കർണാടക സംഗീതരംഗത്തെ ഒരു വയലിൻ വാദകയാണ് അക്കരൈ എസ്. ശുഭലക്ഷ്മി. വയലിൻ വാദകനായ അക്കരൈ സ്വാമിനാഥന്റെ മകളാണ്.

Akkarai S. Subhalakshmi
അക്കരൈ ശുഭലക്ഷ്മി
ടി എം കൃഷ്ണയോടൊപ്പം ഒരു കച്ചേരിയിൽ
ടി എം കൃഷ്ണയോടൊപ്പം ഒരു കച്ചേരിയിൽ
പശ്ചാത്തല വിവരങ്ങൾ
വിഭാഗങ്ങൾClassical
തൊഴിൽ(കൾ)വായ്പ്പാട്ട്, വയലിൻ വാദക
ഉപകരണ(ങ്ങൾ)വയലിൽ

ജീവിതവും കരിയറും

തിരുത്തുക

ദക്ഷിണേന്ത്യൻ ക്ലാസിക്കൽ (കർണാടക) വയലിനിസ്റ്റും ഗായികയുമാണ് അക്കരൈ എസ് ശുഭലക്ഷ്മി.

ഒരു സംഗീത കുടുംബത്തിൽ നിന്നുള്ളയാളാണ് ശുഭലക്ഷ്മി. അവരുടെ മുത്തച്ഛൻ സുചീന്ദ്രം എസ് പി ശിവസുബ്രഹ്മണ്യൻ സമർത്ഥനായ ഒരു സംഗീതജ്ഞനും സംഗീതസംവിധായകനുമായിരുന്നു. മുത്തശ്ശി ആർ. സ്വർണ്ണാംബാൾ ഹരികഥാ കലാകാരിയും സംഗീത അധ്യാപികയുമായിരുന്നു. മുതിർന്ന വയലിനിസ്റ്റും സ്വരരാഗസുധ സംഗീതവിദ്യാലയത്തിന്റെ സ്ഥാപകനുമായ അച്ഛൻ അക്കരൈ എസ് സ്വാമിനാഥന്റെ തീവ്രപരിശീലനത്താൽ എട്ടാം വയസ്സിൽ വയലിനിലും വായ്പ്പാട്ടിലും ശുഭലക്ഷ്മി അരങ്ങേറി. വി ജനകിരാമൻ, ഒ വി സുബ്രഹ്മണ്യൻ, അദ്ദേഹത്തിന്റെ മകൾ ഡൽഹിയിലെ പദ്മ നടേശൻ എന്നിവരുടെ കീഴിൽ പരിശീലനം നേടി. പിന്നീട് പദ്മഭൂഷൻ പി എസ് നാരായണസ്വാമി, ചിത്രവീണ എൻ രവികിരൻ എന്നിവർക്ക് കീഴിൽ പരിശീലനം തുടർന്നു.

പാട്ടിനു അകമ്പടിയായി ശുഭലക്ഷ്മി എം ബാലമുരളികൃഷ്ണ, ചിത്രവീണ എൻ രവികിരൺ, ടിവി ഗോപാലകൃഷ്ണൻ, എൻ രമണി, ശശാങ്ക് സുബ്രഹ്മണ്യം, ടി എം കൃഷ്ണ, ആർ കെ ശ്രീകണ്ഠൻ തുടങ്ങി നിരവധി പ്രഗൽഭ കലാകാരന്മാർക്ക് വേണ്ടി വായിച്ചിട്ടുണ്ട്.

ജപ്പാൻ, സിംഗപ്പൂർ, യുഎസ്എ, കാനഡ, ജർമ്മനി, ഇറ്റലി, യുകെ, ദക്ഷിണ കൊറിയ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, മറ്റ് സ്ഥലങ്ങളിൽ ശുഭലക്ഷ്മി കച്ചേരികൾ നടത്തി. പതിമൂന്നാം വയസ്സിൽ ഇന്തോ-റഷ്യൻ സാംസ്കാരിക വിനിമയ പരിപാടിയിൽ പങ്കെടുത്തു. തീട്രെ ഡി ലാ വില്ലെ ഫെസ്റ്റിവൽ (പാരീസ്), മ്യൂണിക്കിലെ സുബിൻ മേത്തയുടെ വിടവാങ്ങൽ കച്ചേരി, മൗറീഷ്യസിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സംഗീത ഉത്സവ്, ക്ലീവ്‌ലാന്റ് ത്യാഗരാജ ആരാധന എന്നിവിടങ്ങളിലെല്ലാം ശുഭലക്ഷ്മി പങ്കെടുത്തു. വിശ്വ മോഹൻ ഭട്ട്, റോനു മജുംദാർ തുടങ്ങിയ കലാകാരന്മാരോടും ചിത്രവീണ രവികിരണോടും ഒപ്പം ജുഗൽബന്ദി, ഫ്യൂഷൻ കച്ചേരികൾ എന്നിവയിലും സുഭാലക്ഷ്മി പങ്കെടുത്തിട്ടുണ്ട്. ഇളയ സഹോദരി അക്കരൈ എസ് സ്വർണ്ണലതയ്‌ക്കൊപ്പം നിരവധി വയലിൻ, വോക്കൽ ഡ്യുയറ്റുകളും ശുഭലക്ഷ്മി അവതരിപ്പിക്കുന്നു, ഇവർ 'അക്കരൈ സഹോദരിമാർ' എന്നറിയപ്പെടുന്നു.

പതിമൂന്നാം വയസ്സിൽ രാഷ്ട്രപതിയിൽ നിന്ന് രാജീവ് ഗാന്ധി യുവപുരസ്‌കാർ അവാർഡ് ലഭിച്ചു. അതിനുശേഷം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഉസ്താദ് ബിസ്മില്ല ഖാൻ യുവ പുരസ്‌കാർ അവാർഡ് സംഗീത നാടക് അക്കാദമി (2007), വാണി കലാനിപുണ (2012), കൽക്കി കൃഷ്ണമൂർത്തി മെമ്മോറിയൽ അവാർഡ് (2007), യുവകലാഭാരതി (2002), ഷൺമുഖ ശിരോമണി (സഹോദരിമാർക്ക് 2009 ൽ ഒരുമിച്ച് നൽകി), മ്യൂസിക് അക്കാദമി ഔട്ട്‌സ്റ്റാൻഡിംഗ് യംഗ് വയലിനിസ്റ്റ് അവാർഡ് (1999, 2001, 2006, 2007). ഇന്ത്യയുടെ അമ്പതാം വാർഷികം അനുസ്മരിച്ച് ദി വീക്ക് മാസിക ഇന്ത്യയിലെ 50 വളർന്നുവരുന്ന താരങ്ങളിൽ ഒരാളായി ശുഭലക്ഷ്മിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയുടെ എ-ഗ്രേഡ് ആർട്ടിസ്റ്റാണ് ശുഭലക്ഷ്മി.

വയലിനും വായ്പ്പാട്ടിലും 'കീരവാണി', 'വരാളി' തുടങ്ങി നിരവധി ആൽബങ്ങളും സഹോദരിയുമൊത്തുള്ള വയലിൻ ഡ്യുയറ്റ് ആൽബങ്ങളും ശുഭലക്ഷ്മി പുറത്തിറക്കിയിട്ടുണ്ട്.

അവാർഡുകളും ബഹുമതികളും

തിരുത്തുക
  • കലാഭൂഷൺ
  • കലാശ്രീ
  • സംഗീതവിശാരദ
  • രാജീവ്-ഗാന്ധി പുരാസ്‌കർ
  • രാജീവ് ഗാന്ധി യൂത്ത് അവാർഡ്
  • ഇസായ്-കുയിൽ
  • ദില്ലി സ്റ്റേറ്റ് ഫസ്റ്റ് അവാർഡ്
  • ദി മ്യൂസിക് അക്കാദമിയിൽ നിന്നുള്ള മികച്ച യുവ വയലിനിസ്റ്റ് അവാർഡ് (1999, 2001)
  • വലയപട്ടി നാദലയയിൽ നിന്നുള്ള പ്രചോദനാത്മക ബാല ആർട്ടിസ്റ്റ് അവാർഡ് (1999)
  • നാരദഗാനസഭയിൽ നിന്ന് ക്രിട്ടിക് കെ എസ് മഹാദേവൻ അവാർഡ് (2000)
  • മ്യൂസിക് അക്കാദമിയിൽ നിന്നുള്ള മികച്ച പ്രകടനത്തിനുള്ള അവാർഡ് (2000)
  • ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നുള്ള മികച്ച വയലിനിസ്റ്റ് അവാർഡ് (2001)
  • 2001 ലെ മികച്ച വയലിനിസ്റ്റ് - ആനന്ദവികടനിലെ എഴുത്തുകാരി സുജാതയിൽ നിന്നും
  • റോട്ടറി ക്ലബ് ഓഫ് മദ്രാസ് ഇൻഡസ്ട്രിയൽ സിറ്റി 2002 ലെ യൂത്ത് മെറിറ്റ് അവാർഡ് നൽകി
  • യുവ കലാഭാരതി അവാർഡ് ഭാരത് കാലചാർ (2002).
  • സംഗീത നാടക് അക്കാദമിയിൽ നിന്നുള്ള ഉസ്താദ് ബിസ്മില്ല ഖാൻ യുവ പുരസ്കാർ അവാർഡ് (2007)
  • വാണി കലാനിപുന (2012)
  • കൽക്കി കൃഷ്ണമൂർത്തി മെമ്മോറിയൽ അവാർഡ് (2007)
  • ഷൺമുഖ ശിരോമണി അവാർഡ്
  • 2013 ലെ ക്ലീവ്‌ലാന്റ് ആരാധനാസമിതിയിൽ നിന്നുള്ള കലാരത്‌ന

പുറത്തേകുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അക്കരൈ_ശുഭലക്ഷ്മി&oldid=4098552" എന്ന താളിൽനിന്ന് ശേഖരിച്ചത്