മൈ ലായ് കൂട്ടക്കൊല
(My Lai Massacre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് 1968 മാർച്ച് 16നു ദക്ഷിണ വിയറ്റ്നാമിൽ യു. എസ്. സൈന്യം നടത്തിയ കൂട്ടകുരുതി ആണ് മൈ ലായ് കൂട്ടക്കൊല. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ശിശുക്കളും ഉൾപ്പെടെ 347നും 504നും ഇടക്ക് നിരായുധരായ സാധാരണ പൗരന്മാരാണ് കൊലചെയ്യപ്പെട്ടത്. സൈനികർ അനേകം സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്യുകയും അവരുടെ ശരീരം വികൃതകാക്കുകയും ചെയ്തു. പിന്നീട് ഇരുപത്തിയാറ് സൈനികർക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി എങ്കിലും ലഫ്റ്റനന്റ് കേണൽ വില്യം കാലെയ് എന്ന സൈനികനെ മാത്രമാണ് കുറ്റക്കാരനായി വിധിച്ചത്. ഇയാളെ ജീവപര്യന്തം ശിക്ഷിച്ചു എങ്കിലും മൂന്നര വർഷത്തെ വീട്ടുതടങ്കൽ മാത്രമാണ് അനുഭവിച്ചത്.
മൈ ലായ് കൂട്ടക്കൊല | |
---|---|
സ്ഥലം | Son My village, Sơn Tịnh District of South Vietnam |
നിർദ്ദേശാങ്കം | 15°10′42″N 108°52′10″E / 15.17833°N 108.86944°E |
തീയതി | March 16, 1968 |
ആക്രമണലക്ഷ്യം | My Lai 4 and My Khe 4 hamlets |
ആക്രമണത്തിന്റെ തരം | Massacre |
മരിച്ചവർ | 347 according to the United States Army (not including My Khe killings), others estimate more than 400 killed and injuries are unknown, Vietnamese government lists 504 killed in total from both My Lai and My Khe |
ആക്രമണം നടത്തിയത് | Task force from the United States Army Americal Division 2LT. William Calley (convicted and then released by President Nixon to serve house arrest for two years) |