ദ വോയേജ് ഔട്ട്
ദ വോയേജ് ഔട്ട് പ്രശസ്ത നോവലിസ്റ്റായിരുന്ന വിർജീനിയ വൂൾഫ് എഴുതിയ ഒരു നോവലാണ്. ഡക്ൿവർത്ത് പബ്ലീഷേർസാണ് ഈ നോവൽ 1915 ൽ പബ്ലീഷ് ചെയ്യുന്നത്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ 1920 ൽ പബ്ലീഷ് ചെയ്തത് ഡൊറാൻ പബ്ലിക്കേഷൻസാണ്.
കർത്താവ് | Virginia Woolf |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Duckworth |
പ്രസിദ്ധീകരിച്ച തിയതി | 26 March 1915 |
മാധ്യമം | Print (hardback & paperback) |
1910 ലാണ് വിർജീനിയ വൂൾഫ് ഈ നോവൽ എഴുതുവാൻ ആരംഭിച്ചത്. 1912 ൽ ഈ നോവലിൻറെ കൈയെഴുത്തുപ്രതി തയ്യാറായി. എന്നാൽ 1915 വരെ പലവിധകാരണങ്ങളാൽ ഇതു പ്രസിദ്ധീകരിക്കപ്പെട്ടില്ല. വൂൾഫ് മാനസികമായി വളരെ ദുർബ്ബലയായിരുന്ന കാലഘട്ടിത്തിലാണ് ഈ നോവൽ എഴുതുന്നത്.[1] കടുത്ത വിഷാദരോഗിയായിരുന്ന അവർ ഒരു ഘട്ടത്തിൽ ആത്മഹത്യയ്ക്കുപോലും ശ്രമിച്ചിരുന്നു.[2]