ഭൗതികശാസ്ത്രത്തിൽ, സഞ്ചരിക്കുന്ന ഒരു തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് അല്ലെങ്കിൽ അതു വഹിക്കുന്ന ഊർജ്ജം പ്രേഷണം ചെയ്യുന്ന ദിശക്ക് ലംബമായി, തരംഗത്തിൽ ദോലനമോ കമ്പനമോ ഉണ്ടാവുന്നുവെങ്കിൽ അത്തരം തരംഗങ്ങളെ അനുപ്രസ്ഥ തരംഗം (Transverse wave) എന്നു പറയുന്നു.

അനുപ്രസ്ഥതരംഗത്തിലെ ദോലനങ്ങൾ. തരംഗദിശക്ക് ലംബമായി ദോലനങ്ങൾ ഉണ്ടാകുന്നു.

അതായത് , X ദിശയിൽ പോകുന്ന ഒരു അനുപ്രസ്ഥതരംഗം ദോലനം ചെയ്യുന്നത്, Y-Z തലത്തിലായിരിക്കും എന്നർത്ഥം. തരംഗദിശക്ക് ലംബമായുള്ള കണികകളുടെ ചലനം ഊർജ്ജത്തെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നു. കുളത്തിൽ കല്ലു വീഴുമ്പോൾ ഉണ്ടാകുന്ന ഓളങ്ങൾ ഇതിന് ഉദാഹരണമാണ്. ദൃശ്യപ്രകാശം ഉൾപ്പെടെയുള്ള എല്ലാ വൈദ്യുതകാന്തികതരംഗങ്ങളും അനുപ്രസ്ഥതരംഗങ്ങൾ ആണ്. ഇവയിൽ, വൈദ്യുതകാന്തതരംഗങ്ങൾക്ക് ഒരു മാധ്യമം ഇല്ലാതെ സഞ്ചരിക്കാൻ കഴിയും.

അനുദൈർഘ്യതരംഗങ്ങളിൽ (Longitudinal Waves) നിന്നും വ്യത്യസ്തമായി അനുപ്രസ്ഥ തരംഗങ്ങൾ ധ്രുവീകരണത്തിന് വിധേയമാകും. രേഖീയ ധ്രുവീകരണം, വർത്തുള ധ്രുവീകരണം, ദീർഘവർത്തുള ധ്രുവീകരണം തുടങ്ങി വിവിധ തരത്തിൽ ധ്രുവീകരണം സംഭവിക്കാം.


ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുപ്രസ്ഥതരംഗം&oldid=1697157" എന്ന താളിൽനിന്ന് ശേഖരിച്ചത്