വാട്ടർഗേറ്റ് വിവാദം

(Watergate scandal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1970ന്റെ തുടക്കത്തിൽ അമേരിക്കയിൽ നടന്ന രാഷ്ട്രീയ വിവാദമാണ് വാട്ടർ ഗേറ്റ് വിവാദം എന്നറിയപ്പെടുന്നത്.

1972 ജൂൺ 17ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന വാഷിങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്‌സിൽ നിന്ന് രാത്രി 2.30 ഓടെ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ്‌നിക്‌സൺ നാലു മാസത്തിനു ശേഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. [1]

ബർണാഡ് ബാർക്കർ, വിർജീലി യോ ഗോസാലസ്, യുജെനിയോ മാർട്ടിനെസ്, ഫ്രാങ്ക് സ്പർഗീസ്, ജയിംസ് മാക് കോർഡ് എന്നിവർ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി വിവരങ്ങൾ ചോർത്താനായിട്ടായിരുന്നു എതിർപാർട്ടിയുടെ ഓഫീസിൽ കയറിയത്. ഇവരുടെ പക്കൽനിന്ന് ഫോൺ സന്ദേശം ചോർത്താനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫോട്ടോകോപ്പി മെഷീൻ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്ലമ്പർമാർ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്നതായിരുന്നു അവരുടെ യഥാർത്ഥ ലക്ഷ്യം.

സി.ഐ.എയുടെ പങ്ക്

തിരുത്തുക

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ അറിവോടെയാണ് വാട്ടർഗേറ്റിൽ നിന്ന് രഹസ്യങ്ങൾ ചോർത്തിയതെന്ന് ആരോപണം ഉയർന്നു. വാർത്തകൾ പരസ്യമായി നിഷേധിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് നിക്‌സൺ രംഗത്തുവന്നു. ഭരണത്തിൽ ഉൾപ്പെട്ട ആർക്കും സംഭവത്തിൽ പങ്കാളിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വാട്ടർഗേറ്റിൽ നുഴഞ്ഞുകയറിയ അഞ്ചു പേരെയും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരായ ഹോവാര്ഡ് ഹണ്ട്, ഹൗഡൻ ലിസ്‌നി എന്നിവരെയും പ്രതിചേർത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു. പെന്റഗണിൽനിന്നും യുദ്ധരഹസ്യങ്ങൾ ചോർന്നുപോവാതിരിക്കാൻ മുൻ ഉദ്യോഗസ്ഥരുടെ വീടുകളിൽ വരെ പരിശോധന നടന്നു. നിക്‌സൺന്റെ താല്പര്യപ്രകാരം ഫെഡറൽ പോലീസിന്റെ അന്വേഷ ണത്തിൽ സി.ഐ.എ. ഇടപെട്ടെന്ന് ആരോപണമുയർന്നു. അഴിമതി അധികാര ദുർവിനിയോഗം എന്നിവയുൾപ്പെടെ നിരവധി ആരോപണങ്ങൾ നിക്‌സണെതിരെ ഉയർന്നു. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് നിക്‌സൺ വീണ്ടും പ്രസിഡന്റായി. വാട്ടർ ഗേറ്റിൽ നിന്നും ചോർത്തിയ എതിർകക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന്‌ സഹായകരമായത് എന്ന് വിമർശനമുയർന്നു.ഡീപ്പ് ത്രോട്ട് എന്നറിയപ്പെട്ട അജ്ഞാതവ്യക്തിയുടെ പങ്കും ഈ വിവാദത്തിൽ ഉൾപ്പെട്ടിരുന്നു.

കോടതി വിധി

തിരുത്തുക

രണ്ടു മാസത്തിനു ശേഷം വാഷിംഗ്ടൺ കോടതി കേസിൽ വിധി പറഞ്ഞു. രാഷ്ട്രീയ ചാരപ്രവർത്തനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മക് കോർഡ്, ലിസ്‌നി എന്നിവരെ തടവിനു ശിക്ഷിച്ചു. ഗൂഢാലോചന, ഭവനഭേദനം, രഹസ്യം ചോർത്തിയെടുക്കൽ തുടങ്ങിയവയായിരുന്നു കോടതി കണ്ടെത്തിയ കുറ്റങ്ങൾ. അഞ്ചുപേർക്ക് കോടതി മാപ്പുനൽകി. എന്നാൽ, സെനറ്റ് അടിയന്തരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു. നിക്‌സൺന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി കള്ളപ്പണം നൽകൽ, അനധികൃതമായി രഹസ്യം ചോർത്തൽ എന്നീ കുറ്റങ്ങൾ ചെയ്തതായി സെനറ്റർ സാം എർവിൻ ജൂനിയർ നയിച്ച അന്വേഷണസമിതി കണ്ടെത്തി. മുൻ അന്റോണി ജനറൽ ക്ലൈൻ ഡീന്‌സ്‌റ മുൻ ആഭ്യന്തര ഉപദേഷ്ടാവായ ജോൺ ഏള്‌റിർച്ച്മാൻ, മുൻ പ്രസിഡന്ഷ്യോൽ കോണ്‌സകൽ ജോൺ ഡീന് എന്നിവരെ കുറ്റക്കാരായി കണ്ടെത്തി. ആരോപണങ്ങൾ കത്തിപ്പടർന്നതോടെ സെനറ്റംഗങ്ങളിൽ ഭൂരിഭാഗവും പ്രസിഡന്റിന് എതിരായി. അന്വേഷണ പരിധിയിൽനിന്നും നിക്‌സൺന്റെ ഓഫീസിനെ ഒഴിവാക്കാനായി നിയമം നിർമ്മിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സെനറ്റിലും കോൺഗ്രസ്സിലും നിക്‌സണ് പിന്തുണ നഷ്ടമായി. ഇംപീച്ച്‌മെന്റിന്റെ ഫലം കാത്തുനിൽക്കാതെ 1974 ആഗസ്റ്റ് 9 ന് നിക്‌സൺ സ്ഥാനമൊഴിഞ്ഞു. [2]

  1. "A burglary turns into a constitutional crisis". CNN. June 16, 2004. Retrieved May 13, 2014.
  2. White (1975), Breach of Faith, p. 29. "And the most punishing blow of all was to come in late afternoon when the President received, in his Oval Office, the Congressional leaders of his party -– Barry Goldwater, Hugh Scott and John Rhodes. The accounts of all three coincide… Goldwater averred that there were not more than fifteen votes left in his support in the Senate….
"https://ml.wikipedia.org/w/index.php?title=വാട്ടർഗേറ്റ്_വിവാദം&oldid=2758674" എന്ന താളിൽനിന്ന് ശേഖരിച്ചത്