പാൽക്കുളങ്ങര അംബികാദേവി

(അംബികാദേവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഒരു കർണാടകസംഗീതജ്ഞയാണ് പാൽക്കുളങ്ങര അംബികാദേവി. കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് ഇവർക്ക് ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ

തിരുത്തുക

1959-ൽ സ്വാതിതിരുനാൾ സംഗീതകോളജിൽനിന്ന് ഗാനഭൂഷണത്തിലും വിദ്വാനിലും ഒന്നാംറാങ്ക് നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ,[2] മധുരൈ കേശവഭാഗവതർ, സി.എസ്. കൃഷ്ണ അയ്യർ, പാറശ്ശാല പൊന്നമ്മാൾ എന്നിവരുടെ ശിഷ്യയായിരുന്നു. കർണാടക സംഗീതത്തിൽ സംസ്‌കൃതം നിറഞ്ഞുനിന്നിരുന്ന കാലത്ത് മലയാളം കീർത്തനങ്ങൾ അവതരിപ്പിച്ച് ഇവർ ശ്രദ്ധിക്കപ്പെട്ടു.

സംസ്‌കൃത സർവകലാശാല സംഗീത വിഭാഗം റീഡർ, കേരള സർവകലാശാല സംഗീതവിഭാഗം ഗസ്റ്റ് ഫാക്കൽറ്റി തുടങ്ങിയ രംഗങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.[1]

ഭർത്താവ് പരേതനായ ചെന്നിത്തല കൃഷ്ണൻകുട്ടിനായർ.

പുരസ്കാരങ്ങൾ

തിരുത്തുക

1958-ൽ ആൾഇന്ത്യാ റേഡിയോ സംഗീതമത്സരത്തിൽ രാഷ്ട്രപതിയുടെ അവാർഡ് നേടി.[1] 1992-ൽ കേരള സംഗീതനാടക അക്കാദമി അവാർഡും നേടിയിരുന്നു.[1] കൂടാതെ മദ്രാസ് മ്യുസിക്ക് അക്കാദമി അവാർഡ്, തുളസീവനം അവാർഡ് എന്നിവയും ലഭിച്ചു. സംഗീതനാടക അക്കാദമി ഫെലോഷിപ്പ് നൽകി ഇവരെ ആദരിച്ചിരുന്നു.

  1. 1.0 1.1 1.2 1.3 "ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്‌". മാതൃഭൂമി. 2013 ഓഗസ്റ്റ് 4. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "അംബികാദേവി രാഗവിസ്മയം തീർത്തു". മാതൃഭൂമി. 2013 മേയ് 22. Archived from the original on 2013-08-04. Retrieved 2013 ഓഗസ്റ്റ് 4. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)