അംബാസഡർ കാർ
ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് എന്ന കാർ നിർമ്മാണ കമ്പനി പുറത്തിറക്കുന്ന ഒരു മോഡലായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ കാർ. 1958 പുറത്തിറക്കിയ ഈ കാറിന്റെ രൂപകല്പന യുണൈറ്റഡ് കിങ്ഡത്തിലെ മോറിസ് ഓക്സ്ഫോർഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ്.[1] കൊൽക്കത്തയിലെ ഉത്തർപാറയിലെ പ്ലാന്റിലാണ് ഈ കാർ നിർമ്മിച്ചത്. 2002 വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്. വിദേശവിനോദസഞ്ചാരികളും ഇന്ത്യൻ നിരത്തിലെ അവരുടെ യാത്രയ്ക്കായി അംബാസഡർ നിഷ്ക്ർഷിക്കാറുണ്ട്. ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡർ കണക്കാക്കപ്പെടുന്നു. ആദ്യ കാലത്ത് പെട്രോൾ ഏഞ്ചിനിൽ മാത്രം ഇറങ്ങിയിരുന്ന അംബാസഡർ പിന്നീട് പെട്രോളിനു പുറമേ ഡീസലിലും എൽ.പി.ജി.യിലും ലഭ്യമായി.
അംബാസഡർ | |
---|---|
നിർമ്മാതാവ് | ഹിന്ദുസ്ഥാൻ മോട്ടോർസ് |
മാതൃസ്ഥാപനം | മോറിസ് |
നിർമ്മാണം | 1958- |
മുൻഗാമി | ലാൻഡ് മാസ്റ്റർ |
വിഭാഗം | ബി |
രൂപഘടന | സെഡാൻ |
ലേഔട്ട് | FR |
എൻജിൻ | 1500സി.സി/1800സി.സി/2000സി.സി |
ഗിയർ മാറ്റം | മാനുവൽ 5 സ്പീഡ് |
നീളം | 4300മിമീ |
വീതി | 1580മിമീ |
ഉയരം | 1690മിമീ |
ഭാരം | 1200 കിലോഗ്രാം |
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് | 54 ലിറ്റർ |
രൂപകല്പന | സർ അലെക് ഇസ്സിഗോണിസ് |
2013 ജൂലൈ മാസം ബി.ബി.സി.യുടെ ഓട്ടോമൊബീൽ ഷോ - ടോപ് ഗിയർ - സംഘടിപ്പിച്ച വോട്ടെടുപ്പിൽ അംബാസഡർ - ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[2]
2014 മേയിൽ ഇന്ത്യയിൽ കൊൽക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംമ്പാസഡർ കാറിന്റെ ഉല്പാദനം പൂർണ്ണമായും നിലച്ചു.
അവലംബം
തിരുത്തുക- ↑ സന്തോഷ് (2014-05-29). "അംബാസഡർ മരിച്ചു... ഒരു പഴയ ടെസ്റ്റ് ഡ്രൈവ്". മലയാളമനോരമ. Archived from the original (പത്രലേഖനം) on 2014-05-29. Retrieved 2014-05-29.
- ↑ അംബാസഡർ - ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാർ[പ്രവർത്തിക്കാത്ത കണ്ണി].