യോഗേന്ദ്ര സിങ് യാദവ്

പരമവീര ചക്രം ലഭിച്ച പട്ടാളക്കാരൻ
(Yogendra Singh Yadav എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കാർഗിൽ യുദ്ധത്തിലെ മികച്ച സേവനത്തിന് പരമവീര ചക്രം ലഭിച്ച യോദ്ധാവാണ് ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ്.

യോഗേന്ദ്ര സിങ് യാദവ്
ജനനസ്ഥലം Bulandshahr District, ഉത്തർ പ്രദേശ്
Allegiance ഇന്ത്യ
പദവി Grenadier
Unit 18th Grenadiers
യുദ്ധങ്ങൾ കാർഗിൽ യുദ്ധം
ബഹുമതികൾ പരമവീര ചക്രം

1999 ജൂലൈ നാലിന് പുലർച്ചെ ടൈഗർ ഹിൽസിലെ മൂന്നു ബങ്കറുകൾ ഒഴിപ്പിക്കാനുള്ള ചുമതല യോഗേന്ദ്രസിങ്ങിന്റെ 18ആം നമ്പർ ഗ്രനേഡിയൻസിനു ലഭിച്ചു. 16,500 അടി ഉയരത്തിലുള്ള മഞ്ഞുമൂടി കിടക്കുന്ന മലമുകളിൽ എത്തിച്ചേരുക എന്നത് വളരെ ക്ലേശകരമായിരുന്നു. ഇതിനിടയിൽ യോഗേന്ദ്ര സിങ്ങിന്റെ ശരീരത്തിൽ വെടിയേറ്റു. കഠിനമായ വേദന കണക്കിലെടുക്കാതെ അദ്ദേഹം ബാക്കിയുള്ള 60 അടികൂടി കയറി മലമുകളിലെത്തി. ശത്രു ബങ്കറിലേക്ക് നുഴഞ്ഞു ചെന്ന് അദ്ദേഹം ഗ്രനേഡ് ഉപയോഗിച്ച് നാലു ശത്രുക്കളെ വധിച്ചു. യോഗേന്ദ്രയുടെ ധീരമായ പ്രവൃത്തിയിൽ പ്രചാദിതരായ ഇന്ത്യൻ പട്ടാളം വർധിച്ച പോരാട്ട വീര്യത്തോടെ യുദ്ധം ചെയ്ത് മൂന്നാമത്തെ ബങ്കറും കീഴടക്കി.

ഏറെ നിർണ്ണായകമായ ഈ പോരാട്ടത്തിൽ യോഗേന്ദ്ര സിങ് മരിച്ചുവെന്ന് വാർത്ത് പരന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം സുഖം പ്രാപിച്ചു. രാജ്യം അദ്ദേഹത്തിന് പരമവീര ചക്രം തന്നെ സമ്മാനിക്കുകയും ചെയ്തു.



"https://ml.wikipedia.org/w/index.php?title=യോഗേന്ദ്ര_സിങ്_യാദവ്&oldid=2786926" എന്ന താളിൽനിന്ന് ശേഖരിച്ചത്