എക്സ്-മെൻ
എക്സ്-മെൻ എന്നത് മാർവൽ കോമിക്സിന്റെ ഒരു അതിമാനുഷിക സംഘമാണ്.മാർവെൽ എഴുത്തുകാരായ സ്റ്റാൻലിയും ജാക്ക് കിർബിയുമാണ് സൃഷ്ടികൾ.1963 ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.മാർവൽ കോമിക്സിന്റെ ഏറ്റവും പ്രസിദ്ധമായ കഥാപാത്രങ്ങളിൽ ഉൾപ്പെടുന്നവരാണ് എക്സ്-മെൻ.ഒട്ടേറേ സിനിമകളും വീഡിയൊ ഗേമുകളും ഈ കഥാപാത്രങ്ങളെ സംബന്ധിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. എക്സ്-മെൻ എന്നത് ഒരു മ്യൂട്ടന്റ് ടീമാണ്.അതായത് സാധാരണ മനുഷ്യർക്കില്ലാത്ത പല കഴിവുകളും ഉള്ളവർ.മനുഷ്യരും മ്യൂട്ടന്റുകളും സമാധാനപരമായി ഒരുമിച്ചു ജീവിക്കുന്ന ഒരു ലോകം എന്നതാണ് എക്സ്-മെനിന്റെ ലക്ഷ്യം.
എക്സ്-മെൻ | |
---|---|
Publication information | |
Publisher | മാർവൽ കോമിക്സ് |
First appearance | ദി എക്സ്-മെൻ #1 (സെപ്റ്റംബർ 10, 1963) |
Created by | സ്റ്റാൻ ലീ (എഴുത്തുകാരൻ) ജായ്ക്ക് കിർബി (artist) |
In-story information | |
Base(s) |
|
Member(s) | Astonishing X-Men
X-Men Blue
X-Men Gold
X-Men Red |
Roster | |
See:List of X-Men members |
എക്സ്-മെനിന്റെ ലോകം.
തിരുത്തുകമാർവെലിന്റെ മറ്റു കഥാപാത്രങ്ങളുടെ കൂടെ അതേ പ്രപഞ്ചത്തിൽ തന്നെയാണ് എക്സ്-മെനും ഉള്ളത്.നമ്മുടെ യഥാർത്ഥ ലോകത്തിൽ നിന്നും അൽപ്പം വ്യത്യസ്തമാണ് മാർവെലിന്റെ ലോകം.കുറച്ചു കൂടി ആധുനികമാണ് ആ സാങ്കൽപ്പിക പ്രപഞ്ചം.
എക്സ്-മെൻ അവരുടെ താമസസ്ഥലവും മറ്റു വെല്ലുവിളികളിൽ നിന്നുള്ള ഒളിത്താവളവുമായി ഉപയൊഗിക്കുന്നത് സേവിയേർസ് ഇന്സ്ട്ടിട്ട്യൂട്ട് അഥവാ സേവിയർ സ്കൂൾ ഫൊർ അടു്വാൻസ്ടു് സ്റ്റഡിസ് എന്ന സ്ഥാപനമാണ്.എക്സ്-മെനിന്റെ തുടക്കക്കാരനും ആദ്യകാല നേതാവുമാണ് പ്രൊഫസർ സേവിയർ.അദ്ദേഹമൊരു ടെലിപ്പതിക് മ്യൂട്ടന്റാണ്.അതായത് തന്റെ ഉന്നതമായ മാനസിക ശക്തി കൊണ്ട് മനസ്സുകളുമായി സംസാരിക്കാനും സെറിബ്രോ എന്ന സവിശ്ഏഷ ഉപകരണം കൊണ്ട് മറ്റുള്ള മ്യൂട്ടന്റ്കളെ കണ്ടെത്താനും അദ്ദേഹത്തിനു സാധിക്കും.വൂൾവെറിൻ,സൈക്ലോപ്സ്,സ്ടൊർമ്,ജീൻ ഗ്രേ,കൊളൊസ്സസ്,ഷാടൊ ക്യാറ്റ്,റൊഗ്,ഗാംബിറ്റ്,നൈറ്റ് ക്രോളർ,ആർക്കേഞ്ചൽ,ബീസ്റ്റ് തുടങ്ങിയവരാണ് പ്രശസ്തരായ എക്സ്-മെൻ അംഗങ്ങൾ. മാഗ്നെടൊ,അപൊകാലിപ്സൊ തുടങ്ങിയവരാണ് പ്രധാന എക്സ്-മെൻ പ്രതിനായകർ.
പുറം കണ്ണികൾ
തിരുത്തുക- എക്സ്-മെൻ at the Marvel Universe wiki
- X-Men ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- X-Men at the Comic Book DB
- X-Men at the Grand Comics Database