ഹിന്ദുസ്ഥാൻ മോട്ടോഴ്സ്
(ഹിന്ദുസ്ഥാൻ മോട്ടോർസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1942-ൽ ബി. എം. ബിർല, ഗുജറാത്തിലെ ഓഖ തുറമുഖത്തു പ്രവർത്തനം തുടങ്ങിയ കാർ നിർമ്മാണസംരംഭമാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ്(എച്ച്.എം).[1]. 1948-ൽ കമ്പനിയുടെ ആസ്ഥാനം പശ്ചിമ ബംഗാളിലെ ഉത്തർപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. 1957ൽ അംബാസഡർ കാറുകളുടെ നിർമ്മാണത്തോടു കൂടി ആദ്യമായി കാർ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായി മാറി 'എച്ച്.എം'. അംബാസഡർ കാറുകളുടെ ആദ്യം പുറത്തിറങ്ങിയ മോഡലായിരുന്നു ലാന്റ് മാസ്റ്റർ, ലാന്റ് മാസ്റ്ററിനു` ചെറിയ മാറ്റങ്ങൾ വരുത്തിയതാണു അംബാസഡർ മാർക്ക്-1. ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്‌ഫോർഡ് (1948 മോഡൽ )അടിസ്ഥാനമാക്കിയാണ് അംബാസഡർ കാർ രൂപകൽപ്പന ചെയ്തത് [2]. 2002-വരെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡർ.
പബ്ലിക് | |
വ്യവസായം | ഓട്ടൊമൊബൈൽ |
സ്ഥാപിതം | 1942 |
ആസ്ഥാനം | ഉത്തർപാറ, പശ്ചിമ ബംഗാൾ |
പ്രധാന വ്യക്തി | സി. കെ. ബിർള (ചെയർമാൻ) |
വരുമാനം | ??? |
ജീവനക്കാരുടെ എണ്ണം | ??? |
മാതൃ കമ്പനി | സി.കെ. ബിർള ഗ്രൂപ്പ് |
വെബ്സൈറ്റ് | www.hindmotor.com |
2002-ൽ എച്ച്.എം ഉൽപാദാനം നിർത്തലാക്കിയ പ്രമുഖ മോഡലാണു കോണ്ടസ ക്ലാസിക്ക്.
അവലംബം
തിരുത്തുക- ↑ http://www.hindmotor.com/aboutus.asp[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.hmambassador.com/history.asp