കാവുന്നതാണ്.

അക്കോണിറ്റിക് അമ്ലം[1]
cis-Aconitic acid
trans-Aconitic acid
Names
IUPAC name
Prop-1-ene-1,2,3-tricarboxylic acid
Other names
Achilleic acid; Equisetic acid; Citridinic acid; Pyrocitric acid
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.007.162 വിക്കിഡാറ്റയിൽ തിരുത്തുക
MeSH {{{value}}}
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless crystals
ദ്രവണാങ്കം
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

തണുപ്പിക്കുമ്പോൾ അക്കോണിറ്റിക് അമ്ലത്തിൽനിന്നു കാർബൺ ഡൈഓക്സൈഡ് നഷ്ടപ്പെട്ട് ഇറ്റാക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നു.

അക്കോണിറ്റിക് അമ്ലത്തിനു സിസ് എന്നും ട്രാൻസ് എന്നും രണ്ടു രൂപങ്ങൾ ഉണ്ട്.

രണ്ടു രൂപങ്ങളിൽ നിന്നും അൻഹൈഡ്രൈഡ് (anhydride) കിട്ടുന്നു.

തലവേദന തടയുന്നതും പനി കുറയ്ക്കുന്നതുമായ മരുന്നുകളിൽ അക്കോണിറ്റിക് അമ്ലം ചേർക്കാറുണ്ട്. ഇത് ആർദ്രീകാരകങ്ങളുടെ (wetting agents) നിർമ്മാണത്തിലും, ഇതിന്റെ എസ്റ്ററുകൾ പ്ളാസ്റ്റിക് നിർമ്മാണത്തിലും ഉപയോഗിച്ചുവരുന്നു.

ശരീരത്തിൽ കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിൽ സിട്രിക് അമ്ലചക്രത്തിലെ ഒരു ഇടയൌഗികമായി (inter-mediate compound) അക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നുണ്ട്.[3]

  1. cis-aconitate - Compound Summary, PubChem
  2. http://quitsmoking.about.com/cs/nicotineinhaler/g/term_12add.htm Archived 2010-08-12 at the Wayback Machine. Aconitic Acid
  3. http://pubs.acs.org/doi/abs/10.1021/ie000103q Liquid−Liquid Extraction of trans-Aconitic Acid

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്കോണിറ്റിക് അമ്ലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്കോണിറ്റിക്_അമ്ലം&oldid=3838192" എന്ന താളിൽനിന്ന് ശേഖരിച്ചത്