വയലറ്റ് ജെസ്സോപ്പ്
1912 ലും 1916 ലും ആർ.എം.എസ് ടൈറ്റാനിക് , അതിന്റെ സഹോദരി കപ്പൽ, HMHS ബ്രിട്ടാനിക് എന്നിവയിലുമുണ്ടായിരുന്ന വിനാശകരമായ അപകടത്തെ അതിജീവിച്ച സമുദ്ര ലൈനറിലെ ജോലിക്കാരിയും, നഴ്സും ആയിരുന്നു വയലറ്റ് കോൺസ്റ്റൻസ് ജെസ്സോപ്പ് (2 ഒക്ടോബർ 1887 - 5 മേയ് 1971) . ഇതിനു പുറമേ, 1911- ൽ ഒരു ബ്രിട്ടീഷ് യുദ്ധക്കപ്പൽ കൂട്ടിയിടിച്ച മൂന്നു സഹോദരി കപ്പലുകളിൽ മൂത്തതായ ആർ.എം.എസ് ഒളിമ്പികിലെ ബോർഡിലുമവർ ഉണ്ടായിരുന്നു.[1][2]
Violet Constance Jessop | |
---|---|
ജനനം | Bahía Blanca, Argentina | 2 ഒക്ടോബർ 1887
മരണം | 5 മേയ് 1971 Great Ashfield, Suffolk | (പ്രായം 83)
ദേശീയത | Irish and Argentine |
തൊഴിൽ | Ocean liner stewardess, nurse |
മാതാപിതാക്ക(ൾ) | William and Katherine (Kelly) Jessop |
ആദ്യകാലം
തിരുത്തുക1887 ഒക്ടോബർ 2-ന് അർജന്റീനയിലെ ബാഹിയ ബ്ലാങ്കയ്ക്ക് സമീപം ജനിച്ചു. വയലറ്റ് കോൺസ്റ്റൻസ് ജെസ്സോപ്പ് ഐറിഷ് കുടിയേറ്റക്കാരായ വില്യം, കാതറിൻ ജെസ്സോപ്പിന്റെ മൂത്ത മകളായിരുന്നു.[3][4] ഒൻപത് കുട്ടികളിൽ ആറ് പേർ അതിജീവിച്ചതിൽ ആദ്യത്തെകുട്ടിയായിരുന്നു അവർ. ഇളയ സഹോദരികൾക്ക് വേണ്ടി ജെസ്സോപ്പ് തന്റെ കുട്ടിക്കാലം വളരെയധികം ചെലവഴിച്ചു. കുട്ടിയായിരിക്കുമ്പോൾ ക്ഷയരോഗിയായെങ്കിലും അവരുടെ രോഗം മാരകമാണെന്ന് ഡോക്ടർമാരുടെ പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും അവർ അതിജീവിച്ചു. ജെസ്സോപ് 16 വയസ്സുള്ളപ്പോൾ, ശസ്ത്രക്രിയയിലെ സങ്കീർണതയാൽ പിതാവ് മരിച്ചപ്പോൾ അവരുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് മാറുകയും അവിടെ കോൺവെന്റ് സ്കൂളിൽ പഠനം തുടർന്നു.[5] അമ്മയുടെ അസുഖം മാരകമായപ്പോൾ, ജെസ്സോപ് സ്കൂൾ വിട്ടുപോകുകയും അമ്മയുടെ കടന്നുപോയ വഴികൾ തന്നെ പിന്തുടരുകയും ചെയ്തു. സമുദ്ര ലൈനറിലെ ജോലിക്കാരിയ്ക്കായി അപേക്ഷിച്ചെങ്കിലും വാടകയ്ക്കെടുത്ത വസ്ത്രങ്ങൾക്ക് ജെസ്സോപ്പിന് അത്ര ആകർഷണീയത ഉണ്ടാക്കുവാൻ കഴിഞ്ഞില്ല. [6] 1908-ൽ അവരുടെ 21-ആമത്തെ വയസ്സിൽ വിദേശത്ത് ഒറിനോക്കോയിലെ റോയൽ മെയിലിംഗ് ലൈനിലെ ആദ്യത്തെ തൊഴിലായ യാത്രക്കപ്പലിലെ ശുശ്രൂഷികസ്ഥാനം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. [3][7]
അവലംബങ്ങൾ
തിരുത്തുക- ↑ Damon, Duane (April 2012). "Angel of the White Star Violet Jessop". Cobblestone. Vol. 33, no. 4. p. 16.
- ↑ Kaplan, David A.; Underwood, Anne (25 November 1996). "The iceberg cometh". Newsweek. Vol. 128, no. 22.
- ↑ 3.0 3.1 Jessop, Violet; Maxton-Graham, John (1997). Titanic Survivor. Dobbs Ferry, New York: Sheridan House. ISBN 1-57409-184-0.
- ↑ "Violet Jessop Biography". Biography.com. A&E Television Networks. Archived from the original on 2019-04-02. Retrieved 26 April 2016.
- ↑ Jessop, Violet; Maxton-Graham, John (1997). Titanic Survivor. Dobbs Ferry, New York: Sheridan House. ISBN 1-57409-184-0.
- ↑ Stanley, Jo (April 2000). "With Cutlass and Compress: Women's Relations with the Sea". Gender & History. 12 (1): 232–236. ISSN 0953-5233.
- ↑ Solomon Reid, Deborah (1 January 1998). "Titanic survivor: the newly discovered memoirs of Violet Jessop who survived both the Titanic and Britannic disasters". The Women's Review of Books. 15: 9.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- വയലറ്റ് ജെസ്സോപ്പ് at Find a Grave
- "Violet Constance Jessop". Encyclopedia Titanica.
- "England via Plymouth" (PDF). Plymouth.gov.uk. p. 6. Archived from the original (PDF) on 26 ജൂൺ 2015.
Violet Jessop third from left; with fellow Titanic Stewardesses at Millbay Dock, Plymouth England after return on SS Lapland April 1912