യാഗൌപോക്പി ലോക്ചാവോ
മണിപ്പൂരിലെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് യാഗൌപോക്പി ലോക്ചാവോ. മണിപ്പൂരിലെ തിരിച്ചറിഞ്ഞ പ്രധാനപ്പെട്ട ഒമ്പതു പക്ഷിവാസ പ്രദേശങ്ങളിൽ (ഐ. ബി. എ.) ഒന്നാണ് ഈ വന്യജീവി സങ്കേതം. ഇംഫാലിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള ചന്ദൽ ജില്ലയിലെ ഇന്തോ-മ്യാൻമർ അതിർത്തിയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിന്റെ കിഴക്കൻ അതിർത്തിയും അന്താരാഷ്ട്ര അതിർത്തിയും മോറെ (en:Moreh) പട്ടണത്തോട് ചേർന്നാണു സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പക്ഷികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സ്ഥാപനമായ ബേർഡ് ലൈഫ് ഇന്റർനാഷണൽ, അവയുടെ ആവാസവ്യവസ്ഥയെയും അനുബന്ധ പക്ഷിമൃഗാദികളെയും ആശ്രയിച്ച് ഈ സാധ്യതയുള്ള പക്ഷി പ്രദേശങ്ങളെന്നു തിരിച്ചറിയുകയും, അതനുസരിച്ച് മണിപ്പൂരിലെ തിരിച്ചറിഞ്ഞ ഒമ്പത് പ്രധാന പക്ഷി പ്രദേശങ്ങളിൽ ഒന്നായി ഈ വന്യജീവി സങ്കേതം മാറി.[1] 1989 ൽ സ്ഥാപിതമായ ഈ വന്യജീവി സങ്കേതം 185 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്, നിരവധി ഇനം സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, മത്സ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. [2]
അവലംബം
തിരുത്തുക- ↑ മണിപ്പൂരിലെ വന്യമൃഗസംരക്ഷണ കേന്ദ്രം
- ↑ "വന്യമൃഗ സംരക്ഷണ കേന്ദത്തെ കുറിച്ച്". Archived from the original on 2019-08-19. Retrieved 2019-08-19.