യോഗീന്ദർ സിക്കന്ദ്

(Yoginder Sikand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു എഴുത്തുകാരനും മുസ്ലിംകളുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്‌ യോഗീന്ദർ സിക്കന്ദ് . മുസ്ലിംകളും മറ്റു മതവിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന ഇലക്ട്രോണിക് പ്രസിദ്ധീകരണമായ "കലന്തർ" എന്ന മാസികയുടെ പത്രാധിപരാണ്‌ യോഗീന്ദർ[2][3].

യോഗീന്ദർ സിക്കന്ദ്
ജനനം (1967-10-16) ഒക്ടോബർ 16, 1967  (53 വയസ്സ്) [1]
ദേശീയതഭാരതം
തൊഴിൽഎഴുത്തുകാരൻ,വിദ്ധ്യാഭ്യാസപ്രവർത്തകൻ

തുടക്കം,വിദ്ധ്യാഭ്യാസംതിരുത്തുക

ഡൽഹി സർ‌വ്വകലാശാലക്ക് കീഴിലെ സെന്റ് സ്റ്റീഫൻ കലാലയത്തിൽ നിന്ന് 1985-88 ൽ സാമ്പത്തികശാസ്ത്രത്തിൽ B.A എടുത്തു. അതിനെ തുടർന്ന് 1990-92 കാലഘട്ടത്തിൽ M.A. സോഷ്യോളജിയും 1992-94 കാലഘട്ടത്തിൽ അതേ വിഷയത്തിൽ തന്നെ M.Phil ജവഹർലാൽ നെഹ്റു സർ‌വ്വകലാശാലയിൽ നിന്നും കരസ്ഥമാക്കി. ലണ്ടൻ യൂനിവേഴ്സിറ്റിക്ക് കീഴിലെ റോയൽ ഹല്ലോവെ കോളേജിൽ നിന്ന് തബ്‌ലീഗ് ജമാ‌അത്തിന്റെ ചരിത്രത്തെ കുറിച്ച് PhD യും സ്വന്തമാക്കി. 1999-2001 ൽ ഹല്ലോവ സർ‌വ്വകലാശാലയിലെയും(1999-2001) നെതർലന്റിലെ ലീഡൻ സർ‌വ്വകലാശാലയിലെയും(2002-2004) പോസ്റ്റ് ഡോക്ടറൽ ഫെലൊ ആയിരുന്നു യോഗീന്ദർ സിക്കന്ദ്.

ജോലിതിരുത്തുക

ഹംദർദ് സർ‌വ്വകലാശാലയിൽ ഇസ്ലാമിക പഠനത്തിൽ റീഡറായിരുന്ന യോഗീന്ദർ ഇപ്പോൾ ന്യൂ ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സർ‌വ്വകലാശാലയിലെ ജവഹർലാൽ നെഹ്റു പഠനവിഭാഗത്തിൽ പ്രോഫസറാണ്‌[4][5]. ഡൽഹിയിൽ താമസിക്കുന്ന അദ്ദേഹം രണ്ട് ബ്ലോഗുകളും കൈകാര്യം ചെയ്യുന്നു. അതിൽ ഒരെണ്ണം "ഇന്ത്യയിലെ മദ്രസ്സ പരിഷ്കാരങ്ങൾ" (Madarasa Reforms in India) എന്ന തലക്കെട്ടിലാണ്‌[6][7].

പുസ്തകങ്ങൾതിരുത്തുക

 • "തബ്‌ലീഗ് ജമാ‌അത്തിന്റെ ഉത്ഭവവും വികാസവും" (New Delhi: Orient Longman ISBN 8125022988)
 • "വിശുദ്ധയിടങ്ങൾ: ഇന്ത്യയിലെ വിശ്വാസപങ്കിടലിന്റെ പാരമ്പര്യം തേടുന്നു"- New Delhi: Penguin Books
 • "1947 മുതലുള്ള ഇന്ത്യയിലെ മുസ്ലിംകൾ:അന്തർ‌വിശ്വാസ ബന്ധങ്ങളെകുറിച്ച ഒരു ഇസ്ലാമിക കാഴ്ചപ്പാട്"
 • ഇസ്ലാം, ജാതി, ഇന്ത്യയിലെ ദലിത്-മുസ്ലിം ബന്ധങ്ങൾ-(2004). New Delhi: Global Media Publications
 • "തെക്കനേഷ്യൻ മുസ്ലിംകളുടെ ശബ്ദം കേൾപ്പിക്കപെടുന്നതിനായുള്ള പോരാട്ടം"-Global Media Publications, 2004.
 • വിശ്വാസികളുടേ കൂട്ടായ്മ: ഇന്ത്യയിലെ ഇസ്ലാമിക വിദ്ധ്യാഭ്യാസവും മദ്രസ്സകളും-Penguin Books, 2006. ISBN 0144000202[1].

കൂടുതൽ വയിക്കാൻതിരുത്തുക

അവലംബംതിരുത്തുക

 1. Curriculum Vitae
 2. About Yoginder Sikand IGNCA.
 3. The good that madrasas do goes unnoticed by Yoginder Sikand Rediff.com, September 05, 2008.
 4. Yoginder Sikand
 5. Tantra - Confluence of Faiths by Yoginder Sikand
 6. yogindersikand.blogspot.com/
 7. madrasareforms.blogspot.com/

പുറത്തേക്കുള്ള കണ്ണിതിരുത്തുക


"https://ml.wikipedia.org/w/index.php?title=യോഗീന്ദർ_സിക്കന്ദ്&oldid=2950382" എന്ന താളിൽനിന്ന് ശേഖരിച്ചത്