യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളുടെ കാലഘട്ടം
ചൈനയുടെ പുരാതന ചരിത്രത്തിൽ വസന്തത്തിന്റെയും ശരത്കാലത്തിന്റെയും ഘട്ടത്തിന് ശേഷവും ക്വിൻ സാമ്രാജ്യത്തിന്റെ വിജയങ്ങൾക്ക് മുൻപായും വരുന്ന കാലഘട്ടമാണ് യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളുടെ കാലഘട്ടം (戰國時代/战国时代, Zhànguó shídài) എന്നറിയപ്പെടുന്നത്. ബിസി 221-ൽ ക്വിൻ രാജ്യം മറ്റ് രാജ്യങ്ങളെയെല്ലാം പിടിച്ചെടുത്തതോടെ ഈ കാലഘട്ടം അവസാനിച്ചു. ബിസി 475-ലാണ് ഈ കാലഘട്ടം ആരംഭിച്ചതെന്ന സിമ ക്വിയാന്റെ അഭിപ്രായത്തിനാണ് ഏറ്റവും പിന്തുണ ലഭിച്ചിട്ടുള്ളതെങ്കിലും ഏത് വർഷമാണ് ഇത് ആരംഭിച്ചതെന്ന കാര്യം തർക്കവിഷയമാണ്. കിഴക്കൻ ഷൗ രാജവംശത്തിന്റെ ഭരണത്തിന്റെ രണ്ടാം പകുതിയിലാണ് ഈ കാലഘട്ടം.
യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളുടെ കാലഘട്ടം | |||||||||||||||||||||||
Traditional Chinese | 戰國時代 | ||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 战国时代 | ||||||||||||||||||||||
Literal meaning | "Warring States era" | ||||||||||||||||||||||
|
History of China | |||||||
---|---|---|---|---|---|---|---|
ANCIENT | |||||||
3 Sovereigns and 5 Emperors | |||||||
Xia Dynasty 2100–1600 BC | |||||||
Shang Dynasty 1600–1046 BC | |||||||
Zhou Dynasty 1045–256 BC | |||||||
Western Zhou | |||||||
Eastern Zhou | |||||||
Spring and Autumn Period | |||||||
Warring States Period | |||||||
IMPERIAL | |||||||
Qin Dynasty 221 BC–206 BC | |||||||
Han Dynasty 206 BC–220 AD | |||||||
Western Han | |||||||
Xin Dynasty | |||||||
Eastern Han | |||||||
Three Kingdoms 220–280 | |||||||
Wei, Shu & Wu | |||||||
Jin Dynasty 265–420 | |||||||
Western Jin | 16 Kingdoms 304–439 | ||||||
Eastern Jin | |||||||
Southern & Northern Dynasties 420–589 | |||||||
Sui Dynasty 581–618 | |||||||
Tang Dynasty 618–907 | |||||||
( Second Zhou 690–705 ) | |||||||
5 Dynasties & 10 Kingdoms 907–960 |
Liao Dynasty 907–1125 | ||||||
Song Dynasty 960–1279 |
|||||||
Northern Song | W. Xia | ||||||
Southern Song | Jin | ||||||
Yuan Dynasty 1271–1368 | |||||||
Ming Dynasty 1368–1644 | |||||||
Qing Dynasty 1644–1911 | |||||||
MODERN | |||||||
Republic of China 1912–1949 | |||||||
People's Republic of China 1949–present |
Republic of China (Taiwan) 1945–present | ||||||
ഹാൻ രാജവംശത്തിന്റെ കാലത്തെഴുതിയ "യുദ്ധം ചെയ്യുന്ന രാജ്യങ്ങളുടെ രേഖകൾ" എന്ന കൃതിയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
ഭൂമിശാസ്ത്രം
തിരുത്തുകയുദ്ധത്തിലേർപ്പെട്ടിരുന്ന ഏഴ് പ്രധാന രാജ്യങ്ങൾ ഇവയായിരുന്നു.
- ക്വിൻ: ഏറ്റവും പടിഞ്ഞാറുള്ള രാജ്യം ഇതായിരുന്നു. മദ്ധ്യത്തിലുള്ള രാജ്യങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്ന സ്ഥാനമായിരുന്നു ഇതെങ്കിലും ആദ്യ കാലത്ത് ഈ രാജ്യത്തിന്റെ സ്വാധീനം വളരെക്കുറവായിരുന്നത് സ്ഥാനം കാരണമായിരുന്നു.
- മൂന്ന് ജിൻ രാജ്യങ്ങൾ: വടക്കുപടിഞ്ഞാറായി ജിൻ വിഭജിച്ചുണ്ടായ മൂന്ന് രാജ്യങ്ങളുണ്ടായിരുന്നു:
- ക്വി: ചൈനയുടെ കിഴക്കൻ ഭാഗത്ത്
- ചു: തെക്കൻ ഭാഗത്ത്.
- യാൻ: വടക്കുകിഴക്ക് ആധുനിക ബൈജിങ്ങിന് ചുറ്റും.
പ്രധാന രാജ്യങ്ങൾ ഏഴെണ്ണമുണ്ടായിരുന്നുവെങ്കിലും ചില അപ്രധാന രാജ്യങ്ങളും നിലവിലുണ്ടായിരുന്നു.
- യുവേ: തെക്കുകിഴക്കൻ തീരത്ത്. ചു രാജ്യം യുവേ രാജ്യത്തെ പിടിച്ചടക്കി.
- സിച്ചുവാൻ: ബ, ഷു എന്നീ രാജ്യങ്ങൾ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്നു. ഷൗ നിയന്ത്രണമില്ലാതിരുന്ന ഈ രാജ്യങ്ങളെ ക്വിൻ പിടിച്ചെടുത്തു.
- മദ്ധ്യസമതലത്തിൽ ഉണ്ടായിരുന്ന ചെറിയ രാജ്യങ്ങളെ മറ്റു രാജ്യങ്ങൾ പിടിച്ചടക്കുകയുണ്ടായി.
- ഷോങ്ഷാൻ: ഷാവോ രാജ്യത്തിനും യാൻ രാജ്യത്തിനും ഇടയിലുണ്ടായിരുന്ന ഈ രാജ്യത്തെ ഷാവോ 296 ബിസിയിൽ പിടിച്ചടക്കി.
ആദ്യ യുദ്ധങ്ങൾ
തിരുത്തുകപടിഞ്ഞാറൻ ഷൗ രാജവംശം രൂപം കൊടുത്ത ഫ്യൂഡൽ രാജവംശങ്ങൾക്ക് 771 ബിസിയ്ക്ക് ശേഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഷൗ 771 ബിസിയിൽ ഇന്നത്തെ ലുവോയാങ്ങിലേയ്ക്ക് ഒളിച്ചോടിയതോടെ അതിന്റെ ശക്തിക്ക് വലിയ ചോർച്ച സംഭവിച്ചു. ചില രാജ്യങ്ങൾ വലിയ ശ്കക്തി പ്രാപിക്കുകയും മറ്റു ചില രാജ്യങ്ങൾ ക്ഷയിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സ്പ്രിങ് ആൻഡ് ഓട്ടം കാലഘട്ടത്തിൽ സംഭവിച്ചത്.
ബിസി 405-ന് മുൻപേയുള്ള കാലം മുതൽ 383 വരെ മൂന്ന് ജിൻ രാജ്യങ്ങൾ വൈയുടെ നേതൃത്ത്വത്തിൽ ശക്തമായ നിലയിലായിരുന്നു. എല്ലാ ദിശയിലേയ്ക്കും ഇവർ രാജ്യം വികസിപ്പിച്ചു. വേയ് രാജ്യത്തെ ഇവർ അക്രമിച്ചപ്പോൾ വേയ് വൈ രാജ്യത്തിന്റെ സഹായമഭ്യർത്ഥിച്ചു. വൈ പടിഞ്ഞാറുനിന്ന് ഷൗ രാജ്യത്തെ ആക്രമിച്ചു. ഷൗ ചു രാജ്യത്തിന്റെ സഹായം അഭ്യർത്ഥിച്ചു. ചു വടക്കുള്ള പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഈ സ്ഥിതി ഉപയോഗിച്ചു. ഷാവോ വേയ് രാജ്യത്തിന്റെ ഒരു ഭാഗം ഈ അവസരത്തിൽ പിടിച്ചെടുക്കുകയും ചെയ്തു. ജിൻ സഖ്യത്തിന്റെ ശക്തി ഇതോടെ ക്ഷയിക്കാൻ ആരംഭിച്ചു.
376 ബിസിയിൽ ഹാൻ വേയ് ഷാവോ എന്നീ രാജ്യങ്ങൾ ജിന്നിലെ ഡ്യൂക്ക് ജിങ്ങിനെ പുറത്താക്കുകയും ജിൻ രാജ്യത്തിന്റെ ഭാഗങ്ങൾ സ്വന്തം രാജ്യങ്ങളോട് ചേർക്കുകയും ചെയ്തു.
ബിസി 370-ൽ വേയ് ഭരണാധികാരി അനന്തരാവകാശിയെ നിർദ്ദേശിക്കാതെ മരിച്ചു. ഇത് അനന്തരാവകാശം സ്ഥാപിക്കുവാനുള്ള ഒരു യുദ്ധത്തിലേയ്ക്ക് നയിച്ചു. വടക്കുനിന്ന് ഷാവോ രാജ്യവും തെക്കുനിന്ന് ഹാൻ രാജ്യവും വേയ് രാജ്യത്തെ ആക്രമിച്ചു. പരസ്പരമുള്ള തർക്കത്തെത്തുടർന്ന് രണ്ട് സൈന്യവും പെട്ടെന്ന് പിൻവാങ്ങി. ഇതെത്തുടർന്ന് ഹുയി രാജാവ് അധികാരത്തിലേറി.
ഷാവോ രാജ്യവും വേയ് രാജ്യവും ഈ സമയത്ത് കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിച്ചു. 379 ബിസിയൊടെ ക്വിയിലെ ഡ്യൂക്ക് കാങ് മരിച്ചു. ജിയാങ് വംശത്തിൽ അനന്തരാവകാശി ഇല്ലാതെയാണ് ഇദ്ദേഹം മരിച്ചത്. ടിയാൻ വംശത്തിലെ വേയ് രാജാവിനാണ് അധികാരം ലഭിച്ചത്.[1]
പുതിയ രാജാവ് രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കുവാൻ ആരംഭിച്ചു. ഷാവോ വൈ, വേയ് എന്നീ രാജ്യങ്ങൾക്കെതിരായി നടത്തിയ നീക്കങ്ങൾ വിജയിച്ചു. അടുത്ത ഇരുപത് വർഷത്തേയ്ക്ക് മറ്റ് രാജ്യങ്ങളാരും ക്വി രാജ്യത്തെ ആക്രമിക്കാൻ ധൈര്യം കാണിച്ചില്ല.[2]
വേയ് രാജാവിന്റെ ഭരണത്തിന്റെ അവസാനസമയത്ത് ക്വി ഏറ്റവും ശക്തമായ രാജ്യമായി മാറിയിരുന്നു. ഈ സമയത്താണ് ഇദ്ദേഹം രാജാവ് എന്ന പദവി സ്വീകരിച്ചത്. ഇത് ഷൗ രാജവംശത്തിൽ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം ആയിരുന്നു.
364 ബിസിയിൽ വേയ് രാജ്യത്തെ ക്വിൻ ഷിമെൻ യുദ്ധത്തിൽ തോൽപ്പിച്ചു. ഷാവോ ഇടപെട്ടത് കൊണ്ട് മാത്രമാന് വേയ് രാജ്യം രക്ഷപെട്ടത്. 361 ബിസിയിൽ വേയ് തലസ്ഥാനം ക്വിൻ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ കിഴക്ക് ഡൈലാങ്ങിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.
354 ബിസിയിൽ വേയ് രാജ്യത്തെ ഹൂയി രാജാവ് ഷാവോ രാജ്യത്തെ ആക്രമിച്ചു. 353 ബിസിയോടെ ക്വി രാജ്യം ഇടപെടുകയും വേയ് തലസ്ഥാനത്തെ ആക്രമിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഗ്വൈലിങ് യുദ്ധത്തിൽ വേയ് സൈന്യം പരാജയപ്പെട്ടു. മുപ്പത്താറ് യുദ്ധതന്ത്രങ്ങളിലെ രണ്ടാമത്തേതായി ഇത് ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട് (ഷാവോയെ രക്ഷിക്കാൻ വൈയെ വലയം ചെയ്യുക – ഒരു പ്രദേശത്തെ ആക്രമണത്തിന്റെ ശക്തി കുറയ്ക്കുവാൻ മറ്റൊരു പ്രദേശം ആക്രമിക്കുക).
ഷാങ് യാങ് ക്വിൻ രാജ്യത്തെ പരിഷ്കരിക്കുന്നു (356–338 BC)
തിരുത്തുകഷാങ് യാങ് ക്വിൻ രാജ്യത്തിൽ വ്യക്തികൾക്ക് ഭൂമി കൈവശം വയ്ക്കാനുള്ള അവകാശം നൽകുകയും, കൂടുതൽ വിളവെടുക്കുന്ന കൃഷിക്കാർക്ക് സമ്മാനങ്ങൾ നൽകുകയും, പ്രതീക്ഷിക്കുന്ന വിളവ് ലഭിക്കാത്ത കർഷകരെ അടിമകളാക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ക്വിൻ രാജ്യത്തിൽ ജനസംഖ്യ കുറവായിരുന്നതിനാൽ ജനങ്ങളെ ക്വിൻ രാജ്യത്ത് കുടിയേറുവാൻ പ്രേരിപ്പിക്കുവാനുള്ള നടപടികൾ ഇദ്ദേഹം സ്വീകരിച്ചു.
ചെറുപ്രായത്തിൽ വിവാഹം കഴിക്കുവാൻ പ്രേരിപ്പിക്കുന്ന നിയമങ്ങൾ ഇദ്ദേഹം നിർമിച്ചു. ധാരാളം കുട്ടികളുണ്ടാകുന്നതിനെ പിന്തുണയ്ക്കുന്ന നികുതി നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്. തരിശായി കിടക്കുന്ന പ്രദേശങ്ങൾ കൃഷിക്ക് യോഗ്യമാക്കാൻ ഇദ്ദേഹം തടവുകാരെ മോചിപ്പിച്ചു. ഒന്നിൽ കൂടുതൽ ആൺകുട്ടികൾ ഒരു വീട്ടിൽ തന്നെ താമസിക്കുന്നത് തടയുവാനായി ഇദ്ദേഹം നിയമമുണ്ടാക്കി.
ചു യുവേ രാജ്യത്തെ കീഴടക്കുന്നു (334 ബിസി)
തിരുത്തുകബിസി 334-ൽ പസഫിക് സമുദ്രതീരത്തുള്ള രാജ്യമായ യുവേയെ കീഴടക്കി. യുവേ രാജ്യം വടക്കുള്ള ക്വി രാജ്യത്തെ ആക്രമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ക്വി രാജാവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ക്വി രാജ്യത്തിനു പകരം യുവേ ചു രാജ്യത്തെ ആക്രമിച്ചു. പ്രത്യാക്രമണത്തിൽ യുവേ പൂർണ്ണമായും തകരുകയും ചു യുവേയെ കീഴടക്കുകയും ചെയ്തു.
നെടുകേയും കുറുകേയുമുള്ള കൂട്ടുകെട്ടുകൾ (334–249 ബിസി)
തിരുത്തുകഈ കാലഘട്ടത്തിന്റെ അവസാനത്തോടെ മറ്റ് ആറ് രാജ്യങ്ങളെ അപേക്ഷിച്ച് ക്വിൻ രാജ്യം വലിയ ശക്തി നേടി. ഇതോടെ ക്വിൻ രാജ്യത്തിനെതിരേ സഖ്യങ്ങളുണ്ടാകാൻ ആരംഭിച്ചു. ക്വിൻ രാജ്യത്തിനെതിരായ സഖ്യം നിർമ്മിക്കുക എന്ന ആശയം “നെടുകേയുള്ള സഖ്യം” (合縱/合纵) എന്നറിയപ്പെടുന്നു. ഇതനുസരിച്ച് ആറ് രാജ്യങ്ങളും ക്വിനിനെതിരായി നിലകൊള്ളൂം. ക്വിനിന് അനുകൂലമായി ഒരു രാജ്യം മറ്റു രാജ്യങ്ങൾക്കെതിരായി നിലയുറപ്പിക്കുക എന്ന ആശയവും ശക്തമായിരുന്നു. ഇത് “കുറുകേയുള്ള സഖ്യം” (連橫/连横). രണ്ട് ആശയങ്ങളും പ്രചരിപ്പിക്കാനായി തത്ത്വചിന്തകർ വിവിധ രാജ്യങ്ങൾ സന്ദർശിക്കുക പതിവായിരുന്നു.
ക്വിൻ ഷാവോയ്ക്കെതിരേ (278–260 ബിസി)
തിരുത്തുകക്വിൻ സേനാധിപൻ ബായി ക്വി ചു രാജ്യത്തെ ആക്രമിച്ചു. ചു രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകൾ ക്വിൻ പിടിച്ചെടുത്തു.
278 ബിസിയിൽ ചു പരാജയപ്പെട്ടതിന് ശേഷമുള്ള പ്രധാന ശക്തികൾ പടിഞ്ഞാറുള്ള ക്വിൻ രാജ്യവും വടക്ക്-മദ്ധ്യഭാഗത്തുള്ള ഷാവോ രാജ്യവുമായിരുന്നു. ഷാവോ രാജ്യം ഈ കാലഘട്ടത്തിൽ കുതിരപ്പട രൂപീകരിക്കുകയും ശക്തി പ്രാപിക്കുകയും ചെയ്തിരുന്നു. ഈ രാജ്യം കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിച്ച് ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ദുർബലരായ ക്വി, വൈയ് എന്നീ രാജ്യങ്ങൾക്കെതിരേ ഷാവോ നീക്കങ്ങൾ നടത്തി. 296-ൽ രണ്ട് ക്വിൻ സൈന്യങ്ങളെ ഷാവോ സൈന്യാധിപൻ ലിയാൻ പോ പരാജയപ്പെടുത്തി.
265-ൽ ക്വിൻ രാജാവ് ഹാൻ രാജ്യത്തെ ആക്രമിച്ചു. ഷാങ്ഡാങ് എന്ന പ്രദേശം ക്വിൻ രാജാവിന് നൽകാൻ ഒത്തുതീർപ്പുണ്ടായെങ്കിലും പ്രവിശ്യാ ഗവർണർ ഈ പ്രദേശം ഷാങ് രാജാവിന് നൽകി. ലിയാൻ പോയും വാങ് ഹേയുമായിരുന്നു ഷാങ്, ക്വിൻ സൈന്യങ്ങളെ നയിച്ചിരുന്നത്. മൂന്ന് വർഷം സംഘർഷം തുടർന്നു. ലിയാൻ പോ യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് തോന്നിയതിനെത്തുടർന്ന് രാജാവ് ഷാവോ കുവോയെ നിയമിച്ചു. വാങ് ഹേയെ മാറ്റി ക്വിൻ സൈന്യത്തിന്റെ നേതൃത്ത്വം ബായി ക്വിയ്ക്ക് നൽകി. ഷാവോ കുവോ ആക്രമണമാരംഭിച്ചപ്പ്പോൾ ബായി ക്വി സൈന്യത്തെ വലയം ചെയ്യുകയും 46 ദിവസശേഷം ഭക്ഷണമില്ലാതെ കീഴടങ്ങിയ 400,000 സൈനികരെയും വധിക്കുകയും ചെയ്തു.
ഷാവൊ തലസ്ഥാനം ആക്രമിക്കാൻ ക്വിൻ കുറച്ചുകാലത്തിനു ശേഷം ഒരു സൈന്യത്തെ അയച്ചുവെങ്കിലും പിന്നിൽ നിന്നുള്ള ആക്രമണത്തെത്തുടർന്ന് സൈന്യം പൂർണ്ണമായി നശിച്ചു. ഷാവൊ ഇതോടെ വളരെ ദുർബലമായി. 256 ബിസിയിൽ ക്വിൻ രാജ്യം പടിഞ്ഞാറൻ ഷാവോ പിടിച്ചെടുത്തു.
ഷാവോ രാജാവിന്റെ ഭരണം ബിസി 251-ൽ അവസാനിച്ചു. അദ്ദേഹത്തിന്റെ മകൻ സിയാഓവൻ രാജാവ് വൃദ്ധനായിരുന്നു. ഭരണമേറ്റ് മൂന്ന് ദിവസത്തിനകം അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മകൻ ഷുങ്സിയാങ് ഇതോടെ അധികാരമേറ്റു. പുതിയ രാജാവ് കിഴക്കൻ ഷാവോ പിടിച്ചെടുത്തു. ഇതോടെ 800 വർഷം നീണ്ട ഷാവോ ഭരണത്തിന് അന്ത്യമായി.[3]
ക്വിൻ ചൈനയെ ഏകീകരിക്കുന്നു (247–221 ബിസി)
തിരുത്തുകഷുവാങ്സിയാങ് രാജാവ് മൂന്ന് വർഷമാണ് ക്വിൻ ഭരിച്ചത്. പുത്രനായ ഷെങ് ഇദ്ദേഹത്തിനു ശേഷം ഭരണം നടത്തി. ഭരണമേറ്റ സമയം 13 വയസ്സായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. ഒൻപത് വർഷം കൊണ്ട് ഇദ്ദേഹം ചൈനയെ ഏകീകരിക്കുന്നതിൽ വിജയിച്ചു.[5] 230 ബിസിയിൽ ക്വിൻ ഹാൻ രാജ്യത്തെ കീഴടക്കി.[6] ഏറ്റവും ദുർബ്ബലമായ രാജ്യമായിരുന്നു ഇത്. ആക്രമണം ഭയന്ന് വലിയ സൈന്യത്തിനു മുന്നിൽ രാജ്യത്തെ മുഴുവൻ ഹാൻ ഭരണാധികാരി അടിയറ വയ്ക്കുകയായിരുന്നു. 225 ബിസിയിൽ ക്വിൻ വെയ് രാജ്യത്തെ കീഴടക്കി. തലസ്ഥാനത്തിനു ചുറ്റുമുള്ള മതിലുകൾ തകർക്കാനായി ഒരു നദി തിരിച്ചുവിടുകയാണ് ക്വിൻ ചെയ്തത്. രാജാവ് ജിയ തലസ്ഥാനത്തുനിന്ന് പുറത്തുവന്ന് രാജ്യതലസ്ഥാനം ക്വിൻ സൈന്യത്തിനു മുന്നിൽ അടിയറ വച്ചു. ബിസി 223 ഓടെ ക്വിൻ ചു രാജ്യം കീഴടക്കി. രണ്ടുലക്ഷം സൈനികരുമായുള്ള ആദ്യത്തെ ആക്രമണം അഞ്ച് ലക്ഷം സൈനികരുമായി ക്വി രാജ്യം ചെറുത്തുതോൽപ്പിച്ചുവെങ്കിലും അടുത്ത വർഷം ആറുലക്ഷം സൈനികരുമായി നടത്തിയ ആക്രമണത്തിൽ ചു പരാജയപ്പെട്ടു.[7]
222 ബിസിയിൽ ക്വിൻ ഷാവോ, യാൻ എന്നീ രാജ്യങ്ങൾ കീഴടക്കി. യാൻ രാജ്യം ഇതിനിടെ ജിയാങ് കെ എന്നയാളെ ഷെങ് രാജാവിനെ വധിക്കുവാനായി അയച്ചു. ഈ ശ്രമം പരാജയപ്പെട്ടത് ക്വിൻ രാജാവിനെ ക്രൂദ്ധനാക്കി. യാൻ രാജത്തെ ആക്രമിക്കുന്ന സൈന്യത്തിന്റെ അംഗസംഖ്യ വർദ്ധിപ്പിച്ചാണ് ഷെങ് പ്രതികരിച്ചത്.
221 ബിസിയിൽ ക്വിൻ ക്വി രാജ്യത്തെ കീഴടക്കി. അവസാനമായി കീഴടക്കപ്പെട്ട രാജ്യമായിരുന്നു ക്വി. ആക്രമിക്കപ്പെട്ട മറ്റ് രാജ്യങ്ങളെ ക്വി സഹായിക്കുകയുണ്ടായില്ല. തങ്ങളെ ക്വിൻ ആക്രമിക്കുമെന്ന് ഉറപ്പായപ്പോൾ ക്വി തങ്ങളുടെ എല്ലാ നഗരങ്ങളും അടിയറ വച്ച് കീഴടങ്ങി. ഇതോടെ ക്വിൻ രാജവംശത്തിന് ആരംഭമായി. ഷെങ് രാജാവ് ഇതോടെ ക്വിൻ ഷി ഹുവാൻഡി എന്ന പേര് സ്വീകരിച്ചു. ആദ്യ പരമാധികാര ക്വിൻ ചക്രവർത്തി എന്നായിരുന്നു ഈ പേരിന്റെ അർത്ഥം. [6]
യുദ്ധതന്ത്രം
തിരുത്തുകയുദ്ധതന്ത്രം സംബന്ധിച്ച ചൈനയിലെ ഏഴ് പ്രധാന ഗ്രന്ഥങ്ങളിൽ നാലെണ്ണം ഈ കാലഘട്ടത്തിലാണ് എഴുതപ്പെട്ടത്.
ഇരുമ്പിന്റെ ഉപയോഗവും കുതിരപ്പടയുടെ ആവിർഭാവവും ഈ കാലഘട്ടത്തിലായിരുന്നു.
സംസ്കാരവും സമൂഹവും
തിരുത്തുകഈ കാലഘട്ടത്തിൽ മിക്ക രാജ്യങ്ങളും രാജാവ് (王) എന്ന പദവി സ്വീകരിക്കുകയും ഷൗ രാജവംശത്തിനോട് തുല്യത അവകാശപ്പെടുകയും ചെയ്തു. പല പുതിയ തത്ത്വചിന്തകളും ഇക്കാലത്ത് വികാസം പ്രാപിച്ചു. പിൽക്കാലത്ത് ഇവ നൂറ് ചിന്താസരണികൾ എന്ന പേരിൽ അറിയപ്പെട്ടു. മോഹിസം, കൺഫ്യൂഷ്യാനിസം, ലീഗലിസം, ടാവോയിസം എന്നിവയായിരുന്നു ഇവയിൽ പ്രധാനപ്പെട്ടവ.
ഷാങ് യാങ് 338 ബിസിയിൽ മുന്നോട്ടുവച്ച ലീഗലിസം എന്ന സിദ്ധാന്തം മതങ്ങളെയും ആചാരങ്ങളെയുമെല്ലാം തള്ളിപ്പറഞ്ഞു. ശക്തമായ നിയമത്തിലൂടെയാവണം രാജ്യം ഭരിക്കപ്പെടേണ്ടത് എന്നതായിരുന്നു ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. കടുത്ത ശിക്ഷകൾ കുറ്റക്കാർക്കും അവരുടെ കുടുംബങ്ങൾക്കും നൽകുന്നതിൽ ഷാങ് യാങ് തെറ്റുകണ്ടില്ല. പല തട്ടുകളിലായി തിരിച്ച സമൂഹം, ഒരു തൊഴിൽ എന്ന നിലയിൽ കൃഷി മുന്നോട്ടുകൊണ്ടുപോകുന്നവർ, സൈനികസേവനത്തിന് പാരിതോഷികങ്ങൾ എന്നിവ പ്രോത്സാഹിക്കപ്പെട്ടു. എല്ലാ തട്ടുകളിലുമുള്ളവർക്ക് നിയമം ഒരേ തരത്തിലായിരുന്നു ബാധകമാക്കിയിരുന്നത്. രാജാവും ശിക്ഷയ്ക്കതീതനായിരുന്നില്ല. ക്വിൻ രാജ്യം ഈ തത്ത്വശാസ്തത്തെ ഔദ്യോഗികമായി സ്വീകരിച്ചു. കഴിവിനെ അടിസ്ഥാനമായി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരായിരുന്നു ഈ രാജ്യം ഭരിച്ചിരുന്നത്.[9]
ഇതും കാണുക
തിരുത്തുക- ഷെൻഗോകു കാലഘട്ടം – ജപ്പാൻ ചരിത്രത്തിൽ ഇതിനോട് സാമ്യമുള്ള കാലഘട്ടം
- മൂന്നാം നൂറ്റാണ്ടിലെ പ്രതിസന്ധി – റോമാ ചരിത്രത്തിലെ സമാനമായ കാലഘട്ടം
അടിക്കുറിപ്പുകൾ
തിരുത്തുക- ↑ Shi Ji, chapter 15
- ↑ Shi Ji, chapter 46
- ↑ Shi Ji, chapter 4
- ↑ ”MDBG”, Sökord: 战国策
- ↑ Shi Ji, chapter 5
- ↑ 6.0 6.1 Cotterell (2010), pp. 90–91.
- ↑ Lewis (1999), pp. 626–629.
- ↑ Tzu & Griffith (1963), p. v.
- ↑ Stephen G. Haw. “A traveller’s history of China. Interlink Books”. (Canada 2008) Library of Congress. pp. 64–71
അവലംബം
തിരുത്തുക- Cotterell, Arthur (2010), Asia, a Concise History, Singapore: John Wiley & Sons, ISBN 978-0-470-82959-2.
- Ebrey, Patricia Buckley; Walthall, Anne; Palais, James B. (2006), Pre-Modern East Asia: A Cultural, Social, and Political History, Boston: Houghton-Mifflin Company, ISBN 0-618-13386-0.
- Lewis, Mark Edward (1999), "Warring States Political History", in Loewe, Michael; Shaughnessy, Edward L. (eds.), The Cambridge history of ancient China: from the origins of civilization to 221 B.C., Cambridge University Press, pp. 587–649, ISBN 978-0-521-47030-8.
- Lu, Liqing; Ke, Jinhua (2012), "A Concise History of Chinese Psychology of Religion", Pastoral Psychology, 61 (5–6): 623–639, doi:10.1007/s11089-011-0395-y.
- Tzu, Sun; Griffith, Samuel B. (1963), The Art of War, New York: Oxford University Press
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Li Xueqin. Eastern Zhou and Qin Civilizations. Trans. K.C. Chang. New Haven: Yale University Press, 1985. ISBN 0-300-03286-2.
- Yap, Joseph P. (2009). Wars With The Xiongnu, A Translation from Zizhi tongjian. AuthorHouse, Bloomington, Indiana, U.S.A. ISBN 978-1-4490-0604-4.