സീറോ വിഡ്ത്ത് ജോയിനർ

(Zero-width joiner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയലിപികൾ, അറബി തുടങ്ങിയ സങ്കീർണ്ണലിപികൾ എഴുതുവാൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു അദൃശ്യാക്ഷരമാണ് സീറോ വിഡ്ത്ത് ജോയിനർ (zero-width joiner, ZWJ). സ്വതേ ഒറ്റയൊറ്റയായി നിൽക്കുന്ന രണ്ടക്ഷരങ്ങൾക്കിടയിൽ ഈ ചിഹ്നം ചേർക്കുമ്പോൾ അവ കൂട്ടക്ഷരമായി മാറുന്നു എന്നതാണ് സിംഹള ലിപിയിലും അറബി ലിപിയിലും ഇതിന്റെ ഉപയോഗം. ഇന്ത്യൻ ലിപികളിൽ വിരാമയോട് (മലയാളത്തിൽ ചന്ദ്രക്കല) ചേർത്ത് മാത്രമേ ഈ ചിഹ്നം ഉപയോഗിക്കാറുള്ളൂ. അപ്പോൾ വിരാമ അതിന്റെ തൊട്ടടുത്ത വ്യഞ്ജനാക്ഷരവുമായി മാത്രം ചേർന്ന് ചില്ലുകളോ വ്യഞ്ജനചിഹ്നങ്ങളോ ഉണ്ടാക്കുന്നു.

ISO keyboard symbol for ZWJ

യൂനികോഡ് ഈ ചിഹ്നത്തെ ‌U+200D എന്ന സ്ഥാനത്താണ് നിർവ്വചിച്ചിരിക്കുന്നത്.[1]

മലയാളത്തിലെ ഉപയോഗം

തിരുത്തുക

യൂനികോഡ് 5.1 പതിപ്പിനു മുൻപു വരെ മലയാളത്തിലെ ചില്ലുകൾക്കായി പ്രത്യേകസ്ഥാനങ്ങൾ നിർവചിക്കപ്പെട്ടിരുന്നില്ല. അതിനാൽ ചില്ലുകൾ ഉൽപ്പാദിപ്പിക്കുന്നതിനായി സീറോ വിഡ്ത്ത് ജോയിനർ ഉപയോഗിക്കപ്പെട്ടുവരുന്നു. ഉദാഹരണത്തിന് ല + ചന്ദ്രക്കല + സീറോ വിഡ്ത്ത് ജോയിനർ എന്ന ശൈലിയാണ് എന്ന ചില്ലിനുവേണ്ടി ഉപയോഗിക്കപ്പെടുന്ന രീതി. എന്നാൽ യൂനികോഡ് 5.1 പതിപ്പിൽ ചില്ലുകൾക്ക് പ്രത്യേകസ്ഥാനങ്ങൾ (ആണവച്ചില്ല്) നിർവചിച്ചതോടെ ഈ ശൈലിയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.

മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ ] (ചതുരബ്രാക്കറ്റ്) എന്ന കീയാണ്‌ സീറോവിഡ്ത്ത് ജോയിനർ വരുന്നതിനായി ഉപയോഗിക്കുന്നത്.[2] മൈക്രോസോഫ്റ്റിന്റെ ഇൻഡിക് കീബോഡിൽ കണ്ട്രോൾ+ഷിഫ്റ്റ്+1 എന്ന കീ മിശ്രണമാണ്‌ ഉപയോഗിക്കുന്നത്.

കൂട്ടക്ഷരങ്ങളിലെ രൂപങ്ങളെ നിയന്ത്രിക്കൽ

തിരുത്തുക

മലയാളത്തിലെ കൂട്ടക്ഷരങ്ങളിൽ പൂർവാക്ഷരത്തിൻ്റെ രൂപം എന്തായിരിക്കണം എന്ന് നിശ്ചയിക്കാൻ യൂണികോഡിൽ സീറോവിഡ്ത് ജോയ്നറും നോൺജോയ്നറും ഉപയോഗിക്കുന്നുണ്ട്.[3]

 
സീറോവിഡ്ത് ജോയ്നർ, നോൺജോയ്നർ എന്നിവയുടെ മലയാളത്തിലെ ഉപയോഗം

ഇതും കാണുക

തിരുത്തുക
  1. "പൊതുവായ ചിഹ്നങ്ങൾക്കു വേണ്ടിയുള്ള യൂനികോഡ് 6.0 നിർവചനരേഖ" (പി.ഡി.എഫ്.). യൂനികോഡ് നിർവചനരേഖകൾ. യൂനികോഡ് കൺസോർഷ്യം. 2010. Retrieved 2011 ഒക്ടോബർ 23. {{cite web}}: Check date values in: |accessdate= (help)
  2. "മലയാളം ഇൻസ്ക്രിപ്റ്റ്". മലയാളം കമ്പ്യൂട്ടിങ്ങ്. കേരള സർക്കാർ. Archived from the original on 2011-10-11. Retrieved 23 ഒക്ടോബർ 2011.
  3. "The Unicode® Standard Version 10.0 – Core Specification" (PDF). Uncode Consortium. p. 505. Retrieved 10 സെപ്റ്റംബർ 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സീറോ_വിഡ്ത്ത്_ജോയിനർ&oldid=3834889" എന്ന താളിൽനിന്ന് ശേഖരിച്ചത്