സെസ്റ്റാപോനി

(Zestaponi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പടിഞ്ഞാറൻ ജോർജിയയിലെ സെസ്റ്റപോനി ജില്ലയുടെ ഭരണകേന്ദ്രമാണ് സെസ്റ്റപോനി - Zestafoni or Zestaponi (correct pronunciation - Zestaponi [zɛstʼapʰɔni]) (Georgian: ზესტაფონი) . സെസ്റ്റഫോനി എന്നും ഈ പട്ടണം അറിയപ്പെടുന്നുണ്ട്. ഇമെറെതി പ്രവിശ്യയുടെ ഭാഗമായ ഈ പ്രദേശം പുരാതന ജോർജിയയിലെ ചരിത്രപരമായ മാർഗ്‌വെറ്റിയിൽ ഉൾപ്പെട്ട ഒരു കേന്ദ്രമായിരുന്നു. ജോർജിയൻ ഓർത്തഡോക്‌സ് ചർച്ചിന്റെ പ്രവർത്തന മേഖലയാണ് സെസ്റ്റാപോനി. കൊൽകേറ്റി സമതലത്തിൽ നിന്നും വളരെ ദൂരെയായി കിഴക്ക് വശത്തായാണ് സെസ്റ്റപോനി സ്ഥിതിചെയ്യുന്നത്. ക്‌വിറില നദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്. ഇത് ഒരു പ്രധാനപ്പട്ട വ്യവസായ കേന്ദ്രമാണ്. മാങ്ഗനീസ് അയിരിൽ നിന്ന് ഇരുമ്പ് ലോഹം നിർമ്മിക്കുന്ന വൻ ഫാക്ടറികൾ ഇവിടെയുണ്ട്.[1] ഒരു അർധ ഉഷ്ണ മേഖലാ പ്രദേശമായ ഇവിടെ താരതമ്യേന തണുപ്പ് അനുഭവപ്പെടുന്നു. ഇവിടത്തെ ശരാശിരി താപനില ജനുവരിയിൽ കുറഞ്ഞത് നാലു ഡിഗ്രി സെൽഷ്യസും കൂടിയത് 25 ഡിഗ്രി സെൽഷ്യസുമാണ്. ഓഗസ്റ്റിൽ ചൂടുള്ള വേനൽ കാലത്തെ താപനില കുറഞ്ഞത് 24 ഡിഗ്രി സെൽഷ്യസും കൂടിയത് 75 ഡിഗ്രിയുമാണ്. ഈ പ്രദേശത്തിന്റെ ചുറ്റുമുള്ള നാട്ടിൻ പുറങ്ങൾ വീഞ്ഞ് വളരുന്ന പ്രദേശമാണ്.[1]

Zestafoni

ზესტაფონი
Town
Town of Zestafoni
Town of Zestafoni
Country Georgia
MkhareImereti
DistrictZestafoni District
ജനസംഖ്യ
 (2014)
 • ആകെ20,814
സമയമേഖലUTC+4 (Georgian Standard Time)
ClimateCfa

വ്യവസായം

തിരുത്തുക

സെസ്റ്റാപോനി നഗരവും അതിന് സമീപത്തുള്ള ഷോഫാപാനി എന്ന ചെറിയ പട്ടണവും വ്യവസായ കേന്ദ്രങ്ങളാണ്. ലോകത്തിന്റെ ആവശ്യത്തിന് വേണ്ട ഇരുമ്പിന്റെ ആറു ശതമാനം ഇരുമ്പ് വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പ് ഫാക്ടറി പ്രവർത്തിക്കുന്നത് ഇവിടെയാണ്. 1998ൽ ഇവിടെ 35,000 ടൺ സിലിക്കൺ മാങ്ഗനീസും 11,000 ടൺ മീഡിയം കാർബൺ മാങ്ഗനീസും നിർമ്മിച്ചിരുന്നു.[2] 2006 ഫെബ്രുവരിയിൽ ബ്രിട്ടീഷ് സ്റ്റീൽ ട്രേഡിങ് കമ്പനിയായ സെറ്റംകോർ ഇവിടത്തെ ഇരുമ്പ് അയിര് കമ്പനി ഏറ്റുടുത്തു. [3] ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളും ഇവിടങ്ങളിൽ നിർമ്മിക്കുന്നുണ്ട്. അലുമിനിയം, കോപ്പർ കേബിളുകളും വയറുകളും ഇവിടെ നിർമ്മിക്കുന്നുണ്ട്. സോവിയറ്റ് ഭരണ കാലത്ത് തീപിടിക്കാത്ത മണ്ണ്, മാർബിൾ, വസ്ത്രങ്ങൾ എന്നിവ നിർമ്മിക്കുന്ന ധാരാളം കമ്പനികൾ ഇവിടെ ഉണ്ടായിരുന്നു. ജോർജിയയിലെ വീഞ്ഞുണ്ടാക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ് സെറ്റാപോനി. റ്റ്‌സിറ്റ്ക, റ്റ്‌സോലികൗരി എന്നീ ഗണത്തിൽ പെട്ട വീഞ്ഞു ലോകപ്രസിദ്ധമാണ്.[1]

ചരിത്രം

തിരുത്തുക

മൂന്നാം നൂറ്റാണ്ടിൽ ഐബീരിയയിലെ ഫർനവാസ് ഒന്നാമൻ എന്ന ഭരണാധികാരി നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഷോറാപാനി പട്ടണത്തിലെ ചെറിയ പുരാതനമായ ചെറിയ കോട്ടയുടെ അടുത്ത് നിന്ന് 2 കിലോമീറ്റർ (1.2മൈൽ) ദൂരെയായാണ് സെസ്റ്റാഫോനി നഗരം സ്ഥിതിചെയ്യുന്നത്. 1560കളിൽ എഴുതപ്പെട്ട ചരിത്ര രേഖകളിലാണ് ആദ്യമായി സെസ്റ്റാഫോനി പട്ടണത്തെ കുറിച്ച് പരാമർശിക്കുന്നത്. പട്ടണത്തിന്റെ പേര് ക്‌വിറില നദിയുടെ തീരത്തിന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജോർജിയൻ ഭാഷയിൽ ഫോനി എന്നാൽ ക്‌വിറില നദിയുടെ തീരം എന്നാണ് അർത്ഥം. സെഡ ഫോനി എന്നാൽ മേലെ തീരം (Upper Phoni) എന്നാണ് അർത്ഥമാക്കുന്നത്. പുരാതന കാലത്തെ തദ്ദേശവാസികളും വിദേശ സഞ്ചാരികളും ഇങ്ങനെയാണ് ഉപയോഗിച്ചിരുന്നത്. പ്രധാനമായും റഷ്യയിലും ഉക്രെയ്‌നിലും സ്ഥിതിചെയ്തിരുന്ന കൊസാക് സൈന്യം 1820കളിൽ ഇവിടെ വിന്യസിക്കപ്പെട്ടിരുന്ന കാലത്ത് ഇവരാണ് ഈ പ്രദേശത്തെ ക്‌വിറില എന്ന് വിളിച്ചത്. 1920കളിൽ ഇതിന്റെ പേര് ജുഗേലി എന്നാക്കി മാറ്റി. പിന്നീടാണ് ഈ നഗരത്തിന് ചരിത്രപരമായ അതിന്റെ പേര് വീണ്ടും ലഭിച്ചത്.[4] നിരവധി ചരിത്ര സ്മാരകങ്ങൾ സെസ്റ്റാഫോനി മേഖലയിൽ സ്ഥിതിചെയ്യുന്നുണ്ട്. 11ആം നൂറ്റാണ്ടിൽ സ്ഥാപിച്ച സെഡ സഖാര, ആറാം നൂറ്റാണ്ടിൽ സ്ഥാപിച്ച തബകിനി, പതിനൊന്നാം നൂറ്റാണ്ടിലെ റ്റ്‌സേവ എന്നിവയാണ് പ്രധാന ചരിത്ര സ്മാരകങ്ങൾ.

  1. 1.0 1.1 1.2 "Zestafoni Region". PS News. Archived from the original on July 21, 2011. Retrieved 2010-01-31.
  2. MITCHELL, ROBERT W. (April 2, 1999). "Russia plans to up output of ferroalloys". American Metal Market. Retrieved 2009-02-01.[പ്രവർത്തിക്കാത്ത കണ്ണി]
  3. Margarita Antidze (February 23, 2006). "Stemcor says acquires Georgian ferro-alloy plant". Reuters. Retrieved 2009-02-01.[പ്രവർത്തിക്കാത്ത കണ്ണി]
  4. "History". Football Club Zestafoni. Archived from the original on 2011-07-21. Retrieved 2010-02-02.
"https://ml.wikipedia.org/w/index.php?title=സെസ്റ്റാപോനി&oldid=3648248" എന്ന താളിൽനിന്ന് ശേഖരിച്ചത്