വച്ചേലിയ

(അക്കേഷ്യ (ജീനസ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫാബേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് വച്ചേലിയ (Vachellia). 2005 വരെ ഇതിലെ അംഗങ്ങളെ അക്കേഷ്യ എന്ന ജനുസിലെ അംഗങ്ങളായിട്ടാണു കരുതിയിരുന്നത്.[1][2]

വച്ചേലിയ (അക്കേഷ്യ)
Acacia greggii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Vachellia

The original range of the genus Vachellia. Today it is also found in most Mediterranean countries.
Acacia drepanolobium
Acacia sp.

പ്രത്യേകതകൾ

തിരുത്തുക

അക്കേഷ്യ ഇനങ്ങൾ മുള്ളുള്ള മരങ്ങളോ[അവലംബം ആവശ്യമാണ്] കുറ്റിച്ചെടികളോ മരവള്ളികളോ ആണ്. പത്രങ്ങൾ ദ്വിപിച്ഛകങ്ങളും (bipinnate) പത്രകങ്ങൾ (leaflets) വളരെ ചെറുതുമാണ്.[3] ആസ്ട്രേലിയയിലെയും മറ്റും വരണ്ട പ്രദേശങ്ങളിൽ വളരുന്ന അക്കേഷ്യ ജാതികളിൽ പർണകവൃന്ത (petiolle)ങ്ങളിൽ പത്രകങ്ങൾ വളരാതിരിക്കുകയും അവ പച്ചനിറമുള്ള പരന്ന തണ്ടുകളായി മാറി ഇലകൾ നിർവഹിക്കുന്ന പ്രകാശസംശ്ളേഷണ കർമത്തിൽ (photosynthsis) ഏർപ്പെടുകയും ചെയ്യുന്നു.[4][5] ഇതിനെ പർണാഭവൃന്തം എന്നു പറയുന്നു. സൂര്യപ്രകാശംകൊണ്ട് അധികം ജലാംശം ആവിയായി നഷ്ടപ്പെട്ട് ചെടിക്ക് ഹാനി സംഭവിക്കാതിരിക്കുന്നതിനുള്ള ഒരു ഉപാധിയായി, ഈ പർണകവൃന്തങ്ങൾ ചെടികളിൽ ലംബമായി സ്ഥിതിചെയ്യുന്നു. അനുപർണങ്ങ(stipule)ളില്ല. പുഷ്പങ്ങൾ ചെറുതാണ്. ഉരുണ്ടതോ നീളം കൂടിയതോ ആയ പ്രകീല(spike)ങ്ങളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂങ്കുലവൃന്തത്തിന് ഒന്നോ രണ്ടോ സഹപത്രങ്ങളും, ഓരോ പൂവിനും ഒരു സഹപത്രിക വീതവും കാണുന്നു. ബാഹ്യദളങ്ങൾ അഞ്ചെണ്ണം. ചിലപ്പോൾ മൂന്നോ, നാലോ, ആറോ യോജിച്ചും കാണപ്പെടുന്നു. അപ്പോൾ അവയുടെ അറ്റങ്ങൾ വിഭജിതമായിരിക്കും. ദളങ്ങൾ എണ്ണത്തിൽ ബാഹ്യദളങ്ങൾക്കു സമമാണ്; ഇവ യോജിച്ചിരിക്കുന്നു. വിരളമായിട്ടു മാത്രമേ ഇവ സ്വതന്ത്രമായി കാണപ്പെടുന്നുള്ളൂ. കേസരങ്ങൾ (stamens) എണ്ണത്തിൽ വളരെ അധികമുണ്ട്; ഇവ സ്വതന്ത്രമായിട്ടുള്ളവയോ ആധാരഭാഗം (base) സംയോജിച്ചിട്ടുള്ളവയോ ആണ്.[6] പരാഗകോശങ്ങൾ ചെറിയവയാണ്. അണ്ഡങ്ങൾ രണ്ടോ അതിലധികമോ കാണുന്നു. വർത്തിക തന്തു രൂപത്തിലുള്ളതും വർത്തികാഗ്രം ചെറുതുമാണ്. കായ പരന്നതോ ഉരുണ്ടതോ ആയിരിക്കും. വിത്തുകളുടെ ഇടയ്ക്കുള്ള ഫലഭിത്തി ഉപസങ്കോചത്തോടുകൂടിയതാണ്.

 
അക്കേഷ്യ
 

അക്കേഷ്യാമരങ്ങൾ പല പ്രകാരത്തിൽ ഉപയോഗമുള്ളവയാണ്. ദക്ഷിണ പൂർവ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന അക്കേഷ്യ സെനഗാൾ (A.senegal) എന്നയിനത്തിൽനിന്നും ഒരിനം പശ ലഭിക്കുന്നു.[7] വടക്കേ ഇന്ത്യയിൽ എല്ലായിടത്തും തെക്കേ ഇന്ത്യയിൽ ചില സ്ഥലങ്ങളിലും കണ്ടുവരുന്ന അക്കേഷ്യ അറബിക്ക (A.arabika) മരങ്ങളിൽ നിന്നും പശ ലഭിക്കുന്നുണ്ട്.[8] അക്കേഷ്യ കടേച്ചു(A.catechu)വിൽ നിന്നാണ് കറ്റേച്ചു അഥവാ കച്ച് എന്ന ടാനിൻ (Tanin) പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.[9] ഈ മരങ്ങളുടെ ദാരുവിൽനിന്നെടുക്കുന്ന സത്ത് കാക്കിത്തുണിക്കു ചായം കൊടുക്കാനുപയോഗിക്കുന്നു

മിക്ക അക്കേഷ്യമരങ്ങളുടെയും തൊലിയിൽ ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്. അ. അറബിക്ക എന്ന ടാനിൻ ചർമശോധനത്തിനായി (Tanning) ഉപയോഗിക്കുന്നു. ഗോൾഡൻ വാറ്റിൽ (A.pycnatha)[10] സിൽവർ വാറ്റിൽ (A.dealbata),[11] ടാൻ വാറ്റിൽ (A.decurrens) എന്നീ മരങ്ങളുടെ തൊലിയിൽ നിന്നുമാണ് പ്രധാനമായും ടാനിൻ ഉത്പാദിപ്പിക്കുന്നത്.[12] ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും പർവതങ്ങളിലും ടാനിനുവേണ്ടി ഈ വിദേശസസ്യങ്ങളെ വളർത്തുന്നുണ്ട്. ആസ്ട്രേലിയയിലാണ് ഈ മരങ്ങൾ അവയുടെ നൈസർഗികമായ വളർച്ചയിലെത്തുന്നത്.

 
അക്കേഷ്യ

അക്കേഷ്യ ലൂക്കോഫ്ളിയ(A.leucophlea)യുടെ മരത്തൊലിയിൽ നിന്ന് ടാനിനും ഒരിനം നാരും ലഭിക്കുന്നു.[13] അ. ഫർനീസിയാന (A.farnesiana)യുടെ പുഷ്പങ്ങളിൽനിന്നും 'കസ്സി' അഥവാ 'വിലായതികിക്കാർ' എന്ന സുഗന്ധദ്രവ്യം ഉത്പാദിപ്പിക്കുന്നു.[14] ദക്ഷിണ ഭാരതത്തിലെ ചില സ്ഥലങ്ങളിൽ സോപ്പിനുപകരം അ. കോൺസിന്ന (A.concinna)യുടെ മൃദുവായ ഫലങ്ങൾ ഉപയോഗിക്കുന്നു.[15] കേരളത്തിൽ സർവസാധാരണമായി ഉപയോഗിച്ചുവരുന്ന ഇഞ്ച (A.incia) ഈ ജീനസിൽപെട്ടതാണ്.

ചില ഇനം അക്കേഷ്യകളുടെ തടി വീടുപണിക്കും വീട്ടുസാധനങ്ങൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട്. ആസ്ട്രേലിയൻ കരിമരവും (A.melanoxylon),[16] ഇന്ത്യൻ വെൻവെള്ളയും (A.ferru-genea) വീടു പണിയുന്നതിനും കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു.

അക്കേഷ്യ ഹോമാലോഫില്ല (Acacia homalphylla)യുടെ സുഗന്ധമുള്ള തടികൊണ്ട് വാസ്തുശില്പങ്ങൾ ഉണ്ടാക്കുന്നു. സാൻഡ്വിച്ച് ദ്വീപുകളിൽ വളരുന്ന അ. ക്വൊ (A.coa) എന്ന വൃക്ഷം വീണയുണ്ടാക്കാൻ അനുയോജ്യമാണ്.

ചില ജാതി അക്കേഷ്യമരങ്ങളിൽ മുള്ള് വളരെ അധികം കാണുന്നു. ആസ്റ്റ്രേലിയൻ കംഗാരുമുള്ള് (A.cacia armata), ആഫ്രിക്കൻ ഒട്ടകമുള്ള് (Acacia giraffae), അക്കേഷ്യ ലാട്രോണം (Acacia latronum) എന്നിവ ഉദാഹരണങ്ങളാണ്. ഇവയുടെ പൊള്ളയായ മുള്ളുകളിൽ എറുമ്പുകൾ നിവസിക്കുന്നു. ഈ ചെടിയുടെ പത്രവൃന്തത്തിൽ നിന്നുണ്ടാകുന്ന ഒരുതരം സ്രവം ഈ എറുമ്പുകളുടെ ഭക്ഷണമാണ്.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kyalangalilwa എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Clarke എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. http://www.flowersofindia.net/treeid/bipinnate.html Trees with bipinnate leaves
  4. http://www.wisegeek.com/what-is-a-petiole.htm What Is a Petiole?
  5. http://library.thinkquest.org/3715/photo3.html Archived 2011-05-12 at the Wayback Machine. photosynthsis
  6. http://www.answers.com/topic/stamen stamen stamen
  7. http://www.winrock.org/fnrm/factnet/factpub/FACTSH/A_senegal.html Archived 2010-12-09 at the Wayback Machine. Acacia senegal - Gum Tree with Promise for Agroforestry
  8. http://www.herbalcureindia.com/herbs/babbula.htm Archived 2010-10-12 at the Wayback Machine. Babbula (Acacia arabika)
  9. http://en.academic.ru/dic.nsf/enwiki/5595756 Acacia catechu
  10. http://www.worldwidewattle.com/infogallery/symbolic/emblems/national.php Australian Floral Emblem: Acacia pycnantha
  11. https://web.archive.org/web/20070829070224/http://www.florabank.org.au/files/documents/provenance/20070801-08.pdf Acacia dealbata Silver Wattle
  12. http://www.worldwidewattle.com/infogallery/utilisation/acaciasearch/pdf/decurrens.pdf Acacia decurrens Willd.
  13. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=1785[പ്രവർത്തിക്കാത്ത കണ്ണി] Acacia leucophloea
  14. http://www.fao.org/ag/AGP/AGPC/doc/GBASE/Data/pf000113.HTM Archived 2011-10-06 at the Wayback Machine. Acacia farnesiana (L.) Willd.
  15. http://en.academic.ru/dic.nsf/enwiki/3508452 Acacia concinna
  16. https://web.archive.org/web/20070829070330/http://www.florabank.org.au/files/documents/provenance/20070824-01.pdf Acacia melanoxylon Blackwood

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വച്ചേലിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വച്ചേലിയ&oldid=3910509" എന്ന താളിൽനിന്ന് ശേഖരിച്ചത്