സാവോ വു കി

(Zao Wou Ki എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഖ്യാതനായ ചൈനീസ് ചിത്രകാരനായിരുന്നു സാവോ വു-കി (13 ഫെബ്രുവരി 1920 – 9 ഏപ്രിൽ 2013). 1986-ൽ സാവോ പൂർത്തിയാക്കിയ ഒരു പെയിൻറിങ് ഹോങ്‌കോങ്ങിൽ സോത്ത്ബീസ് റെക്കോഡ് തുകയ്ക് ലേലം ചെയ്തിരുന്നു.[2]

സാവോ വു കി
ജനനം13 February 1920
മരണം9 ഏപ്രിൽ 2013(2013-04-09) (പ്രായം 93)
ദേശീയതചൈനീസ്, ഫ്രഞ്ച്
അറിയപ്പെടുന്നത്ചിത്രകല

ജീവിതരേഖ

തിരുത്തുക

ബെയ്ജിങ്ങിൽ ജനിച്ച സാവോ കുട്ടിക്കാലത്തു തന്നെ ചിത്രകലയിലും കാലിഗ്രാഫിയിലും പരിശീലനം നേടി.. പിന്നീട് സംഗീതജ്ഞയായ ഭാര്യയുമൊത്ത് പാരീസിലെത്തി. ആദ്യ ചിത്രപ്രദർശനം 1959-ലായിരുന്നു. ഈ പ്രദർശനങ്ങൾ മിറോയുടെയും പിക്കാസോയുടെയും പ്രശംസയ്ക്കു പാത്രമായി. 1964-ൽ ഫ്രഞ്ച് പൗരത്വം നേടി. ഇടക്കാലത്ത് അമേരിക്കയിലേക്കു പോയെങ്കിലും അവിടുത്തെ കലാരംഗവുമായി പൊരുത്തപ്പെടാനാകാതെ സിംഗപ്പൂർ വഴി ഹോങ്കോങിലേക്ക് മടങ്ങി. ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ സാവോ ചലച്ചിത്ര അഭിനേത്രിയായിരുന്ന ഷൂ യിങിനെ വിവാഹം ചെയ്തു.

ഇംപ്രഷനിസ്റ്റു ശൈലിയിൽ രചിക്കപ്പെട്ട സാവോയുടെ അമൂർത്ത ചിത്രങ്ങളിൽ പോൾ ക്ലീയുടെ സ്വാധീനമുണ്ടായിരുന്നു.

  1. "Le peintre franco-chinois Zao Wou-ki est mort" [The Franco-Chinese painter Zao Wou-ki is dead] (in ഫ്രഞ്ച്). Le Monde. Retrieved 9 April 2013.
  2. "ചൈനീസ് ചിത്രകാരൻ സാവോ വു-കി അന്തരിച്ചു". മാതൃഭൂമി. 11 ഏപ്രിൽ 2013. Archived from the original on 2013-04-11. Retrieved 11 ഏപ്രിൽ 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാവോ_വു_കി&oldid=4092567" എന്ന താളിൽനിന്ന് ശേഖരിച്ചത്