അകാരസാധകം
ശബ്ദം ചിട്ട ചെയ്യുന്നതിനുവേണ്ടി അ എന്ന സ്വരം പാടിശീലിക്കുന്നതാണ് അകാരസാധകം. സംഗീതാഭ്യസനം ആരംഭിക്കുന്ന കാലം മുതൽക്കേ അകാരസാധകം ശീലിക്കുന്നതുകൊണ്ട് ശബ്ദത്തിന് മുഴുപ്പും ഇമ്പവും ഭംഗിയും ഉണ്ടാകുന്നു. ഗമകങ്ങൾ, വിശേഷസ്വരസഞ്ചാരങ്ങൾ എന്നിവ അനായാസമായി പാടുന്നതിനും സംഗീതത്തിന് ശക്തിയും ഉച്ചാരണത്തിന് ദൃഢതയും കിട്ടുന്നതിനും അകാരസാധകം പ്രയോജനപ്പെടുന്നു. രാഗാലാപനവും നിരവൽ തുടങ്ങിയ മനോധർമവിന്യാസങ്ങളും മറ്റും അകാരാലാപനം വഴിയാണ് സാധാരണ പ്രയോഗിക്കപ്പെട്ടുവരുന്നത്. ഇ, ഉ, എ, ഒ, മ് എന്നീ സ്വരങ്ങളും സാധകം ചെയ്യാറുണ്ട്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അകാരസാധകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |