വിജയാലയ ചോഴൻ
(Vijayalaya Chola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
848 CE കാലഘട്ടത്തിൽ ചോള സാമ്രാജ്യം പുനഃസ്ഥാപിച്ച ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ.കാവേരി നദിക്ക് വടക്കുള്ള പ്രദേശമാണ് ഇദ്ദേഹം ഭരിച്ചിരുന്നത്. മദ്ധ്യകാല ചോളസാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി വിജയാലയൻ അറിയപ്പെടുന്നു.
Vijayalaya Chola വിജയാലയ ചോഴൻ | |
---|---|
ഭരണകാലം | 848–871 CE |
മുൻഗാമി | Unknown |
പിൻഗാമി | Aditya I |
Queen | Anaghavati |
മക്കൾ | |
Aditya | |
പിതാവ് | Unknown |
ചോളസാമ്രാജ്യം சோழ பேரரசு | |||||||
---|---|---|---|---|---|---|---|
ക്രി.മു. മൂന്നാം നൂറ്റാണ്ട്–ക്രി.വ. 1279 | |||||||
പതാക | |||||||
സാമ്രാജ്യത്തിന്റെ പരമോന്നതിയിൽ ചോളരുടെ സാമ്രാജ്യവിസ്തൃതി (ക്രി.വ. 1050) | |||||||
തലസ്ഥാനം | ആദ്യകാല ചോളർ: പൂമ്പുഴാർ, ഉറയൂർ, മദ്ധ്യകാല ചോളർ: പഴൈയാരൈ, തഞ്ചാവൂർ ഗംഗൈകൊണ്ട ചോളപുരം | ||||||
പൊതുവായ ഭാഷകൾ | തമിഴ് | ||||||
മതം | ഹിന്ദുമതം | ||||||
ഗവൺമെൻ്റ് | രാജവാഴ്ച്ച | ||||||
• 848-871 | വിജയാലയ ചോളൻ | ||||||
• 1246-1279 | രാജേന്ദ്രചോളൻ മൂന്നാമൻ | ||||||
ചരിത്ര യുഗം | മദ്ധ്യ കാലഘട്ടം | ||||||
• സ്ഥാപിതം | ക്രി.മു. മൂന്നാം നൂറ്റാണ്ട് | ||||||
• മദ്ധ്യകാല ചോളരുടെ ഉദയം | 848 | ||||||
• ഇല്ലാതായത് | ക്രി.വ. 1279 | ||||||
വിസ്തീർണ്ണം | |||||||
ഉദ്ദേശം ക്രി.വ. 1050. | 3,600,000 കി.m2 (1,400,000 ച മൈ) | ||||||
| |||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ ശ്രീലങ്ക ബംഗ്ലാദേശ് മ്യാന്മർ തായ്‌ലന്റ് മലേഷ്യ കംബോഡിയ ഇന്തോനേഷ്യ വിയറ്റ്നാം സിംഗപ്പൂർ മാലദ്വീപ് |
ഉറൈയൂരിനടുത്ത് അധികാരം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ . തഞ്ചാവൂർ കീഴടക്കി അവിടം തലസ്ഥാനമാക്കിയാണു വിജയാലയൻ ചോളസാമ്രാജ്യം സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ആദിത്യനും പരാന്തകനും കൂടുതൽ ആക്രമണങ്ങൾ നടത്തി സാമ്രാജ്യം വിസ്തൃതമാക്കി. ആദ്യകാല ചോളരാജാവായിരുന്ന കരികാലചോളന്റെ മരണശേഷം ക്ഷയിച്ചുപോയ ചോള സാമ്രാജ്യം പല്ലവരുടെ പതനത്തിനു ശേഷം മധ്യകാലത്ത് വിജയാലയന്റെ ആഗമനത്തെ തുടർന്നു വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. [1]
അവലംബം
തിരുത്തുക- ↑ ഇന്ത്യാ ചരിത്രം ഭാഗം ഒന്ന് , ചോള സാമ്രാജ്യം - എ ശ്രീധരമേനോൻ - പേജ് 206