യുദ്ധക്കുറ്റം

(War crime എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധ നിയമങ്ങളുടെയോ യുദ്ധത്തിൽ പിന്തുടരേണ്ട രീതികളുടെയോ ഗൗരവതരമായ ലംഘനത്തെയാണ് യുദ്ധക്കുറ്റം എന്ന് വിവക്ഷിക്കുന്നത്. താഴെ കൊടുത്തിരിക്കുന്നവ യുദ്ധക്കുറ്റത്തിന്റെ ഉദാഹരണങ്ങളാണ്[1].

  • അധിനിവേശ പ്രദേശത്തെ സാധാരണ പൗരന്മാരെ കൊല്ലുക, മോശമായി പെരുമാറുക അല്ലെങ്കിൽ അടിമപ്പണിക്ക് ഉപയോഗിക്കുക.
  • സിവിലിയൻ ഇന്റേണീ ആയിട്ടുള്ളവരെയോ യുദ്ധ തടവുകാരെയൊ കൊല്ലുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുക.
  • സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളെ(protected persons) സൈനിക സേവനത്തിന് നിർബന്ധിക്കുക.
  • അഭയാർത്ഥികളെ കൊല്ലുക.
  • യുദ്ധ തടവുകാരെയോ ചാരവൃത്തി ആരോപിക്കപ്പെട്ടവരെയോ ശരിയായ വിചാരണ കൂടാതെ കൊല്ലുകയോ ശിക്ഷിക്കുകയോ ചെയ്യുക.
  • സൈനികാവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ നഗരങ്ങളോ പട്ടണങ്ങളോ ഗ്രാമങ്ങളോ കെട്ടിടങ്ങളോ മറ്റ് നിർമ്മിതികളോ നശിപ്പിക്കുക.
മൈ ലായ് കൂട്ടക്കൊലയിൽ യു. എസ്. സൈനികരാൽ കൊല ചെയ്യപ്പെട്ട വിയറ്റ്നാമിലെ ഗ്രാമീണരുടെ ശവശരീരങ്ങൾ.
  1. Gary D. Solis (15 February 2010). The Law of Armed Conflict: International Humanitarian Law in War. Cambridge University Press. pp. 301–303. ISBN 978-1-139-48711-5.
"https://ml.wikipedia.org/w/index.php?title=യുദ്ധക്കുറ്റം&oldid=2261218" എന്ന താളിൽനിന്ന് ശേഖരിച്ചത്