വിശാൽ ഭരദ്വാജ്

(Vishal Bhardwaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമാണ് വിശാൽ ഭരദ്വാജ്.

വിശാൽ ഭരദ്വാജ്
ജനനം (1965-08-06) 6 ഓഗസ്റ്റ് 1965  (59 വയസ്സ്)[അവലംബം ആവശ്യമാണ്]
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, ഗാനരചയിതാവ്, ഗായകൻ
ജീവിതപങ്കാളി(കൾ)രേഖ ഭരദ്വാജ്

ജീവിതരേഖ

തിരുത്തുക

ഉത്തർ പ്രദേശിലെ ബിജ്നോറിൽ 1965-ൽ ജനനം.[1] ഗുൽസാർ സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി.[2] ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്ക്കാരം ലഭിച്ചു. 1996-ൽ സംഗീത സംവിധാനം നിർവഹിച്ച "ഗോഡ് മദർ" എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്രപുരസ്ക്കാരവും നേടി.[3] തുടർന്ന് മുഖ്യധാരാ ഹിന്ദി ചലച്ചിത്രങ്ങളിൽ സജീവമായ ഇദ്ദേഹം നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകി, "ദയ" എന്ന മലയാളചലച്ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

2002-ൽ പുറത്തിയ "മക്ഡീ" എന്ന കുട്ടികളുടെ ചിത്രത്തിലൂടെ സംവിധാന രംഗത്ത് സാനിധ്യമറിയിച്ചു. 2003-ൽ പുറത്തിറങ്ങിയ "മഖ്ബൂൽ" ഷെയ്ക്സ്പിയർ നാടകമായ മാക്ബെത്തിനെ അധികരിച്ച് എടുത്ത ചിത്രമായിരുന്നു. ചിത്രം ബാങ്കോങ് ചലച്ചിത്രമേളയിൽ Golden Kinnaree പുരസ്ക്കരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. റസ്ക്കിൻ ബോണ്ടിന്റെ ചെറുകഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത് ദി ബ്ലൂ അംബ്രല്ല 2005-ൽ പുറത്തിറങ്ങി. ചിത്രം, മികച്ച കിട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.

2006-ൽ പുറത്തിറങ്ങിയ "ഓംകാര" മറ്റൊരു ഷെയ്ക്സ്പിയർ നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. നിരവധി ദേശീയ അന്തർദേശീയപുരസ്ക്കാരങ്ങൾ നേടിയ ചിത്രം വലിയ സാമ്പത്തിക വിജയവുമായിരുന്നു. 2009-ൽ സംവിധാനം ചെയ്ത "കമീനേ" സാമ്പത്തികമായും വിജയിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു.[4] റെസ്ക്കിൻ ബോണ്ടിന്റെ "സൂസന്നാസ് സെവൻ ഹസ്ബേൻസ്" എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കരമായ "7 ഖൂൺ മാഫ്" 2011-ൽ പുറത്തിറങ്ങി.[5]

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം പുസ്ക്കാരങ്ങൾ
2012 ദേദ് ഇഷ്ക്കിയ നിർമ്മാതാവ്, സംഗീത സംവിധായകൻ
2 സ്റ്റേറ്റ്സ് സംവിധായകൻ, സംഗീത സംവിധായകൻ
2011 7 ഖൂൺ മാഫ് സംവിധായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ,
തിരക്കഥാകൃത്ത്
2010 ഇഷ്ക്കിയ സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് Winner, National Film Award for Best Music Direction
Nominated, Filmfare Best Music Director Award
2009 കമീനേ സംഗീത സംവിധായകൻ, സംവിധായകൻ,
തിരക്കഥാകൃത്ത്
Nominated,Filmfare Best Director Award
Nominated, Filmfare Best Music Director Award
2008 ഹാൽ-ഐ-ദിൽ സംഗീത സംവിധായകൻ
യു മീ ഓർ ഹം സംഗീത സംവിധായകൻ
2007 നോ സ്മോക്കിങ്ങ് സംഗീത സംവിധായകൻ, നിർമ്മാതാവ്
നിശ്ശബ്ദ് സംഗീത സംവിധായകൻ
ദസ് കഹാനിയാൻ തിരക്കഥാകൃത്ത്
ബ്ലഡ് ബ്രദേഴ്സ് സംവിധായകൻ, സംഭാഷണം
മൈഗ്രേഷൻ സംഭാഷണം
2006 ഓംകാര സംഗീത സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത് National Film Award - Special Jury Award
Nominated, Filmfare Award for Best Director
Winner, Cairo International Film Festival, Best Artistic Contribution in Cinema of a Director
Winner, Kara Film Festival, Best Music Director
Nominated, |International Indian Film Academy's Popular Award for Best Dialogue, Best Director, Best Music Director, Best Screenplay (shared) & Best Story
2005 ദി ബ്ലൂ അംബ്രല്ല സംഗീത സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ് Winner, National Film Award for Best Children's Film, shared with Ronnie Screwvala
രാംജി ലണ്ടൻവാല സംഗീത സംവിധായകൻ
ഭഗ്മതി സംഗീത സംവിധായകൻ
2003 മഖ്ബൂൽ സംഗീത സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് Winner, International Indian Film Academy's Technical excellence award for Best Dialogue & Best Screenplay (shared with Abbas Tyrewala)[6]
Nominated, Golden Kinnaree Award for Best Film at Bangkok International Film Festival
Winner, Zee Cine technical Award for Best Dialogue and Best Screenplay
Nominated, Zee Cine Award for Best Director & Best Story
പാഞ്ച് സംഗീത സംവിധായകൻ
'ചുപ്പ്ക്കേ സേ സംഗീത സംവിധായകൻ
ധനവ് സംഗീത സംവിധായകൻ
കഗർ ലൈവ് ഓൺ എഡ്ജ് സംഗീത സംവിധായകൻ
2002 മക്ഡീ സംഗീത സംവിധായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് Chicago Children's Film Festival in the 'Live-Action Feature Film or Video' category
മുലാഖാത്ത് സംഗീത സംവിധായകൻ
2001 ലൗ കേലിയേ കുച്ച് ഭീ കരേഗാ സംഗീത സംവിധായകൻ
ചൂ ലേൻഗാ ആകാശ് സംഗീത സംവിധായകൻ
2000 ദിൽ പേ മത് ലേ യാർ സംഗീത സംവിധായകൻ
1999 ഹു ടു ടു സംഗീത സംവിധായകൻ
ഗോഡ് മദർ സംഗീത സംവിധായകൻ Winner, National Film Award for Best Music Direction
ജഹാൻ തും ലേ ചലോ സംഗീത സംവിധായകൻ
1998 ദയ (മലയാളം) സംഗീത സംവിധായകൻ
ചാച്ചി 420 സംഗീത സംവിധായകൻ
സത്യ സംഗീത സംവിധായകൻ
ശാം ഗണശാം സംഗീത സംവിധായകൻ
1997 ബേത്താഭി സംഗീത സംവിധായകൻ
തുനു കി തിന സംഗീത സംവിധായകൻ
1996 മച്ചീസ് സംഗീത സംവിധായകൻ Winner, R D Burman Award for New Music Talent
സൻശോധൻ സംഗീത സംവിധായകൻ
1995 ഫൗജി സംഗീത സംവിധായകൻ
  1. "Literally pleasing". The Hindu. Chennai, India. 2007 May 11. Archived from the original on 2011-06-29. Retrieved 2011-08-21. {{cite news}}: Check date values in: |date= (help)
  2. "Of being Gulzar". The Hindu. Chennai, India. 2005 September 24. Archived from the original on 2011-06-29. Retrieved 2011-08-21. {{cite news}}: Check date values in: |date= (help)
  3. http://dff.nic.in/NFA_archive.asp
  4. http://www.imdb.com/title/tt1274295/
  5. Sharma, Smrity (2010 October 22). "Priyanka outdoes herself in Saat Khoon Maaf". The Times of India. Retrieved 2011-11-21. {{cite news}}: Check date values in: |date= (help)
  6. Awards Internet Movie Database.

ബാഹ്യകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിശാൽ_ഭരദ്വാജ്&oldid=4101204" എന്ന താളിൽനിന്ന് ശേഖരിച്ചത്