കേരളത്തിലെ സ്വതന്ത്ര ഡിജിറ്റൽ മാധ്യമങ്ങളിലൊന്നാണ് ഡൂൾന്യൂസ്. 2009 മെയ് ഒന്നിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഡൂൾന്യൂസ് മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ മാധ്യമങ്ങളിലൊന്നാണ്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന ബാബു ഭരദ്വാജ് ആയിരുന്നു ഡൂൾന്യൂസിന്റെ സ്ഥാപക പത്രാധിപർ.[1] ശ്രീജിത്ത് ദിവാകരൻ,[2] മനില സി. മോഹൻ[3] എന്നിവർ ഡൂൾന്യൂസിന്റെ എഡിറ്റർമാരായി പിന്നീട് പ്രവർത്തിച്ചിരുന്നു. മുഹമ്മദ് സുഹൈൽ ആണ് ഡൂൾന്യൂസിന്റെ മാനേജിങ് എഡിറ്റർ.

കോഴിക്കോട് ചെറൂട്ടി റോഡിലെ ഡൂൾന്യൂസിന്റെ നിലവിലെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായിയാണ്. വായനക്കാർക്ക് ഡൂൾന്യൂസിന് സാമ്പത്തിക സഹായങ്ങൾ നൽകാൻ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ ക്യാംപയിൻ സിനിമാ സംവിധായകൻ ആഷിഖ് അബുവും നിർവഹിച്ചു.  

ഐ.പി.എസ്.എം.എഫ് ഗ്രാന്റ്‌

തിരുത്തുക
 
ഡൂൾന്യൂസ്

ഇന്ത്യയിൽ ഉത്തരവാദിത്തത്തോടെയും ജനാഭിമുഖ്യത്തോടെയും ജേർണലിസം നടത്തുന്ന സ്ഥാപനങ്ങൾക്ക് നൽകിവരുന്ന ഐ.പി.എസ്.എം.എഫ്. (ദി ഇൻഡിപെൻഡന്റ് ആൻഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ) ഫെല്ലോഷിപ് 2017 മുതൽ ഡൂൾന്യൂസിന് ലഭിച്ചുവരുന്നു. ഐ.പി.എസ്.എം.എഫ്. ആദ്യമായി ലഭിച്ച മലയാള മാധ്യമമാണ് ഡൂൾന്യൂസ്.[4]

  1. ഡെസ്ക്, വെബ് (2016-03-31). "ബാബു ഭരദ്വാജ് അന്തരിച്ചു | Madhyamam" (in ഇംഗ്ലീഷ്). Retrieved 2020-10-02.
  2. DoolNews. "ഡൂൾന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്ററായി ശ്രീജിത്ത് ദിവാകരൻ ചുമതലയേറ്റു". Retrieved 2020-10-02.
  3. DoolNews. "ഡൂൾന്യൂസ് കോർഡിനേറ്റിങ് എഡിറ്ററായി മനില സി മോഹൻ ചുമതലയേറ്റു". Retrieved 2020-10-02.
  4. "Grantee Portfolio – IPSMF | The Independent and Public-Spirited (IPS) Media Foundation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-02.
"https://ml.wikipedia.org/w/index.php?title=ഡൂൾന്യൂസ്&oldid=3711409" എന്ന താളിൽനിന്ന് ശേഖരിച്ചത്