തരംഗം

(Wave എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഊർജ്ജം കൈമാറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണ് തരംഗം. മാധ്യമത്തിലെ പ്രക്ഷുബ്ധങ്ങളായി തരംഗം മുന്നേറുന്നു.

കുളത്തിലെ തരംഗങ്ങൾ

തരംഗങ്ങൾ പ്രധാനമായും രണ്ടു തരത്തിലുണ്ട് - അനുദൈർഘ്യ തരംഗവും അനുപ്രസ്ഥ തംരഗവും. മാധ്യമത്തിലെ കണികകൾ തരംഗ ദിശക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗമാണ് അനുദൈർഘ്യ തരംഗങ്ങൾ. ശബ്ദതരംഗങ്ങൾ അനുദൈർഘ്യതരംഗങ്ങൾക്ക് ഉദാഹരണമാണ്.

മാധ്യമത്തിലെ കണികകൾ തരംഗ ദിശക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗമാണ് അനുപ്രസ്ഥ തരംഗങ്ങൾ. തരംഗങ്ങൾ പ്രേഷണം ചെയ്യുവാൻ മാധ്യമങ്ങൾ കൂടിയേ തീരു എന്നില്ല. അനുപ്രസ്ഥ തരംഗങ്ങൾക്ക് മാധ്യമം ആവശ്യമില്ല. പ്രകാശവും മറ്റ് വൈദ്യുതകാന്തിക വികിരണങ്ങളും ഉദാഹരണം.

മാധ്യമത്തിലെ കണങ്ങളുടെ സ്ഥാനാന്തരമില്ലാതെ തന്നെ ഊർജ്ജകൈമാറ്റം നടക്കുന്നതിന് തരംഗം സഹായിക്കുന്നു. കുളത്തിന്റെ നടുക്ക് ഇടുന്ന കല്ല് ജലത്തിലേക്ക് കൈമാറുന്ന ഊർജ്ജം തരംഗങ്ങളായാണ് ചുറ്റുപാടേക്കും പ്രസരിക്കുന്നത്. സൂര്യനിൽ നിന്നും ഊർജ്ജം ഭൂമിയിലെത്തുന്നതും തരംഗത്തിന്റെ സഹായത്തോടെയാണ്.

"https://ml.wikipedia.org/w/index.php?title=തരംഗം&oldid=3691079" എന്ന താളിൽനിന്ന് ശേഖരിച്ചത്